FLASH NEWS
Breaking News
ഓഖി ദുരന്തം: തിരച്ചിൽ ഗോവൻ തീരത്തേക്ക് വ്യാപിപ്പിച്ചു
India

പാക്കിസ്ഥാന്‍റേത് വ്യാജ മിസൈൽ പരീക്ഷണമെന്ന് ഇന്ത്യൻ നേവി

Tuesday, Jan 10, 2017,21:04 IST By Anjaly A A A

ന്യൂഡൽഹി: തിങ്കളാഴ്ചയാണ് തങ്ങളുടെ ബാബൂർ മിസൈൽ പരീക്ഷണം വിജയകരമായിരുന്നെന്ന് അവകാശപ്പെട്ട് പാക്കിസ്ഥാൻ പരീക്ഷണത്തിന്‍റെ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ ഷെയർ ചെയ്തത്. എന്നാൽ പാക്കിസ്ഥാന്‍റെ മിസൈൽ പരീക്ഷണം വ്യാജമാണെന്നാണ് ഇന്ത്യൻ നാവിക സേന വ്യക്തമാക്കുന്നത്.

പാക്കിസ്ഥാൻ പുറത്തുവിട്ടിരിക്കുന്ന മിസൈൽ പരീക്ഷണത്തിന്‍റെ വീഡിയോ കൃത്രിമമാണെന്നാണ് ഇന്ത്യൻ നേവിയുടെ നിഗമനം. പാക്കിസ്ഥാൻ മുങ്ങിക്കപ്പലിൽ നിന്നുമാണ് മിസൈൽ തൊടുക്കുന്നത്. രണ്ട് മിസൈലുകൾ വീഡിയോയിൽ കാണുന്നുണ്ട്. സമുദ്രത്തിൽ നിന്നും തൊടുക്കുന്ന സമയത്ത് മിസൈലിന്‍റെ നിറം ഗ്രേ നിറത്തിലുള്ളതും, മറ്റൊരു ഷോട്ടിൽ കാണിക്കുന്നത് ഒാറഞ്ച് നിറത്തിലുമുള്ളതാണ്.

തിങ്കളാഴ്ച പാക്കിസ്ഥാൻ സമുദ്രഭാഗത്ത് മിസൈൽ പരീക്ഷണം നടന്നിട്ടില്ലെന്ന് ഇന്ത്യൻ നേവിയും വ്യക്തമാക്കുന്നുണ്ട്. ബാബുർ മിസൈലിന്‍റെ ആദ്യ വിജയകരമായ പരീക്ഷണമായിരുന്നു തിങ്കളാഴ്ചത്തേത് എന്നായിരുന്നു പാക്കിസ്ഥാന്‍റെ അവകാശവാദം.