FLASH NEWS
Breaking News
വനംവകുപ്പിനെതിരെ മധുവിന്‍റെ സഹോദരി
Sports

കേമൻ റോണൊ

Wednesday, Jan 11, 2017,10:22 IST By Anjaly A A A

സൂ​റി​ച്ച്: ഫി​ഫ​യു​ടെ കേ​മ​ൻ പ​ട്ടം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യ്ക്ക്. വോ​ട്ടെ​ടു​പ്പി​ൽ പി​ന്ത​ള്ളി​യ​ത് അ​ഞ്ച് ത​വ​ണ പു​ര​സ്കാ​രം നേ​ടി​യ അ​ർ​ജ​ന്‍റൈ​ൻ താ​രം ല​യ​ണ​ൽ മെ​സി​യെ. അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡി​ന്‍റെ ഫ്ര​ഞ്ച് താ​രം അ​ന്‍റോ​യ്ൻ ഗ്രീ​സ്മാ​ൻ മൂ​ന്നാം സ്ഥാ​ന​ത്താ​യി.
പോ​ര്‍ച്ചു​ഗ​ലി​ന് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി യൂ​റോ​പ്യ​ന്‍ ഫു​ട്ബോ​ള്‍ കി​രീ​ട​വും സ്പാ​നി​ഷ് ക്ല​ബ്ബ് റ​യ​ല്‍ മാ​ഡ്രി​ഡി​ന് യൂ​റോ​പ്യ​ന്‍ ചാം​പ്യ​ൻ​സ് ലീ​ഗ് കി​രീ​ട​വും സ​മ്മാ​നി​ച്ച പ്ര​ക​ട​ന​ങ്ങ​ളാ​ണ് ക്രി​സ്റ്റ്യാ​നോ​യെ പു​ര​സ്കാ​ര​ത്തി​ന് അ​ര്‍ഹ​നാ​ക്കി​യ​ത്. നാ​ലാം ത​വ​ണ​യാ​ണ് പോ​ർ​ച്ചു​ഗീ​സ് താ​രം ഫി​ഫ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​കു​ന്ന​ത്. അ​മെ​രി​ക്ക​യു​ടെ കാ​ര്‍ളി ലോ​യി​ഡാ​ണ് മി​ക​ച്ച വ​നി​താ താ​രം. തു​ട​രെ ര​ണ്ടാം ത​വ​ണ​യാ​ണ് മ​ധ്യ​നി​ര താ​ര​മാ​യ കാ​ര്‍ളി ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്.
ഫി​ഫ ആ​സ്ഥാ​ന​മാ​യ സൂ​റി​ച്ചി​ല്‍ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ന്‍ഫാ​ന്‍റി​നോ, ഫു​ട്ബോ​ള്‍ ഇ​തി​ഹാ​സം ഡീ​ഗോ മാ​റ​ഡോ​ണ, മൂ​ന്നു​വ​ട്ടം ഫി​ഫ പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യ ബ്ര​സീ​ലി​ന്‍റെ റൊ​ണാ​ള്‍ഡോ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ല്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍ക്ക് ബ​ഹു​മ​തി​ക​ള്‍ സ​മ്മാ​നി​ച്ചു. ഫ്ര​ഞ്ച് ഫു​ട്ബോ​ൾ മാ​സി​ക​യു​മാ​യി പി​രി​ഞ്ഞ ശേ​ഷം ഏ​ർ​പ്പെ​ടു​ത്തു​ന്ന ആ​ദ്യ ഫി​ഫ പു​ര​സ്കാ​ര​മാ​ണി​ത്. ഈ​വ​ർ​ഷം ഫ്രാ​ൻ​സ് ഫു​ട്ബോ​ള്‍ മാ​സി​ക ന​ൽ​കി​വ​രു​ന്ന പ്ര​ശ​സ്ത ബ​ഹു​മ​തി​യാ​യ ബ​ല​ൻ ഡി ​ഓ​ർ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി​രു​ന്നു.
2010 മു​ത​ല്‍ ഫി​ഫ പു​ര​സ്കാ​ര​വും ഫ്രാ​ന്‍സ് ഫു​ട്ബോ​ള്‍ മാ​സി​ക​യു​ടെ ബ​ല​ൻ ഡി ​ഓ​ർ പു​ര​സ്കാ​ര​വും സം​യു​ക്ത​മാ​യി ഫി​ഫ – ബ​ല​ൻ ഡി ​ഓ​ർ എ​ന്ന പേ​രി​ലാ​ണ് ന​ൽ​കി​വ​രു​ന്ന​ത്. എ​ന്നാ​ല്‍ ഫി​ഫ​യും ഫ്രാ​ന്‍സ് ഫു​ട്ബോ​ളും വ​ഴി​പി​രി​ഞ്ഞ​തോ​ടെ ര​ണ്ടു പു​ര​സ്കാ​ര​ങ്ങ​ളും ഈ ​വ​ര്‍ഷം മു​ത​ല്‍ വെ​വ്വേ​റെ​യാ​ണ് ന​ൽ​കു​ന്ന​ത്. ഫി​ഫ ബാ​ല​ണ്‍ ദ്യോ​ര്‍ പു​ര​സ്കാ​രം ആ​ദ്യ മൂ​ന്നു ത​വ​ണ​യും നേ​ടി മെ​സി ഹാ​ട്രി​ക് തി​ക​ച്ച​പ്പോ​ള്‍ 2013, 2014 വ​ര്‍ഷ​ങ്ങ​ളി​ല്‍ ഈ ​ബ​ഹു​മ​തി ക്രി​സ്റ്റ്യാ​നോ​യ്ക്കാ​യി​രു​ന്നു.
ലോ​ക​ഫു​ട്ബോ​ള​റാ​കു​ന്ന​ത് നാ​ലാം ത​വ​ണ. 2008 ല്‍ ​ഫി​ഫ വേ​ള്‍ഡ് പ്ലെ​യ​ര്‍ ഓ​ഫ് ദ ​ഇ​യ​റാ​യ ക്രി​സ്റ്റ്യാ​നോ പി​ന്നീ​ട് ഫി​ഫ​യും ഫ്രാ​ന്‍സ് മാ​ഗ​സി​നും ചേ​ര്‍ന്ന് ലോ​ക​ഫു​ട്ബോ​ള​ര്‍ക്ക് ഫി​ഫ ബ​ല​ൻ ഡി ​ഓ​ർ ന​ല്‍കി​യ​പ്പോ​ള്‍ തു​ട​രെ ര​ണ്ട് വ​ര്‍ഷം (2013, 2014) അ​വാ​ര്‍ഡ് ജേ​താ​വാ​യി. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ഫി​ഫ​യും ഫ്രാ​ന്‍സ് മാ​ഗ​സി​നും സം​യു​ക്ത​മാ​യു​ള്ള അ​വാ​ര്‍ഡ് റ​ദ്ദാ​ക്കി​യ​തോ​ടെ 2016ല്‍ ​ഫി​ഫ ബെ​സ്റ്റ് പ്ലെ​യ​ര്‍ എ​ന്ന പു​തി​യ അ​വാ​ര്‍ഡ് അ​വ​ത​രി​പ്പി​ച്ചു. ഇ​തോ​ടെ പ്ര​ഥ​മ ബെ​സ്റ്റ് ഫി​ഫ പ്ലെ​യ​ര്‍ പു​ര​സ്കാ​രം ക്രി​സ്റ്റ്യാ​നോ​ക്ക് സ്വ​ന്ത​മാ​യി.

മ​റ്റു പു​ര​സ്കാ​ര ജേ​താ​ക്ക​ൾ: മി​ക​ച്ച പു​രു​ഷ കോ​ച്ച്: ക്ലോ​ഡി​യോ റാ​നി​യേ​രി (ലെ​സ്റ്റ​ര്‍ സി​റ്റി) മി​ക​ച്ച വ​നി​താ കോ​ച്ച്: സി​ല്‍വി​യ നെ​യ്ദ് (ജ​ര്‍മ​നി) ഫെ​യ​ര്‍ പ്ലേ: ​അ​ത്ല​റ്റി​ക്കോ നാ​ഷ​ണ​ല്‍ (കൊ​ളം​ബി​യ) പു​സ്കാ​സ് (മി​ക​ച്ച ഗോ​ൾ) പു​ര​സ്കാ​രം: മു​ഹ​മ്മ​ദ് ഫൈ​സ് ബി​ന്‍ സു​ബ്രി(​മ​ലേ​ഷ്യ) ഫി​ഫ ഫാ​ന്‍: ലി​വ​ര്‍പൂ​ൾ, ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ട് ആ​രാ​ധ​ക​ർ.

ലോ​ക ഇ​ല​വ​ന്‍: മാ​നു​വ​ല്‍ നൂ​യ​ര്‍(​ഗോ​ളി), ഡാ​നി ആ​ല്‍വ​സ്, ജെ​റാ​ര്‍ഡ് പീ​ക്വെ, സെ​ര്‍ജി​യോ റാ​മോ​സ്, മാ​ര്‍സെ​ലോ(​കാ​വ​ല്‍നി​ര), ലൂ​ക്ക മോ​ഡ്രി​ച്ച്, ടോ​ണി ക്രൂ​സ്, ആ​ന്ദ്രെ ഇ​നി​യേ​സ്റ്റ(​മ​ധ്യ​നി​ര), ല​യ​ണ​ല്‍ മെ​സ്സി, ലൂ​യീ സു​വാ​ര​സ്, ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ(​മു​ന്നേ​റ്റ​നി​ര).​