FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യഹർജി 26 ലേക്ക് മാറ്റി
Featured

നോ​ട്ടു ക്ഷാ​മം: മാ​ന്ദ്യം തു​ട​ങ്ങി, ജീ​വി​തം വ​ഴി മു​ട്ടി

Wednesday, Jan 11, 2017,9:49 IST By സി.പി.രാജശേഖരൻ A A A

കൊ​ച്ചി: ക​റ​ൻ​സി നി​ർ​വ്യാ​പ​ന​ത്തി​ന്‍റെ ദൂ​ഷ്യം മാ​റാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​വ​ദി​ച്ചു ത​ന്ന ദി​വ​സം ക​ഴി​ഞ്ഞു പ​ത്തു ദി​വ​സ​വും പി​ന്നി​ട്ട​പ്പോ​ൾ, കേ​ര​ള​ത്തി​ൽ പ്ര​ത്യാ​ഘാ​തം രൂ​ക്ഷം. മി​ക്ക‍യി​ട​ത്തും ക​ടു​ത്ത സാ​മ്പ​ത്തി​ക മാ​ന്ദ്യം. തൊ​ഴി​ൽ ന​ഷ്ടം രൂ​ക്ഷം. ഉ​ത്പാ​ദ​ന​മേ​ഖ​ല​യി​ൽ മ​ര​വി​പ്പ്. എ​ല്ല​ത്ത​ര​ക്കാ​ർ​ക്കും ജീ​വി​തം വ​ഴി​മു​ട്ടു​ന്ന അ​വ​സ്ഥ.

വ്യാ​വ​സാ​യി​ക ന​ഗ​ര​മാ​യ കൊ​ച്ചി​യി​ൽ ചെ​റു​കി​ട- ഇ​ട​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ അ​ട​ച്ചു പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ‌. കോ​ടി​ക​ൾ വാ​യ്പ​യെ​ടു​ത്തു തു​ട​ങ്ങി​യ പ​ല സം​രം​ഭ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കാ​നോ, തു​ട​രാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ. നോ​ട്ടു ല​ഭ്യ​ത കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ല​ധ​ന നി​ക്ഷേ​പ​ത്തി​ൽ വ​ൻ ഇ​ടി​വ്. ഹോ​ട്ട​ൽ- ചി​ല്ല​റ വി​ല്പ​ന വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ൽ ത​ക​ർ​ച്ച അ​തി​രൂ​ക്ഷം. ആ​യി​രം കോ​ടി രൂ​പ ക​ട​മെ​ടു​ത്ത ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലെ പ്ര​തി​സ​ന്ധി തി​രി​ച്ച​ട​വു മു​ട​ക്കി.

ക​റ​ൻ​സി നി​ർ​വ്യാ​പ​നം ചെ​റു​കി​ട ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളെ​യും ചെ​റി​യ ഹോ​ട്ട​ലു​ക​ളെ​യും അ​തീ​വ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചു എ​ന്നു കേ​ര​ള ഹോ​ട്ട​ൽ മാ​നെ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ. ഇ​താ ഒ​രു​ദാ​ഹ​ര​ണം. ക​ട​വ​ന്ത്ര കെ.​പി. വ​ല്ല​ൻ റോ​ഡി​ൽ ചെ​റി​യ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന പ്ര​വീ​ൺ സ്ഥാ​പ​നം ന​ട​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ന്നു. നേ​ര​ത്തേ, 12,000- 15,000 രൂ​പ വി​റ്റു​വ​ര​വു​ണ്ടാ​യി​രു​ന്ന സ്ഥാ​പ​ന​മാ​ണ്. ഉ​ട​മ ത​ന്നെ​യാ​ണു പ്ര​ധാ​ന ജീ​വ​ന​ക്കാ​ര​നും. ഒ​രു സ്ത്രീ​യ​ട​ക്കം നാ​ലു ജോ​ലി​ക്കാ​ർ വേ​റെ​യും. ക്രി​സ്മ​സി​നു ശേ​ഷം ക​ച്ച​വ​ടം കു​റ​ഞ്ഞു. ഇ​പ്പോ​ൾ വ​രു​മാ​നം 5000-6000 രൂ​പ. സ്ത്രീ ​തൊ​ഴി​ലാ​ളി​യ​ട​ക്കം മൂ​ന്നു പേ​രെ ജോ​ലി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി.

എ​ന്നി​ട്ടും പി​ടി​ച്ചു നി​ൽ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. വ​രു​മാ​നം അ​യ്യാ​യി​ര​ത്തി​ൽ കു​റ​ഞ്ഞാ​ൽ സ്ഥാ​പ​നം ന​ട​ത്തു​ക ബു​ദ്ധി​മു​ട്ടാ​വു​മെ​ന്നു പ്ര​വീ​ൺ. കൊ​ച്ചി മെ​ട്രൊ ന​ഗ​ര​ത്തി​ലെ മി​ക്ക ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ്ഥി​തി ഇ​താ​ണ്.
ക​റ​ൻ​സി നി​ർ‌​വ്യാ​പ​നം മൂ​ലം രാ​ജ്യ​ത്ത് 60 ശ​ത​മാ​നം വ​രെ തൊ​ഴി​ൽ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് ഓ​ൾ ഇ​ന്ത്യ മാ​നു​ഫാ​ക്ച്ചേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ​റ​യു​ന്ന​ത്. കേ​ര​ള​ത്തി​ൽ ഇ​ത് 40-45 ശ​ത​മാ​ന​മാ​ണ്. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ഇ​നി​യും എ​ട്ടു മാ​സ​ങ്ങ​ൾ വ​രെ വേ​ണ്ടി വ​ന്നേ​ക്കാം.