FLASH NEWS
Breaking News
സ്വർണ്ണക്കപ്പ് കോഴിക്കോടിന്
Kerala

അഴിമതി തട‍യാൻ സർക്കാർ ഓഫീസുകളിൽ ആഭ്യന്തരവിജിലൻസ്

Tuesday, Jan 10, 2017,17:27 IST By titto A A A

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ആഭ്യന്തര വിജിലൻസ് സംവിധാനം നടപ്പിലാക്കുമെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്.  അഴിമതിക്കാരായ ഓഫീസർമാരെ കണ്ടെത്താനാണ് ഈ സംവിധാനം.

കാര്യക്ഷമതയില്ലാത്ത ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.  നാല് മാസം കൂ‌ടുമ്പോഴോ രണ്ട് മാസം കൂടുമ്പോഴോ ഓഡിറ്റ് നടപ്പാക്കണമെന്നും നിർദേശമുണ്ട്.  കെട്ടിക്കിടക്കുന്ന ഫയലുകളെക്കുറിച്ചും ഏതിലൊക്കെ തീർപ്പ് ഉണ്ടായിയെന്നും കൃത്യമായ കണക്ക് വേണം.

ഓരോ ഓഫീസിലെയും രണ്ടാമത്തെ സീനിയർ ഓഫീസർ ആകും  ആഭ്യന്തരവിജിലൻസിന്‍റെ മേധാവിയെന്നും സർക്കുലറിൽ പറയുന്നു.

ഫ‍യലകുകൾ കെട്ടിക്കിടക്കുകയാണെന്ന് സംസ്ഥാനത്ത് ഭരണസ്തംഭനമാണ് എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിന് പിന്നാലെയാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പുതിയ സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.