FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
kerala

ജിഷ്ണുവിന് വേണ്ടി പോരാടുന്ന വിദ്യാർഥി സമൂഹത്തിന് ഐക്യദാർഡ്യവുമായി ജോയ് മാത്യു

Tuesday, Jan 10, 2017,21:33 IST By Anjaly A A A

കൊച്ചി: പാമ്പാടി നെഹ്റു കോളെജിൽ ആത്മഹത്യ ചെയ്ത ജിഷ്ണുവിന് നീതി ലഭിക്കുന്നതിനായി ഒറ്റക്കെട്ടായി നിലകൊള്ളുന്ന വിദ്യാർഥി സമൂഹത്തിന് ഐക്യദാർഡ്യവുമായി ജോയ് മാത്യു. ഫേസ്ബുക്കിലൂടെയായിരുന്നു ജിഷ്ണുവിന് നീതി ലഭിക്കുന്നതിന് വേണ്ടി പോരാട്ടത്തിൽ ജോയ് മാത്യുവും നിലപാട് വ്യക്തമാക്കിയത്. ‌

വിദ്യാഭ്യാസ കേന്ദ്രങ്ങൾ വിദ്യാർഥികൾക്ക് പീഡനകേന്ദ്രങ്ങളായിക്കൂടായെന്നും, ഇനിയും കുട്ടികൾ ആത്മഹ്യ ചെയ്തുകൂടായെന്നും ജോയ് മാത്യു ചൂണ്ടിക്കാട്ടുന്നു. വിഭാഗീയതകൾ വെടിഞ്ഞ്‌ സ്വന്തം സഹപാഠിയുടെ ദുരന്തത്തിനെതിരെ ഒറ്റക്കെട്ടായി നീതിക്ക്‌ വേണ്ടി നിലകൊള്ളുന്ന വിദ്യാർഥി സമൂഹത്തിനുള്ള ഐക്യദാർഡ്യവും ജോയ് മാത്യു അറിയിക്കുന്നു.