FLASH NEWS
Breaking News
പി കെ കുഞ്ഞാലിക്കുട്ടി മുസ്ലീംലീഗ് ദേശിയ ജനറൽ സെക്രട്ടറി
kerala

മൂന്ന് മാസത്തിനകം നഷ്‌പരിഹാരം നൽകണം; എൻഡോസൾഫാൻ ഇരകൾക്ക് ആശ്വാസമായി സുപ്രീംകോടതി

Tuesday, Jan 10, 2017,17:02 IST By Anjaly A A A

ന്യൂഡൽഹി: എൻഡോസൾഫാൻ ഇരകൾക്ക് നഷ്‌പരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്. കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾക്ക് മൂന്ന് മാസത്തിനകം അഞ്ച് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം ലഭ്യമാക്കാനാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്.

മൂന്നു മാസത്തിനുള്ളിൽ നഷ്‌ടപരിഹാരം ലഭിക്കാത്ത പക്ഷം ഇരകൾക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട അഞ്ചംഗ ബഞ്ചാണ് എൻഡോസൾഫാൻ ദുരിതം പേറുന്നവർക്ക് ആശ്വാസകരമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ദുരിതബാധിതർക്ക് നഷ്‌ടപരിഹാരം ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോ‌ടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്.

എൻഡോസൾഫാൻ ഇരകളുടെ നഷ്‌ടപരിഹാര വിഷയം ഉന്നയിച്ച് ഡിവൈഎഫ്ഐയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കീടനാശിനി കമ്പനികളിൽ നിന്നും നഷ്‌ടപരിഹാരം ഈടാക്കുന്നതിന് വേണ്ട നടപടികൾ സർക്കാരിന് സ്വീകരിക്കാമെന്നും സുപ്രീംകോടതി നിർദേശിക്കുന്നു.