FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
kerala

ജിഷ്ണുവിന്‍റെ മരണം അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെ മാറ്റി

Wednesday, Jan 11, 2017,18:10 IST By Anjaly A A A

തിരുവനന്തപുരം: ജിഷ്ണുവിന്‍റെ ആത്മഹത്യ സംബന്ധിച്ചുയർന്ന വിവാദങ്ങൾ അന്വേഷക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെ മാറ്റി. ഡിവൈഎസ്പിയായ ബിജു കെ സ്റ്റീഫനെയാണ് അന്വേഷണ ചുമതലയിൽ നിന്നും മാറ്റിയത്.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബിജു കെ സ്റ്റീഫനെ കഴിഞ്ഞ മാസം സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഉത്തരവിറങ്ങിയിരുന്നില്ല. ബിജു കെ സ്റ്റീഫനെ സസ്പെൻഡ് ചെയ്യാൻ വിജിലൻസ് ഡയറക്റ്ററുടെ ശുപാർശ വന്നതിന് പിന്നാലെ ഡിസംബർ 21ന് മുഖ്യമന്ത്രിയുടെ ഒാഫീസിൽ നിന്നും ഇയാളെ സസ്പെൻഡ് ചെയ്തതായുള്ള അറിയിപ്പ് വന്നിരുന്നു.

ഇരിങ്ങാലക്കുട എഎസ്പി കിരൺ നാരായണനാണ് ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.