FLASH NEWS
Breaking News
ഛത്തീസ്ഗഡില്‍ മാവോവാദി ആക്രമണം: 24 ജവാന്മാര്‍ കൊല്ലപ്പെട്ടു
India

ഓം​പു​രി​യു​ടെ മ​ര​ണം ത​ല​യ്ക്കേ​റ്റ മു​റി​വു മൂ​ലം

Wednesday, Jan 11, 2017,10:27 IST By Anjaly A A A

മും​ബൈ: ബോ​ളി​വു​ഡ് താ​രം ഓം​പു​രി​യു​ടെ മ​ര​ണം ത​ല​യി​ലേ​റ്റ മു​റി​വു മൂ​ല​മെ​ന്നു പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.
ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണു മ​ര​ണ​മെ​ന്നാ​യി​രു​ന്നു ആ​ദ്യ റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തു പാ​ടെ നി​രാ​ക​രി​ക്കു​ന്ന പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ മ​രി​ക്കു​മ്പോ​ള്‍ അ​ദേ​ഹം മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​തേ​ത്തു​ട​ർ​ന്ന്, മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​ന്ധേ​രി​യി​ലെ വ​സ​തി​യി​ലെ അ​ടു​ക്ക​ള​യി​ലാ​ണ് ഓം​പു​രി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
ത​ല​യ്ക്ക് സാ​ര​മാ​യി ക്ഷ​ത​മേ​റ്റ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ഇ​ത് വീ​ഴ്ച്ച​യി​ൽ സം​ഭ​വി​ച്ച​താ​യാ​ണ് ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ത​ല​യ്ക്ക് പി​ന്നി​ലേ​റ്റ ഗൗ​ര​വ​മേ​റി​യ മു​റി​വാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന​ത് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടു​ത​ല്‍ കു​ഴ​പ്പി​ക്കു​ന്നു.
മ​രി​ക്കു​ന്ന​തി​നു ത​ലേ​ന്ന് മ​ക​നെ കാ​ണാ​നാ​യി മു​ന്‍ഭാ​ര്യ ന​ന്ദി​ത​യു​ടെ ഫ്ലാ​റ്റി​ലെ​ത്തി​യി​രു​ന്നു ഓം​പു​രി​യെ​ന്ന് അ​ടു​ത്ത സു​ഹൃ​ത്തും നി​ര്‍മാ​താ​വു​മാ​യ ഖാ​ലി​ദ് കി​ദ്വാ​യ് ഓ​ഷി​വാ​ര പൊ​ലീ​സി​നോ​ടു വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. മ​ക​നെ കാ​ണാ​നാ​യി ഓം ​പു​രി മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു നി​ന്നു. എ​ന്നാ​ല്‍ ന​ന്ദി​ത​യും മ​ക​ന്‍ ഇ​ഷാ​നും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​വ​ര്‍ ഏ​തോ പാ​ര്‍ട്ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.
മ​ക​നെ അ​ത്യാ​വ​ശ്യ​മാ​യി കാ​ണ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓം ​ന​ന്ദി​ത​യെ ഫോ​ണി​ല്‍ വി​ളി​ക്കു​ക​യും ദേ​ഷ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഒ​ടു​വി​ല്‍ നി​രാ​ശ​നാ​യി അ​ദ്ദേ​ഹം മ​ട​ങ്ങി. ഈ ​സ​മ​യം അ​ദ്ദേ​ഹം മ​ദ്യ​പി​ച്ചു​വെ​ന്നും കി​ദ്വാ​യ്.
അ​തേ​സ​മ​യം, പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ട് പ​രി​ഗ​ണി​ച്ച പൊ​ലീ​സ് അ​പ​ക​ട​മ​ര​ണ​ത്തി​നാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ത​റ​യി​ല്‍ കി​ട​ക്കു​ന്ന മൃ​ത​ദേ​ഹ​ത്തി​ന്‍റെ നെ​റ്റി​യി​ല്‍ പ​രി​ക്കു​ണ്ടാ​യി​രു​ന്നു.
ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍ന്നു​ണ്ടാ​യ വീ​ഴ്ച​യി​ല്‍ പ​റ്റി​യ പ​രി​ക്കാ​വാം ഇ​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ്.