FLASH NEWS
Breaking News
സ്വർണ്ണക്കപ്പ് കോഴിക്കോടിന്
Kerala

രോഷാകുലനായ പിണറായിയോട് ചീഫ് സെക്രട്ടറി സ്ഥാനം ഒഴിയാമെന്ന് വിജയാനന്ദ്

Tuesday, Jan 10, 2017,11:29 IST By titto A A A

തിരുവനന്തപുരം:  പിണറായി വിജയനുമാ‍യി കൊമ്പ് കോർക്കാൻ ഉറച്ച് ഐഎഎസ് ഉദ്യോഗസ്ഥർ. ഇന്നലെ പിണറായി വിജയൻ  ചീഫ് സെക്രട്ടറിയോട് കീഴുദ്യോഗസ്ഥരുടെ മുന്നിൽ രോഷാകുലനായതോടെയാണ് അദേഹം കടുത്ത തീരുമാനത്തിലേക്ക് എത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

വിശ്വാസമില്ലെങ്കിൽ ചീഫ് സെക്രട്ടറി സ്ഥാനത്ത് തുടരാൻ താൽപ്പര്യമില്ലെന്ന് ഇന്നലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ അദേഹം അറിയിച്ചുവെന്നാണ് സൂചന.  ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് സ്വയം ഒഴിയാൻ വിജയാനന്ദ് ശ്രമിക്കുന്നതായും ഇത് അടുപ്പക്കാരോട് പങ്ക് വയ്ക്കുകയും ചെയ്തു.

നിങ്ങൾ സൂപ്പർ മുഖ്യമന്ത്രി ചമയുകയാണോ എന്ന പിണറായിയുടെ ചോദ്യമാണ് അദേഹത്തെ കടുത്ത തീരുമാനത്തിലേക്ക് നയിക്കുന്നത്. എന്നാൽ വിജയാനന്ദിനോട് കാലാവധി പൂർത്തിയാക്കണമെന്നാണ്  സഹപ്രവർത്തകർ ആവശ്യപ്പെട്ടിരിക്കുന്നത്.