FLASH NEWS
Breaking News
വാഹന പണിമുടക്കിൽ നിന്ന് മലപ്പുറം ജില്ലയെ ഒഴിവാക്കി
kerala

ജിഷ്ണു കോപ്പിയടിച്ചതായി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് പരീക്ഷാ കൺട്രോളർ

Tuesday, Jan 10, 2017,11:11 IST By titto A A A

തൃശൂർ: ജിഷ്ണു കോപ്പിയടിച്ചെന്ന കോളേജ് അധികൃതരുടെ വാദം കളവെന്ന് തെളിയുന്ന മൊഴികൾ പുറത്ത് . ജിഷ്ണു കോപ്പിയട‌ിച്ചതായി റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലയെന്ന് പരീക്ഷാ കൺട്രോളർ വ്യക്തമാക്കിയത്.  സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഇന്ന് കോളേജിൽ സന്ദർശനം നടത്തിയിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് കോഴിക്കോട് സ്വദേശി അശോകന്‍റെ മകൻ ജിഷ്ണു (18) നെ അത്മഹത്യ ചെയ്ത നിലയിൽ ഹോസ്റ്റലിൽ കണ്ടെത്തിയത്.  എന്നാൽ ജിഷ്ണുവിനെ വൈസ് പ്രിൻസിപ്പളിന്‍റെ മുറിയിൽ വെച്ച് മർദ്ദിച്ചിട്ടുണ്ടെന്നാണ് മാതാപിതാക്കൾ ഉറച്ച് നിൽക്കുകയാണ്. മൂക്കിന് താഴെ രക്തം കനം കെട്ടി നിൽക്കുന്ന പാടുകളും ഉണ്ടായിരുന്നു.

സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.