FLASH NEWS
Breaking News
വനിത ലോകകപ്പ് ഇംഗ്ലണ്ടിന്
kerala

ജിഷ്ണുവിന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം

Wednesday, Jan 11, 2017,11:07 IST By Anjaly A A A

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളെജിൽ ആത്മഹത്യ ചെയ്ത ജിഷ്ണുവിന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സർക്കാർ ധനസഹായം. മന്ത്രിസഭാ യോഗമാണ് ധനസഹായം നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

സ്വാശ്രയ കോളെജിലെ പ്രശ്നങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥായിരിക്കും സമിതിയുടെ അധ്യക്ഷൻ. ജിഷ്ണുവിന്‍റെ മരണത്തെ തുടർന്നാണ് സ്വാശ്രയ കോളെജിലെ നടത്തിപ്പ് സംബന്ധിച്ച പരിശോധന നടത്താൻ പ്രത്യേക സമിതിയെ നിയോഗിച്ചിരിക്കുന്നത്.

നോട്ട് മാറ്റി വാങ്ങുന്നതിനായി ബാങ്കുകൾക്കും, എടിഎമ്മുകൾക്കും മുൻപിൽ ക്യൂ നിൽക്കവെ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.