FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
kerala

ഇരുട്ടിൽ നിന്നും കാഴ്ചയുടെ വെളിച്ചത്തിലേക്ക് വൈക്കം വിജയലക്ഷ്മി

Tuesday, Jan 10, 2017,17:54 IST By Anjaly A A A

കൊച്ചി: ഉള്ളു തൊടുന്ന സംഗീതത്തിലൂടെ മലയാളികളുടെ മനം കവർന്ന വൈക്കം വിജയലക്ഷ്മിയുടെ കണ്ണുകളിലേക്ക് കാഴ്ചയുടെ വെളിച്ചമെത്തുന്നു. മലയാളത്തിന്‍റെ പ്രിയ ഗായികയ്ക്ക് കാഴ്ച ലഭിച്ചെന്ന വാർത്തകൾ സോഷ്യൽ മീഡിയകളിൽ നിറയുന്നതിനിടെയാണ് ഇതിന് ഗായികയുടേയും കുടുംബത്തിന്‍റേയും ഭാഗത്ത് നിന്നും സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.

ചെറിയ വെളിച്ചം പോലെ കാണാനാകുന്നുണ്ട്. നിഴൽ പോലെ, എന്നാൽ എന്താണതെന്ന് മനസിലാക്കാൻ സാധിക്കുന്നില്ല. പണ്ട് ഇടത് കണ്ണിലൂടെ മാത്രമെ വെളിച്ചം അറിയാൻ സാധിച്ചിരുന്നുള്ളു. എന്നാലിപ്പോൾ വലത് കണ്ണിലൂടെയും വെളിച്ചം അറിയുന്നുണ്ടെന്നും വിജയലക്ഷ്മി പറയുന്നു. അടുത്തിടെ ആരംഭിച്ച ചികിത്സയുടെ ഫലമായാണ് കാഴ്ച ശക്തിയിൽ പുരോഗതിയുണ്ടായിരിക്കുന്നത്. ഹോമിയോ ഡോക്റ്റർമാരായ ഡോ.ശ്രീകുമാറും, ശ്രീവിദ്യയും സ്വയം വികസിപ്പിച്ചെടുത്ത ചികിത്സവിധി പ്രകാരമുള്ള ചികിത്സയിലൂടെയാണ് വിജയലക്ഷ്മിയുടെ കണ്ണുകളിൽ വെളിച്ചമെത്തിയിരിക്കുന്നത്.

പെരിങ്ങോട് ശങ്കരനാരായണൻ തിരുമേനിയിലൂടെയാണ് ഇത്തരമൊരു ചികിത്സ വിധിയെ കുറിച്ച് അറിഞ്ഞതെന്ന് വിജയലക്ഷ്മി പറയുന്നു. ശങ്കരനാരയണൻ തിരുമേനി പ്രവചിച്ചത് പോലെയാണ് തന്‍റെ ജീവിതത്തിൽ എല്ലാം സംഭവിച്ചിട്ടുള്ളത്. സിനിമയിൽ പാടുമെന്നും, പുരസ്കാരം ലഭിക്കുമെന്നും, തെക്ക് നിന്നൊരു വരൻ ജീവിത പങ്കാളിയായി എത്തുമെന്നും ശങ്കരനാരായൺ തിരുമേനി പ്രവചിച്ചിരുന്നതാണെന്ന് മലയാളത്തിന്‍റെ പ്രിയപ്പെട്ട ഗായിക പറയുന്നു.

വ്യത്യസ്തമായ സ്വരം കൊണ്ടും ശൈലി കൊണ്ടും തെന്നിന്ത്യയിൽ ശ്രദ്ധേയയാവുകയായിരുന്നു വൈക്കം വിജയലക്ഷ്മി. കാറ്റേ കാറ്റേ എന്ന പാട്ടിലൂടെ സംസ്ഥാന സർക്കാരിന്‍റെ പുരസ്കാരം നേടി. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിൽ പാടിയും വിജയലക്ഷ്മി തെന്നിന്ത്യയിൽ സാന്നിധ്യം അറിയിച്ചു.