FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
Featured

ക​ർ​മ​ശാ​സ്ത്ര​ത്തി​ലെ ജ്ഞാ​നി

Wednesday, Jan 11, 2017,10:00 IST By Anjaly A A A

കേ​ര​ള ഹ​ജ്ജ് ക​മ്മ​റ്റി ചെ​യ​ര്‍മാ​നാ​യും സ​മ​സ്ത കേ​ര​ള ഇ​സ്‌​ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡ് ജ​ന.​സെ​ക്ര​ട്ട​റി​യാ​യും നേ​തൃ​പാ​ട​വം തെ​ളി​യി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു കോ​ട്ടു​മ​ല ടി.​എം ബാ​പ്പു മു​സ്‌​ലി​യാ​ര്‍. സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ ച​രി​ത്ര​ത്തി​ല്‍ത​ന്നെ തു​ട​ര്‍ച്ച​യാ​യി ര​ണ്ടു​ത​വ​ണ ചെ​യ​ര്‍മാ​ന്‍ സ്ഥാ​ന​ത്തേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ്യ​ക്തി കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.
ക​ഴി​ഞ്ഞ അ​ഞ്ചു ത​വ​ണ​യാ​ണ് രാ​ജ്യ​ത്തെ മി​ക​ച്ച ഹ​ജ്ജ് ക്യാം​പു​ക​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ച്ച​ത്. ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ ചെ​യ​ര്‍മാ​ന്‍ എ​ന്ന​തി​ല​പ്പു​റം സാ​ധാ​ര​ണ വോ​ള​ന്‍റി​യ​റാ​യി ക​ഴി​യാ​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന് താ​ത്പ​ര്യം. ഹ​ജ്ജ് ക്യാം​പ് ആ​രം​ഭി​ച്ചാ​ല്‍ ഓ​രോ ഹ​ജ്ജ് വി​മാ​ന​വും പ​റ​ന്നു​യ​ര്‍ന്ന​തി​നു ശേ​ഷം മാ​ത്ര​മേ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു മ​ട​ങ്ങു​ക​യൂ​ള്ളൂ. ഇ​ത് മു​ന്‍ ചെ​യ​ര്‍മാ​ന്‍മാ​രി​ല്‍നി​ന്ന് അ​ദ്ദേ​ഹ​ത്തെ വ്യ​ത്യ​സ്ത​നാ​ക്കി. പ​ല​പ്പോ​ഴും പ്രാ​യം ചെ​ന്ന തീ​ര്‍ഥാ​ട​ക​ര്‍ ബാ​പ്പു മു​സ്‌​ലി​യാ​രോ​ടു പ​റ​യും, ‘വി​മാ​നം ക​യ​റു​മ്പോ​ള്‍ നി​ങ്ങ​ള്‍ ചി​രി​ച്ചു​കൊ​ണ്ട് നി​ല്‍ക്കു​ന്ന​തു ക​ണ്ടാ​ല്‍ത​ന്നെ ഞ​ങ്ങ​ളു​ടെ യാ​ത്ര​യി​ലെ ഭ​യം മാ​റും’.
പി.​ടി.​എ. റ​ഹീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ കാ​ലാ​വ​ധി​ക്കു ശേ​ഷം 2012ലാ​ണ് യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്തു കോ​ട്ടു​മ​ല ബാ​പ്പു മു​സ്‌​ലി​യാ​ര്‍ ചെ​യ​ര്‍മാ​ന്‍ സ്ഥാ​ന​ത്തേ​ക്കു വ​രു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ നി​ര​വ​ധി പ​രി​ഷ്കാ​ര​ങ്ങ​ള്‍ക്കാ​ണ് ഹ​ജ്ജ് ക​മ്മി​റ്റി വേ​ദി​യാ​യ​തി​നു പി​ന്നി​ലും കോ​ട്ടു​മ​ല ഉ​സ്താ​ദി​ന്‍റെ പ​ങ്ക് നി​സ്തു​ല​മാ​ണ്. ഹ​ജ്ജ് അ​പേ​ക്ഷ​ക​ള്‍ ക​രി​പ്പൂ​ര്‍ ഹ​ജ്ജ് ഹൗ​സി​ല്‍ നേ​രി​ട്ട് സ്വീ​ക​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലം മു​ത​ലാ​ണ്. നേ​ര​ത്തെ ഹ​ജ്ജ് അ​പേ​ക്ഷ​ക​ള്‍ പോ​സ്റ്റ് ഓ​ഫി​സ്, കൊ​റി​യ​ര്‍ വ​ഴി​യാ​ണ് സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​ത് ഹ​ജ്ജ് അ​പേ​ക്ഷ​ക​ള്‍ വ​ര്‍ധി​ക്കാ​നും ഇ​ട​യാ​ക്കി. ക​ഴി​ഞ്ഞ​വ​ര്‍ഷം കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി കൊ​ണ്ടു​വ​ന്ന ഓ​ണ്‍ലൈ​ന്‍ ഹ​ജ്ജ് അ​പേ​ക്ഷ രീ​തി ന​ട​പ്പി​ലാ​ക്കി​യ ഏ​ക സം​സ്ഥാ​നം കേ​ര​ള​മാ​യി​രു​ന്നു. ഇ​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളും അ​ദ്ദേ​ഹം മു​ന്‍കൈ​യെ​ടു​ത്താ​ണ് ന​ട​പ്പി​ല്‍ വ​രു​ത്തി​യ​ത്.
പി​ല്‍ക്കാ​ല​ത്ത് സ​മ​സ്ത​യു​ടെ സ​മു​ന്ന​ത​നേ​തൃ​ത്വ​ത്തി​ലേ​ക്കു പി​താ​വ് കോ​ട്ടു​മ​ല അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​രു​ടെ വ​ഴി​യേ ബാ​പ്പു മു​സ്‌​ലി​യാ​രു​മെ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു. അ​റി​വും നേ​തൃ​ഗു​ണ​വും ഒ​രു​പോ​ലെ ചേ​ര്‍ന്ന പ​ണ്ഡി​ത​ന്‍. ഇ​സ്‌​ലാ​മി​ക വി​ഷ​യ​ങ്ങ​ളി​ല്‍, പ്ര​ത്യേ​കി​ച്ച് ക​ര്‍മ​ശാ​സ്ത്ര​ത്തി​ല്‍ അ​ഗാ​ധ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ്ഞാ​നം.
സ​മ​സ്ത​യു​ടെ ആ​നു​കാ​ലി​ക​മാ​യ ന​യ​വും നി​ല​പാ​ടു​ക​ളും തീ​രു​മാ​നി​ക്കു​ന്ന​തി​ല്‍ നി​ര്‍ണാ​യ​ക​മാ​യ ശ​ബ്ദ​മാ​യി മാ​റി ബാ​പ്പു മു​സ്‌​ലി​യാ​ര്‍. മു​സ്‌​ലിം പെ​ണ്‍കു​ട്ടി​ക​ളു​ടെ ക​ല്യാ​ണ​പ്രാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മു​ദാ​യ തീ​രു​മാ​നം ഏ​കോ​പി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​ടു​വി​ലെ ഇ​ട​പെ​ട​ല്‍. സ​മ​സ്ത സെ​ക്ര​ട്ട​റി, വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ക​ട​മേ​രി റ​ഹ്മാ​നി​യ്യ അ​റ​ബി​ക് കോ​ളെ​ജ് പ്രി​ന്‍സി​പ്പ​ല്‍, പ​ട്ടി​ക്കാ​ട് എം​ഇ​എ എ​ന്‍ജി​നീ​യ​റി​ങ് കോ​ളെ​ജ് ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍, സു​ന്നി യു​വ​ജ​ന സം​ഘം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, സ​മ​സ്ത ഫ​ത്വാ ബോ​ര്‍ഡ് അം​ഗം, മു​ശാ​വ​റ അം​ഗം, കോ​ട്ടു​മ​ല ഇ​സ്ലാ​മി​ക് കോം​പ്ല​ക്സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ വി​വി​ധ പ​ദ​വി​ക​ള്‍ വ​ഹി​ച്ചു. കേ​ര​ള ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ പ​ദ​വി​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ള്‍ ഏ​റെ സ​ര്‍വ​സ്വീ​കാ​ര്യ​വും ശ്ര​ദ്ധ​യും പി​ടി​ച്ചു​പ​റ്റി.
സു​പ്ര​ഭാ​തം പ​ത്ര​ത്തി​ന്‍റെ ഡ​യ​റ​ക്റ്റ​ര്‍ ബോ​ര്‍ഡ് ചെ​യ​ര്‍മാ​നും അ​ദ്ദേ​ഹ​മാ​യി​രു​ന്നു. സ​മ​സ്ത​യ്ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​യ പ​ത്രം എ​ന്ന സ്വ​പ്ന​ത്തി​ന് സാ​ക്ഷാ​ത്കാ​രം ന​ല്‍കി​യ​തും ബാ​പ്പു മു​സ്‌​ലി​യാ​രാ​യി​രു​ന്നു.