FLASH NEWS
Breaking News
ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളി; മുഖ്യമന്ത്രിമാർക്ക് പിണറായിയുടെ കത്ത്
kerala

ചീഫ് സെക്രട്ടറിക്കെതിരെ വിജിലൻസ് കോടതിയിൽ ഹർജി

Tuesday, Jan 10, 2017,13:03 IST By titto A A A

തിരുവനന്തപുരം: സംസ്ഥാത്ത് ഐഎഎസ് ഐപിഎസ് പോര് ശക്തമാകുന്നതിനിടെ ചീഫ് സെക്രട്ടറി വിജയാനന്ദിനെതിരെ വിജിലൻസ് കോടതിയിൽ ഹർജി. വിജിലൻസ് അന്വേഷണശിപാർശകൾ പൂഴ്ത്തി വെച്ചുവെന്നാരോപിച്ചാണ് ഹർജി. ഇതോടെ ചേരിപ്പോര് പുതിയ തലത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. കോടതി ഹർജി ഫയലിൽ സ്വീകരിക്കുകയും  നിലപാട് വ്യക്തമാക്കണമെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനോട് ആവശ്യപ്പെടുകയും ചെയ്തു.

തിങ്കളാഴ്ച ഐഎഎസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ ചീഫ് സെക്രട്ടറിയോട് പിണറായി രൂക്ഷമായി പ്രതികരിച്ചിരുന്നു.  വിശ്വാസമില്ലെങ്കിൽ രാജി വയ്ക്കാമെന്ന് വിജയാനന്ദ് മറുപടി നൽകുക‍യും ചെയ്തു. തൊട്ട് പിന്നാലെയാണ് പായിച്ചിറ സ്വദേശി നവാസ് ആണ് ഹർജിക്കാരൻ.  ചീഫ് സെക്രട്ടറിയെ അനുനയിപ്പിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതിനിടെയാണ് ഹർജി സർക്കാരിന് പുതിയ തലവേദനയായി മാറിയിരിക്കുന്നത്.