FLASH NEWS
Breaking News
ഓഖി ദുരന്തം: തിരച്ചിൽ ഗോവൻ തീരത്തേക്ക് വ്യാപിപ്പിച്ചു
Editorial

സ​ർ​ഗ​പ്ര​തി​ഭ​ക​ളെ ആ​ക്ഷേ​പി​ച്ച് കേ​ര​ള​ത്തെ ഭ്രാ​ന്താ​ല​യ​മാ​ക്ക​രു​ത്

Wednesday, Jan 11, 2017,10:09 IST By Anjaly A A A

കേ​ര​ള​ത്തെ ഭ്രാ​ന്താ​ല​യ​മെ​ന്നു സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ വി​ശേ​ഷി​പ്പി​ച്ച​തു പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ൽ. തൊ​ട്ടു​കൂ​ടാ​ത്ത​വ​രും തീ​ണ്ടി​ക്കൂ​ടാ​ത്ത​വ​രും ദൃ​ഷ്ടി​യി​ൽ​പ്പെ​ട്ടാ​ൽ​പ്പോ​ലും ദോ​ഷ​മു​ള്ള​വ​രു​മാ​യി ജ​ന​സ​മൂ​ഹ​ത്തെ, അ​സ്പ​ൃശ്യ​ത​യു​ടെ പി​ന്നാ​മ്പു​റ​ത്തേ​ക്കു ത​ള്ളി​വി​ട്ട സാ​മൂ​ഹ്യ ദു​ര​ന്ത​ത്തെ​യാ​ണ് ഭാ​ര​തീ​യ ഋ​ഷി​കു​ല​ത്തി​ന്‍റെ നി​ത്യ യൗ​വ​ന​മാ​യി​രു​ന്ന സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച​ത്. ഈ ​ദു​ര​വ​സ്ഥ​യി​ൽ നി​ന്നു കേ​ര​ളീ​യ ജ​ന​ത​യെ മോ​ചി​പ്പി​ക്കു​ന്ന​തി​ൽ പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കൊ​പ്പം ത​ന്നെ വ​ലി​യ പ​ങ്കു വ​ഹി​ച്ച​ത് സ​വ​ർ​ണ സ​മു​ദാ​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും കൂ​ടി​യാ​ണ്. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ തു​ട​ക്ക​ത്തി​ൽ ആ​രം​ഭി​ച്ച സാ​മൂ​ഹി​ക ന​വോ​ത്ഥാ​ന പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പി​ൻ​ബ​ല​ത്തി​ലാ​ണ് സാം​സ്കാ​രി​ക സ്വാ​ത​ന്ത്ര്യം എ​ന്ന മ​ഹ​ത്താ​യ ല​ക്ഷ്യ​ത്തി​ൽ ന​മ്മു​ടെ സം​സ്ഥാ​നം എ​ത്തി​പ്പെ​ട്ട​ത്.
ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ന്‍റെ മ​ധ്യ​ത്തോ​ടെ, അ​ധഃ​സ്ഥി​ത സ​മൂ​ഹ​ത്തി​ന്‍റെ മോ​ച​ന​ത്തി​നു വ​ഴി​യൊ​രു​ങ്ങി. അ​പ്പോ​ഴും ശ​രാ​ശ​രി മ​നു​ഷ്യ​ന്‍റെ ചി​ന്ത​ക​ളി​ൽ ജാ​തി​യും മ​ത​വു​മെ​ല്ലാം വേ​രു​പി​ടി​ച്ചു കി​ട​ന്നി​രു​ന്നു. ദു​രാ​ചാ​ര​ങ്ങ​ളു​ടെ ഈ ​വേ​ര​റു​ക്കാ​ൻ, ആ​ധു​നി​ക കേ​ര​ള​ത്തി​ന്‍റെ സാ​ഹി​ത്യ- സാം​സ്കാ​രി​ക- ക​ലാ മേ​ഖ​ല​ക​ളെ​ല്ലാം സ​ജീ​വ​മാ​യി​രു​ന്നു. അ​താ​ക​ട്ടെ, രാ​ജ്യ​ത്തെ മ​റ്റേ​തു സം​സ്ഥാ​ന​ങ്ങ​ളെ​ക്കാ​ളും മി​ക​ച്ച​തും ആ​സൂ​ത്രി​ത​വും ജ​ന​കീ​യ​വു​മാ​യി​രു​ന്നു. സ്ഫ​ടി​കം പോ​ലെ നി​ർ​മ​ല​വും സു​താ​ര്യ​വു​മാ​യ ആ​സ്വാ​ദ​ന ക​ല​യി​ലൂ​ടെ ആ​ർ​ജി​ച്ചെ​ടു​ത്ത​താ​ണ് ഇ​ന്നു ന​മ്മ​ൾ അ​നു​ഭ​വി​ക്കു​ന്ന സം​സ്കൃ​തി​യു​ടെ സു​ഗ​ന്ധ​വും പ്രൗ​ഢി​യു​മെ​ല്ലാം. അ​തെ​ല്ലാം മ​റ​ന്ന്, ന​മ്മു​ടെ പൈ​തൃ​ക സ​മ്പ​ത്തു​ക​ളാ​യ എ​ഴു​ത്തു​കാ​രെ​യും ക​ലാ​കാ​ര​ന്മാ​രെ​യും സാ​സം​സ്കാ​രി​ക നേ​താ​ക്ക​ളെ​യു​മൊ​ക്കെ മ​ത​ങ്ങ​ളു​ടെ​യും രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ​യും ഇ​ത​ര സ്വ​ത്വ​ങ്ങ​ളു​ടെ​യും വ​ക്താ​ക്ക​ളാ​ക്കു​ന്ന​ത് പ​ണ്ടു സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ വി​ശേ​ഷി​പ്പി​ച്ച കേ​ര​ള​ത്തി​ലേ​ക്കാ​വും ന​മ്മെ ന​യി​ക്കു​ന്ന​ത്.
പ​റ​ഞ്ഞു വ​ന്ന​ത്, വി​ശ്രു​ത സാ​ഹി​ത്യ​കാ​ര​ൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ, സം​വി​ധാ​യ​ക​ൻ ക​മ​ൽ എ​ന്നി​വ​രെ​ക്കു​റി​ച്ച് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ന​മ്മു​ടെ രാ​ഷ്‌​ട്രീ​യ- സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ നി​റ​യു​ന്ന ച​ർ​ച്ച​ക​ളെ​ക്കു​റി​ച്ചും വി​ല കു​റ​ഞ്ഞ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ളെ​ക്കു​റി​ച്ചു​മാ​ണ്. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത എ​ഴു​ത്തു​കാ​ര​നാ​ണ് എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ. ജ്ഞാ​ന​പീ​ഠം ക​യ​റി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ഹി​ത്യ സൃ​ഷ്ടി​ക​ൾ നൊ​ബേ​ൽ സ​മ്മാ​ന​ത്തി​നു പോ​ലും പ​രി​ഗ​ണി​ക്ക​പ്പെ​ടാ​വു​ന്ന​തു​മാ​ണ്. ഈ ​കൃ​തി​ക​ൾ മ​ല​യാ​ളി എ​ന്ന സാ​ക്ഷ​ര സ​മൂ​ഹ​ത്തി​ന്‍റെ വാ​യ​ന​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ൽ വ​ഹി​ച്ച പ​ങ്ക് ചെ​റു​ത​ല്ല. ഒ​രു കാ​ല​ത്തു കേ​ര​ള​ത്തി​ൽ നി​ല​നി​ന്ന ഫ്യൂ​ഡ​ൽ വ്യ​വ​സ്ഥി​തി​യു​ടെ ജീ​ർ​ണ​ത​ക​ളെ ഇ​ത്ര മ​നോ​ഹ​ര​മാ​യി ഇ​തി​വൃ​ത്ത​മാ​ക്കി​യി​ട്ടു​ള്ള എ​ഴു​ത്തു​കാ​ര​നി​ല്ല. ച​ല​ച്ചി​ത്ര ഭൂ​മി​ക​യി​ലും എം​ടി എ​ന്ന ദ്വ​ക്ഷ​രി​യു​ടെ കൈ​യൊ​പ്പ് ആ​ഴ​ത്തി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. അ​വി​ടെ എ​വി​ടെ​യെ​ങ്കി​ലും എം​ടി എ​ന്ന എ​ഴു​ത്തു​കാ​ര​ന്‍റെ ജാ​തീ​യ​മോ, മ​ത​പ​ര​മോ, രാ​ഷ്‌​ട്രീ​യ​മോ ആ​യ സ്വ​ത്വം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​മി​ല്ല. അ​തേ സ​മ​യം, ഏ​തൊ​രാ​ളെ​യും പോ​ലെ അ​ദ്ദേ​ഹ​ത്തി​നും ജാ​തി​യു​ണ്ടാ​കാം, മ​ത​മു​ണ്ടാ​കാം, രാ​ഷ്‌​ട്രീ​യ​മു​ണ്ടാ​കാം. അ​തി​ന്‍റെ പേ​രി​ൽ ഒ​ര​വ​കാ​ശ​വാ​ദ​ത്തി​നും പോ​കാ​ത്ത ഒ​രാ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ദ്ദേ​ഹ​ത്തെ അ​തി​നെ​ല്ലാം അ​തീ​ത​നാ​യ ഒ​രാ​ളാ​യി ക​ണ്ടാ​ൽ മ​തി.
അ​തു​കൊ​ണ്ടു ത​ന്നെ, സ​മൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന ഏ​തു വി​ഷ​യ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ൾ​ക്കു പ്ര​സ​ക്തി​യു​ണ്ട്. അ​തു കൊ​ള്ളാ​നോ ത​ള്ളാ​നോ ഉ​ള്ള അ​വ​കാ​ശ​വും സ്വാ​ത​ന്ത്ര്യം മ​റ്റു​ള്ള​വ​ർ​ക്കു​ള്ള​തു പോ​ലെ, പ​റ​യാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ക്കാ​നും ഒ​രാ​ൾ​ക്കും അ​വ​കാ​ശ​മി​ല്ല. പ്ര​ത്യേ​കി​ച്ചും, ഒ​രു സ​മൂ​ഹ​ത്തെ എ​ല്ലാ​ത്ത​ര​ത്തി​ലു​മു​ള്ള സ്വ​ത്വ​ത്തി​നു​മ​പ്പു​റം സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​യു​ന്ന ആ​ളെ​ന്ന നി​ല​യി​ൽ. അ​തു​കൊ​ണ്ടു ത​ന്നെ, ക​റ​ൻ​സി പി​ൻ​വ​ലി​ക്ക​ൽ സം​ബ​ന്ധി​ച്ച് എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ ന​ട​ത്തി​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തെ രാ​ഷ്‌​ട്രീ​യ​മാ​യി അ​വ​മ​തി​ച്ച​തു തി​ക​ച്ചും തെ​റ്റാ​യി​പ്പോ​യി.
ഇ​തു ത​ന്നെ​യാ​ണു സം​വി​ധാ​യ​ക​ൻ ക​മ​ലി​ന്‍റെ കാ​ര്യ​ത്തി​ൽ സം​ഭ​വി​ച്ച​തും. മ​ല​യാ​ള സി​നി​മ​യി​ൽ അ​ന്ത​സു​ള്ള മേ​ൽ​വി​ലാ​സ​ക്കാ​ര​നാ​ണു ക​മ​ൽ. ക​മ​ൽ എ​ന്ന പേ​രു​കേ​ട്ടാ​ൽ സ​നി​മ എ​ന്ന​ല്ലാ​തെ വേ​റൊ​ന്നും ആ​രും ഓ​ർ​ക്കി​ല്ല. 1981ൽ ​തു​ട​ങ്ങി​യ സി​നി​മാ സ​ഞ്ചാ​രം പ​ല വ​ഴി​ക​ൾ പി​ന്നി​ട്ട് ഇ​ന്നു കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി​യു​ടെ അ​മ​ര​ത്തെ​ത്തി നി​ൽ​ക്കു​ന്നു. ആ​സ്വാ​ദ​ക ല​ക്ഷ​ങ്ങ​ൾ മ​ന​സാ വ​രി​ച്ച 43 ച​ല​ച്ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​ണ് ക​മ​ൽ. പ്ര​ണ​യ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും കാ​രു​ണ്യ​ത്തി​ന്‍റെ​യും സ​ർ​വോ​പ​രി മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക ഔ​ന്ന​ത്യ​ത്തി​ന്‍റെ​യും ക​ഥ​ക​ളാ​ണ് അ​ദ്ദേ​ഹം എ​ല്ലാ​ക്കാ​ല​ത്തും വി​വ​രി​ച്ചി​ട്ടു​ള്ള​ത്. എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രി​ൽ നി​ന്നു വ്യ​തി​രി​ക്ത​മാ​യി, ക​മ​ലി​ന് ഇ​ത്തി​രി രാ​ഷ്‌​ട്രീ​യ​മു​ണ്ട്. സ​ജീ​വ​മാ​യ ഇ​ട​തു പ​ക്ഷ രാ​ഷ്‌​ട്രീ​യം. അ​ത​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ക്തി​പ​ര​മാ​യ വി​ശ്വാ​സം. അ​തി​ന്‍റെ പേ​രി​ലാ​ണ​ല്ലോ, ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി പോ​ലു​ള്ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ന്‍റെ ത​ല​പ്പ​ത്തെ​ത്തി​യ​ത്. അ​തു​കൊ​ണ്ട് ക​മ​ലി​ന് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മി​ല്ലെ​ന്നു പ​റ​യു​ന്ന​തു ഫാ​ഷി​സം ത​ന്നെ​യാ​ണ്. എ​ത്ര​യെ​ത്ര സ​ർ​ഗ​സം​വാ​ദ​ങ്ങ​ൾ​ക്കു ബീ​ജാ​വാ​പം ചെ​യ്ത അ​നു​ഗ്ര​ഹീ​ത​നാ​യ ഒ​രു ക​ലാ​ക​ര​നോ​ട് രാ​ജ്യം വി​ട്ടു​പോ​കാ​നു​ള്ള ക​ല്പ​ന കൊ​ടു​ക്കാ​ൻ പാ​ക​ത്തി​ന് ഒ​രാ​ൾ​ക്കും രാ​ജാ​ധി​കാ​രം കൊ​ടു​ത്തി​ട്ടി​ല്ല, കേ​ര​ളീ​യ സാം​സ്കാ​രി​ക സ​മൂ​ഹം. ആ​ർ​ക്കെ​തി​രേ​യും എ​ന്തും വി​ളി​ച്ചു പ​റ​യാ​നു​ള്ള​ത​ല്ല നി​ല​വാ​ര​മു​ള്ള രാ​ഷ്‌​ട്രീ​യം. വി​മ​ർ​ശ​ന​ങ്ങ​ളെ സ​ഹി​ഷ്ണു​ത​യോ​ടെ ഉ​ൾ​ക്കൊ​ള്ളു​ക​യും വി​മ​ർ​ശി​ക്കു​ന്ന​വ​രെ അ​ർ​ഹി​ക്കു​ന്ന ഗൗ​ര​വ​ത്തി​ൽ ആ​ദ​രി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണു ന​ല്ല മാ​തൃ​ക; മ​ര്യാ​ദ​യും.