FLASH NEWS
Breaking News
തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന് സ്ഥിരീകരിച്ച് കലക്റ്ററുടെ റിപ്പോര്‍ട്ട്
India

പഞ്ചാബിൽ പഞ്ചാബുകാരൻ മുഖ്യമന്ത്രിയാകുമെന്ന് കെജ്‌രിവാൾ

Wednesday, Jan 11, 2017,15:24 IST By Anjaly A A A

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാൾ പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകില്ല. തന്‍റെ തട്ടകം ഡൽഹിയിൽ നിന്നും പഞ്ചാബിലേക്ക് മാറ്റുകയാണെന്ന ആഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കെജ്‌രിവാൾ തന്നെയാണ് ഇതുമായി ബന്ധപ്പെട്ട വാർത്തകൾ നിഷേധിച്ചത്.

പഞ്ചാബുകാരനായിരിക്കും പഞ്ചാബിലെ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാവുകയെന്ന് കെജ്‌രിവാൾ വ്യക്തമാക്കി. ഡൽഹി മുഖ്യമന്ത്രിയായിരിക്കെ തനിക്കെങ്ങിനെയാണ് പഞ്ചാബ് മുഖ്യമന്ത്രിയാവാൻ സാധിക്കുകയെന്നും കെജ്‌രിവാൾ ചോദിക്കുന്നു. പാട്യാലയിലെ തെരഞ്ഞെടുപ്പ് റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് പഞ്ചാബ് ഭരിക്കുന്നത് പഞ്ചാബുകാരനായിരിക്കും എന്ന് കെജ്‌രിവാൾ അറിയിച്ചത്.

നേരത്തെ, കെജ്‌രിവാൾ മുഖ്യമന്ത്രിയാകുമെന്ന് വിശ്വസിച്ച് എഎപിക്കായി വോട്ട് ചെയ്യണമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പഞ്ചാബിലെ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് കെജ്‌രിവാൾ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന ആഭ്യൂഹങ്ങൾ ശക്തമായത്. എന്നാൽ മനീഷ് സിസോദിയയുടെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നായിരുന്നു എഎപിയുടെ പ്രതികരണം.