FLASH NEWS
Breaking News
സിമന്‍റ് വില ചാക്കൊന്നിന് 35 രൂപ കൂടി
kerala

പുറത്ത് പറയേണ്ട; വിഎസിന് പറയാനുള്ളത് ഇനി സംസ്ഥാന സമിതിയിൽ പറയാമെന്ന് കോടിയേരി

Wednesday, Jan 11, 2017,13:37 IST By Anjaly A A A

തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ സിപിഎം കേന്ദ്ര കമ്മിറ്റി വിഎസിനെ താക്കീത് ചെയ്ത നടപടി അടഞ്ഞ അധ്യായമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിഎസിന്‍റെ വിഷയത്തിൽ കേന്ദ്ര കമ്മിറ്റി സ്വീകരിച്ച നിലപാട് സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നെന്നും കോടിയേരി വ്യക്തമാക്കി.

വിഎസിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തണമെന്ന കേന്ദ്ര കമ്മിറ്റി തീരുമാനം എല്ലാ അംഗങ്ങൾക്കും ബാധകമാണ്. വിഎസ് പാർട്ടിയുടെ സമുന്നതനായ നേതാവാണ്. ആ പരിഗണന വെച്ചാണ് വിഎസിനെ കേന്ദ്ര കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കിയതെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സിമിതിയിൽ ക്ഷണിതാവാക്കുന്നതോടെ സംസ്ഥാന സമിതിയിൽ വിഎസിന് പറയാനുള്ളത് പറയാം.

ആർഎസ്എസ് നിർദേശപ്രകാരം ചെഗുവേരയുടെ ചിത്രങ്ങൾ മാറ്റില്ലെന്നും, കൂടുതൽ ഫോട്ടോകൾ സ്ഥാപിക്കും. കേരളത്തിൽ കൽബുർഗിമാരെ സൃഷ്ടിക്കാൻ അനുവദിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.