FLASH NEWS
Breaking News
ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി യോഗം ഇന്ന്
Featured

അ​ന്നു കം​പ്യൂ​ട്ട​ർ, ഇ​ന്ന് ഇ- ​ക​റ​ൻ​സി

Wednesday, Jan 11, 2017,9:56 IST By സി.​പി. രാ​ജ​ശേ​ഖ​ര​ൻ A A A

ആ​സൂ​ത്ര​ണ മി​ക​വി​ലൂ​ടെ ഏ​റ്റ​വും ക​രു​ത്തു​റ്റ സാ​മ്പ​ത്തി​ക സം​വി​ധാ​നം ന​ട​പ്പാ​ക്കി​യ​തി​ന്‍റെ ക്ര​ഡി​റ്റ് അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന ഇ​ന്ത്യ​ൻ സം​സ്ഥാ​ന​മാ​ണു കേ​ര​ളം. ഒ​രു പ​ക്ഷേ, പാ​ശ്ചാ​ത്യ സ​മൂ​ഹ​ത്തി​നു പോ​ലും ക​ഴി​യാ​ത്ത​ത്ര സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്. ഉ​ദാ​ഹ​ര​ണ​ത്തി​ന് കേ​ര​ള​ത്തി​ൽ ശ​രാ​ശ​രി 5,900 പേ​ർ​ക്ക് ഒ​രു ബാ​ങ്ക് ശാ​ഖ‌. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ​ക്കൂ​ടി പ​രി​ഗ​ണി​ച്ചാ​ൽ ഇ​ത് ഇ​നി​യും ഉ​യ​രും. ദേ​ശീ​യ ശ​രാ​ശ​രി പ​തി​നോ​രാ​യി​ര​ത്തി​ന് ഒ​ന്ന് ആ​ണെ​ന്നു കൂ​ടി ഓ​ർ​ക്ക​ണം.

സ​മ്പൂ​ർ‌​ണ ഡി​ജി​റ്റ​ൽ സം​സ്ഥാ​നം എ​ന്ന പ​ദ​വി 2015ൽ​ത്ത​ന്നെ നേ​ടി​യി​ട്ടു​ണ്ട്, കേ​ര​ളം. 75 ശ​ത​മാ​നം മൊ​ബൈ​ൽ ക​ന​ക്റ്റി​വി​റ്റി. അ​തി​ന്‍റെ പ​കു​തി​യും സ്മാ​ർ​ട്ട് ഫോ​ൺ. 94 ശ​ത​മാ​ന​ത്തി​ല​ധി​കം സാ​ക്ഷ​ര​ത. സ്ത്രീ ​സാ​ക്ഷ​ര​ത​യി​ൽ ലോ​ക നി​ല​വാ​ര​ത്തി​നൊ​പ്പം. ക​റ​ൻ​സി നി​ർ‌​വ്യാ​പ​നം (ഡി​മോ​നി​ട്ടൈ​സേ​ഷ​ൻ) ന​ട​പ്പാ​ക്കാ​ൻ ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സം​സ്ഥാ​നം.
പ​ക്ഷേ, ഈ ​പ്ര​ക്രി​യ​യി​ൽ നി​ന്നും കേ​ര​ളം എ​ന്തു​കൊ​ണ്ടു വി​ട്ടു നി​ൽ​ക്കു​ന്നു. എ​ന്താ​ണു കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കു പ്ര​തി​വി​ധി?
ഒ​രു കാ​ര്യം വ്യ​ക്തം. ഇ​ന്ത്യ ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ലേ​ക്കു ക​ട​ന്നു ക​ഴി​ഞ്ഞു. അ​ടു​ത്ത ര​ണ്ടു വ​ർ​ഷം കൂ​ടി ന​രേ​ന്ദ്ര മോ​ദി ത​ന്നെ രാ​ജ്യം ഭ​രി​ക്കു​മെ​ന്ന​തി​നാ​ൽ, ക​റ​ൻ​സി നി​ർ​വ്യാ​പ​ന​ത്തി​ൽ നി​ന്നു പി​ന്തി​രി​യാ​ൻ സാ​ധ്യ​ത​യി​ല്ല. 1980ക​ളി​ൽ കം​പ്യൂ​ട്ട​ർ​വ​ൽ​ക്ക​ര​ണം വ്യാ​പ​ക​മാ​യ​പ്പോ​ഴും ഇ​തു​പോ​ലെ എ​ല്ലാ കോ​ണു​ക​ളി​ൽ നി​ന്നും എ​തി​ർ​പ്പു​ക​ൾ രൂ​ക്ഷ​മാ​യി​രു​ന്നു. 1984ൽ ​അ​ധി​കാ​ര​ത്തി​ൽ വ​ന്ന രാ​ജീ​വ് ഗാ​ന്ധി ഇ​ന്ത്യ​യെ ഡി​ജി​റ്റ​ൽ‌ യു​ഗ​ത്തി​ലേ​ക്കു കൈ​പി​ടി​ച്ചാ​ന​യി​ച്ചു. വ​ൻ​തോ​തി​ൽ തൊ​ഴി​ൽ ന​ഷ്ട​മു​ണ്ടാ​ക്കും, ഇ​ന്ത്യ​യെ വി​ദേ​ശി​ക​ൾ​ക്കു തീ​റെ​ഴു​തി, രാ​ജീ​വ് ഗാ​ന്ധി അ​മെ​രി​ക്ക​ൻ ചാ​ര​ൻ തു​ട​ങ്ങി എ​ന്തെ​ല്ലാ​മാ​യി​രു​ന്നു പു​കി​ലും പു​ലി​വാ​ലും.
പ​ക്ഷേ, സൗ​മ്യ ദീ​പ്ത​നാ​യ രാ​ജീ​വ് ഗാ​ന്ധി തി​ടു​ക്കം കാ​ട്ടി​യി​ല്ല. ഒ​രി​ട​ത്തും ത​സ്തി​ക​ക​ൾ വെ​ട്ടി​ച്ചു​രു​ക്കി​യി​ല്ല. കം​പ്യൂ​ട്ട​റു​ക​ൾ നി​ർ​ബ​ന്ധി​ത​മാ​ക്കി​യി​ല്ല. ഒ​രു ഓ​ഫി​സും തി​ടു​ക്ക​പ്പെ​ട്ട് കം​പ്യൂ​ട്ട​ർ​വ​ൽ​ക്ക​രി​ച്ചി​ല്ല. കം​പ്യൂ​ട്ട​ർ പ​ഠി​ച്ചി​ല്ലെ​ങ്കി​ൽ പ​ണി കാ​ണി​ല്ലെ​ന്നു പ​റ​ഞ്ഞു വി​ര​ട്ടി​യ​തു​മി​ല്ല. എ​ന്നാ​ൽ, കം​പ്യൂ​ട്ട​ർ‌ സാ​ക്ഷ​ര​ത​യു​ള്ള മേ​ഖ​ല​ക​ളി​ൽ അ​തു വ്യാ​പ​ക​മാ​ക്കി. ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ഖ​ല​ക​ളി​ൽ നി​ർ​ബ​ന്ധി​ത​മാ​ക്കി.
ബാ​ങ്കി​ങ് മേ​ഖ​ല​യി​ലാ​യി​രു​ന്നു ഏ​റ്റ​വും വ​ലി​യ എ​തി​ർ​പ്പ്. അ​തു​കൊ​ണ്ട് ബ്രാ​ഞ്ചു​ക​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്കു​ന്ന​തി​നു മു​മ്പ് ഹെ​ഡ് ഓ​ഫി​സു​ക​ളി​ൽ കം​പ്യൂ​ട്ട​ർ സ്ഥാ​പി​ച്ചു. അ​തു വ​ഴി താ​ഴേ​ത്ത​ട്ടി​ലേ​ക്ക് കം​പ്യൂ​ട്ട​റു​ക​ളു​ടെ ഉ​പ​യോ​ഗം സാ​ധ്യ​മാ​ക്കി.
പ​തു​ക്കെ​പ്പ​തു​ക്കെ കം​പ്യൂ​ട്ട​റു​ക​ളെ ജ​ന​കീ​യ​മാ​ക്കി. അ​പ്പോ​ഴേ​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ​കാ​ലം ക​ഴി​ഞ്ഞി​രു​ന്നു. പി​ന്നാ​ലെ വ​ന്ന​വ​ർ​ക്കും മ​ട​ങ്ങി​പ്പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​ന്നി​പ്പോ​ൾ, കം​പ്യൂ​ട്ട​ർ ഇ​ല്ലാ​തെ ഒ​രു ഇ​ന്ത്യ​ക്കാ​ര​നും ഉ​റ​ങ്ങാ​നോ ഉ​ണ​രാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ. അ​ന്ന് കം​പ്യൂ​ട്ട​റു​ക​ളെ എ​തി​ർ​ത്ത​വ​ർ പി​ന്നീ​ടു പ​ശ്ചാ​ത്ത​പി​ച്ചു, മാ​പ്പി​ര​ന്നു.
ഇ​തു ത​ന്നെ​യാ​ണ് അ​ടു​ത്ത ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ന​മ്മു​ടെ ധ​ന​കാ​ര്യ മാ​നെ​ജ്മെ​ന്‍റി​ലും സം​ഭ​വി​ക്കു​ക. എ​ഴു​ത്തി​നു പേ​ന ന​ഷ്ട​മാ​യ​തു പോ​ലെ, ഇ​ട​പാ​ടു​ക​ൾ​ക്കു ക​റ​ൻ​സി ന​ഷ്ട​മാ​കും. കം​പ്യൂ​ട്ട​ർ വ​ന്നി​ട്ടും ന​മ്മു​ടെ പോ​ക്ക​റ്റി​ൽ ഇ​പ്പോ​ഴും പേ​ന​യു​ണ്ട​ല്ലോ, ഒ​ര​ല​ങ്കാ​ര​മാ​യി​ട്ടെ​ങ്കി​ലും. അ​തു​പോ​ലാ​കും നാ​ളെ ക​റ​ൻ​സി​യും. പ​ഴ്സി​ൽ ഒ​ന്നോ ര​ണ്ടോ ക​റ​ൻ​സി​ക​ൾ ക​ണ്ടേ​ക്കാം.
പ​ക്ഷേ, ന​മ്മു​ടെ ഇ​ട​പാ​ടു​ക​ൾ പേ​ടി​എം, എ​ടി​എം, ക്ര​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ർ​ഡു​ക​ൾ മു​ഖേ​ന​യാ​കും ന​ട​ത്തു​ക. ഓ​ർ​ക്കു​ക, ഈ ​സം​വി​ധാ​നം പോ​ലും അ​ടു​ത്ത ഏ​താ​നും വ​ർ​ഷ​ത്തേ​ക്കു മാ​ത്രം. 2020 ആ​കു​മ്പോ​ഴേ​ക്കും ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ന്‍റെ മ​റ്റെ​ന്തെ​ങ്കി​ലും രൂ​പ​ത്തി​ലാ​കും ന​മ്മ​ൾ പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തു​ക. അ​താ​വും കൂ​ടു​ത​ൽ സു​ര​ക്ഷി​തം, സു​താ​ര്യം, കൃ​ത്യം.

=ക​റ​ൻ​സി നി​ർ​വ്യാ​പ​നം തു​ട​ക്ക​ത്തി​ൽ എ​ന്തു​കൊ​ണ്ടു പാ​ളി?
വേ​ണ്ട​ത്ര മു​ൻ​ക​രു​ത​ലു​ക​ൾ ഒ​രു​ക്കാ​ത്ത​തു​കൊ​ണ്ട്. ജ​ന​ങ്ങ​ളെ അ​വ​ബോ​ധ​രാ​ക്കി​യി​ല്ല. കം​പ്യൂ​ട്ട​ർ​വ​ൽ​ക്ക​ര​ണം ന​ട​പ്പാ​ക്കി​യ​തു പോ​ലെ, ക​റ​ൻ​സി​ക​ൾ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് ഡി​ജി​റ്റ​ൽ ട്രാ​ൻ​സാ​ക്‌​ഷ​ൻ സ​മാ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കി​യി​രു​ന്നെ​ങ്കി​ൽ ജ​ന​രോ​ഷം ഇ​ത്ര​യും ഉ​യ​രു​മാ​യി​രു​ന്നി​ല്ല.
=ക​റ​ൻ​സി നി​ർ​വ്യാ​പ​നം ന​ല്ല​തി​നാ​ണോ?
തീ​ർ​ച്ച​യാ​യും. ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ അ​തു രാ​ജ്യ​ത്തി​നും വ്യ​ക്തി​ക​ൾ​ക്കും ഗു​ണം ചെ​യ്യും.

=ഈ ​പാ​ളി​ച്ച​കൊ​ണ്ട് ഉ​ണ്ടാ​യ തി​രി​ച്ച​ടി?
ഉ​ത്പാ​ദ​ന ന​ഷ്ടം. മോ​ശ​മാ​യി​ക്കൊ​ണ്ടി​രു​ന്ന കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച പി​ന്നെ​യും താ​ഴേ​ക്ക്. 2006-11ൽ ​സം​സ്ഥാ​ന മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന വ​ള​ർ​ച്ച (ജി​എ​സ്ഡി​പി) 17.2. 2006-11ൽ ​ഇ​ത് 14.2 ആ​യി കു​റ​ഞ്ഞു. ഈ ​വ​ർ​ഷ​മി​ത് 12-13 ലേ​ക്കു താ​ഴു​മെ​ന്നു ക​ണ​ക്കാ​ക്കു​ന്നു. അ​ടി​സ്ഥാ​ന സൗ​ക​ര്യം, വ്യ​വ​സാ​യം, കൃ​ഷി, ടൂ​റി​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം വ​ള​ർ​ച്ച​യി​ൽ പി​ന്നോ​ട്ടാ​ണ്. ക​റ​ൻ​സി നി​ർ​വ്യാ​പ​നം അ​തി​ന്‍റെ തോ​ത് ഉ​യ​ർ​ത്തും.

=ക​റ​ൻ​സി നി​ർ​വ്യാ​പ​നം കൊ​ണ്ട് എ​ന്തെ​ങ്കി​ലും പ്ര​യോ​ജ​നം?
ഹ​വാ​ല ഇ​ട​പാ​ടു​ക​ൾ കു​റ​യും. കേ​ര​ള​ത്തി​ൽ ഏ​ക​ദേ​ശം 23,000 കോ​ടി രൂ​പ​യു​ടെ ഹ​വാ​ല ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​ന്നു എ​ന്നാ​ണു ക​ണ​ക്ക്. പാ​ക്കി​സ്ഥാ​നി​ൽ അ​ച്ച​ടി​ച്ച് മി​ഡി​ൽ ഈ​സ്റ്റ് വ​ഴി​യാ​ണു കേ​ര​ള​ത്തി​ലേ​ക്കു ക​ള്ള​നോ​ട്ടും ഹ​വാ​ല പ​ണ​വും എ​ത്തു​ന്ന​ത്. മി​ഡി​ൽ ഈ​സ്റ്റി​ൽ 1:2 ആ​ണ് യ​ഥാ​ർ​ഥ ക​റ​ൻ​സി​ക്കു​ള്ള ക​ള്ള​പ്പ​ണ​ത്തി​ന്‍റെ മൂ​ല്യം. അ​താ​യ​ത് ഒ​രു രൂ​പ​യു​ടെ യ​ഥാ​ർ​ഥ നോ​ട്ടി​ന് ര​ണ്ടു രൂ​പ​യു​ടെ വ്യാ​ജ​ൻ. ഇ​തി​ന്‍റെ നി​ര​ക്ക് പ​ല​പ്പോ​ഴും ഉ​യ​രും. ഇ​തു കൂ​ടാ​തെ ഒ​ഴു​കു​ന്ന യ​ഥാ​ർ​ഥ രൂ​പ​യു​മു​ണ്ട്.

=കേ​ര​ള​ത്തി​ൽ ഇ​തി​ന​കം ബാ​ധി​ച്ച മേ​ഖ​ല​ക​ൾ
ചെ​റു​കി​ട ചി​ല്ല​റ വ്യാ​പാ​ര മേ​ഖ​ല​യി​ൽ 50 % ഇ​ടി​വ്. പ​ത്തു ല​ക്ഷ​ത്തോ​ളം ചെ​റു​കി​ട വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പ​കു​തി​യും അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ. ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്ക് ഇ​തി​ന​കം തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടു. അ​വ​രി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും സ്വ​യം തൊ​ഴി​ൽ ക​ണ്ടെ​ത്തി​യ​വ​ർ. ചെ​റു​കി​ട- ഇ​ട​ത്ത​രം വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ൽ. പ​തി​നാ​യി​ര​ങ്ങ​ൾ​ക്കു തൊ​ഴി​ൽ ന​ഷ്ടം. സ്വ​ർ​ണം, വ​സ്ത്ര വ്യാ​പാ​ര രം​ഗ​ത്തു മാ​ന്ദ്യം.

=റി​യ​ൽ എ​സ്റ്റേ​റ്റ് രം​ഗം
എ​ൻ​ആ​ർ​ഐ, ബി​സി​ന​സ്, സ്വ​യം തൊ​ഴി​ൽ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കു ഭൂ​മി വാ​ങ്ങ​ലും വീ​ടു​വ​യ്ക്ക​ലും ദു​ഷ്ക​രം. എ​ന്നാ​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ, മാ​സ ശ​മ്പ​ള​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് സു​വ​ർ​ണ​കാ​ലം.
പ​ലി​ശ കു​റ​വ്, ഉ​ദാ​ര​മാ​യ വാ​യ്പാ വ്യ​വ​സ്ഥ​ക​ൾ, ആ​വ​ശ്യ​ത്തി​ല​ധി​കം പ​ണ ല​ഭ്യ​ത. ഈ ​കാ​റ്റ​ഗ​റി​യി​ൽ വ​ൻ ഉ​ണ​ർ​വ്. കേ​ര​ള​ത്തി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് രം​ഗം ഇ​നി​യും ത​ഴ​യ്ക്കും.

=വ്യ​ക്തി​ഗ​ത ഇ​ട​പാ​ടു​ക​ൾ
ഏ​റ്റ​വും പ്ര​തി​സ​ന്ധി​യി​ൽ. ആ​ശു​പ​ത്രി, വി​വാ​ഹം തു​ട​ങ്ങി​യ അ​ടി​യ​ന്തി​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു വ​ഴി മു​ട്ടി. കൈ​വാ​യ്പ​ക​ൾ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം. ബാ​ങ്കി​ൽ നി​ക്ഷേ​പ​മു​ണ്ടെ​ങ്കി​ലും പി​ൻ​വ​ലി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ന്നു. സ്വാ​ശ്ര​യ മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സം, നി​ർ​മാ​ണ മേ​ഖ​ല തു​ട​ങ്ങി​യ​വ​യ്ക്കും പ്ര​തി​സ​ന്ധി.

=ടൂ​റി​സം
ഈ ​മേ​ഖ​ല​യി​ൽ നി​ക്ഷേ​പം ന​ട​ത്തി​യ​വ​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. ടൂ​റി​സ്റ്റു​ക​ൾ കു​റ​ഞ്ഞു. ബു​ക്കി​ങ്ങു​ക​ൾ പ​ല​തും ക്യാ​ൻ​സ​ലാ​യി. 30 ശ​ത​മാ​നം വ​രെ വ​രു​മാ​ന​ക്ക​മ്മി.

=നി​കു​തി വ​രു​മാ​നം
ഉ​യ​ർ​ന്നെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ. കു​റ​ഞ്ഞെ​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ. യ​ഥാ​ർ​ഥ ക​ണ​ക്കു​ക​ൾ ല​ഭ്യ​മ​ല്ല. ട്ര​ഷ​റി​ക​ൾ​ക്കു നി​യ​ന്ത്ര​ണ​മി​ല്ലെ​ങ്കി​ലും ഇ​ട​പാ​ടു​ക​ൾ വൈ​കു​ന്നു. ക​റ​ൻ​സി നി​യ​ന്ത്ര​ണം വ​ന്ന ശേ​ഷം ര​ണ്ടു മാ​സം സം​സ്ഥാ​ന ജീ​വ​ന​ക്കാ​ർ​ക്കു ശ​മ്പ​ളം കൃ​ത്യ​മാ​യി ന​ൽ​കി. ഇ​നി അ​തു സാ​ധി​ക്കു​മോ എ​ന്ന് ഉ​റ​പ്പി​ല്ലെ​ന്നു ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ വ​ള​ർ​ച്ചാ നി​ര​ക്കു കു​റ​യും.

=ക​ള്ള​പ്പ​ണം പി​ടി​ച്ചോ?
കാ​ര്യ​മാ​യി യാ​തൊ​ന്നും കി​ട്ടി​യി​ല്ല. ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ മൊ​ത്തം 3-4 ല​ക്ഷം കോ​ടി​യു​ടെ ക​ള്ള​പ്പ​ണം പി​ടി​ച്ചെ​ന്നു പു​തി​യ ക​ണ​ക്ക്. പ​ക്ഷേ, അ​തു ക​ള്ള​പ്പ​ണ​മ​ല്ല. അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച​താ​ണ്. അ​താ​യ​ത് പ​ത്തു സെ​ന്‍റ് ഭൂ​മി വി​റ്റെ​ന്നു ക​രു​തു​ക. അ​തി​ന് 20 ല​ക്ഷം രൂ​പ ല​ഭി​ച്ചെ​ന്നി​രി​ക്ക​ട്ടെ.
പ്ര​മാ​ണ​ത്തി​ൽ പ​ത്തു ല​ക്ഷ​മാ​യി​രി​ക്കും കാ​ണി​ച്ചി​രി​ക്കു​ക. അ​പ്പോ​ൾ ബാ​ക്കി​യു​ള്ള 10 ല​ക്ഷം രൂ​പ ക​ള്ള​പ്പ​ണ​ത്തി​ന്‍റെ പ​ട്ടി​ക​യി​ലാ​കും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്് ഉ​ദ്യോ​ഗ​സ്ഥ​ർ പെ​ടു​ത്തു​ക. പ​ണ്ടേ​ക്കു പ​ണ്ടേ ന​ട​പ്പി​ലാ​യ ഈ ​ക​ച്ച​വ​ട​ത്തെ പ​ക്ഷേ, ജ​ന​ങ്ങ​ൾ ന​ല്ല ക​ച്ച​വ​ട​ത്തി​ലാ​ണു പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​വ​രു​ടെ വ​യ​റ്റ​ത്ത​ടി​ക്കു​ന്ന​താ​ണു പു​തി​യ നി​യ​മം.

=ഇ​നി എ​ന്ത്?

ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ കാ​ര്യ​ങ്ങ​ൾ നേ​രേ​യാ​കാ​ൻ ഇ​നി 6-8 മാ​സ​ങ്ങ​ൾ വ​രെ വേ​ണ്ടി വ​ന്നേ​ക്കാം. അ​പ്പോ​ഴേ​ക്കും വ​ള​ർ​ച്ചാ നി​ര​ക്കി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്കെ​ങ്കി​ലും കേ​ര​ളം പു​റ​കോ​ട്ടു പോ​കു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. കം​പൂ​ട്ട​ർ പോ​ലെ ഇ​ല​ക്‌​ട്രോ​ണി​ക് ക​റ​ൻ​സി ട്രാ​ൻ​സാ​ക്‌​ഷ​ൻ വ​രും​ദി​വ​സ​ങ്ങ​ളി​ൽ നി​ർ​ബ​ന്ധി​ത​മാ​കും. അ​തി​ലേ​ക്കു മാ​റി​ച്ച​വി​ട്ടാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​കു​ക.