FLASH NEWS
Breaking News
മോഹൻലാലിന്‍റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത് ജഗതി
Kerala

സ്വാശ്രയ എഞ്ചിനിയറിംഗ് കോളെജുകൾ നാളെ മുതൽ അനിശ്ചിതകാലത്തേക്ക് അടച്ചിടും

Wednesday, Jan 11, 2017,16:23 IST By Anjaly A A A

കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനിയറിംഗ് കോളെജുകൾ വ്യാഴാഴ്ച മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടും. സ്വാശ്രയ കോളെജുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ തുടർന്നാണ് അനിശ്ചിതകാലത്തേക്ക് കോളെജുകൾ അടച്ചിടാനുള്ള നീക്കം.

പാമ്പാടി നെഹ്‌റു കോളെജ് വിദ്യാർഥി ജിഷ്ണുവിന്‍റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് വിവിധ വിദ്യാർഥി സംഘടനകൾ സ്വാശ്രയ കോളെജുകളിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ സംഘർഷത്തിൽ കലാശിച്ചിരുന്നു. ഈ സാഹചര്യത്തിൽ കോളെജുകൾക്ക് മതിയായ സുരക്ഷയൊരുക്കാൻ സാധിക്കില്ലെന്ന് ആരോപിച്ചാണ് മാനേജുമെന്‍റുകൾ കോളെജ് അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നതിന് തീരുമാനിച്ചിരിക്കുന്നത്.

അതിനിടെ സ്വാശ്രയ കോളെജുകൾക്ക് സ്വതന്ത്ര്യ ഒാംബുഡ്സ്മാനെ നിയമിക്കാനും തീരുമാനമായി. സാങ്കേതിക സർവകലാശാലയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്ത്. വിദ്യാർഥികളുടെ പരാതികൾ പരിശോധിക്കുന്നതിനാണ് ഒാംബുഡ്സ്മാനെ നിയമിക്കുന്നത്. ജില്ലാ ജഡ്ജിയുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെയായിരിക്കും ഒാംബുഡ്സ്മാനായി നിയമിക്കുക. ഒാംബുഡ്സ്മാന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഇനിമുതൽ കോളെജുകളുടെ അഫിലിയേഷൻ പുതുക്കുക.