FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
India

മോദി ആർബിഐയെ ദുർബലപ്പെടുത്തി; അച്ഛേ ദിൻ കോൺഗ്രസ് വരുമ്പോഴെന്ന് രാഹുൽ

Wednesday, Jan 11, 2017,13:11 IST By Anjaly A A A

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ആർബിഐയെ ദുർബലപ്പെടുത്തിയെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് പാർട്ടിയുടെ ദേശീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മോദിക്കും ബിജെപിക്കും നേരെ രാഹുൽ രൂക്ഷ വിമർശനമുന്നയിച്ചത്.

മോദിയും, മോഹൻ ഭഗവതുമാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. അച്ഛേ ദിൻ വരണമെങ്കിൽ കോൺഗ്രസ് പാർട്ടി അധികാരത്തിലെത്തണമെന്നും രാഹുൽ പറഞ്ഞു.  മോദിയും ആർഎസ്എസും ചേർന്നാണ് ആർബിഐയെ ദുർബലപ്പെടുത്തിയിരിക്കുന്നത്. മോദി പ്രഖ്യാപിച്ച നല്ല ദിനങ്ങൾ എപ്പോഴാണ് എത്തുന്നതെന്ന് ആലോചിച്ച് ജനങ്ങൾ അത്ഭുതപ്പെടുകയാണെന്നും രാഹുൽ പരിഹസിച്ചു.

നോട്ട് അസാധുവാക്കൾ നരേന്ദ്ര മോദിയുടെ വ്യക്തിപരമായ തീരുമാനമായിരുന്നെന്ന് രാഹുൽ ആരോപിച്ചു. രാജ്യത്തെ മാറ്റി മറിക്കുമെന്നാണ് മോദി പറയുന്നത്. എന്നാൽ രാജ്യത്തെ ഒാട്ടോ മൊബൈൽ മേഖലയിൽ ഉണ്ടായിരിക്കുന്ന തകർച്ചയുടെ കാരണം മോദി വ്യക്തമാക്കണം. 60 ശതമാനമാണ് ഒാട്ടോ മൊബൈൽ മേഖലയിൽ വിൽപ്പന കുറഞ്ഞിരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.