FLASH NEWS
Breaking News
പി കെ കുഞ്ഞാലിക്കുട്ടി മുസ്ലീംലീഗ് ദേശിയ ജനറൽ സെക്രട്ടറി
India

ജെല്ലിക്കെട്ടിനായി ഒാർഡിനൻസിറക്കാൻ മോദിയിൽ സമ്മർദ്ദം ചെലുത്തി ശശികല

Wednesday, Jan 11, 2017,14:06 IST By Anjaly A A A

ചെന്നൈ: ജെല്ലിക്കെട്ടിനുള്ള നിരോധനം നീക്കുന്നതിനായി ഒാർഡിനൻസ് പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ ജനറൽ സെക്രട്ടറി ശശികല നരേന്ദ്ര മോദിക്ക് കത്തയച്ചു. ജെല്ലിക്കെട്ടിന് നിരോധനം ഏർപ്പെടുത്തിയത് സംസ്ഥാനത്തിനകത്ത് പ്രതിഷേധം സൃഷ്‌ടിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ ശശികല വ്യക്തമാക്കുന്നു.

ജെല്ലിക്കെട്ട് നടത്താൻ വേണ്ട നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി പനീർശെൽവം മുഖ്യമന്ത്രിയെ സമീപിച്ചതിന് പിന്നാലെയാണ് ശശികല മോദിക്ക് കത്തയച്ചിരിക്കുന്നത്. ജെല്ലിക്കെട്ടിനെത്തുന്ന മൃഗങ്ങളെ യാതൊരു വിധത്തിലും ഉപദ്രവിക്കാറില്ല. അവയെ ദൈവമായി ആരാധിക്കുന്ന രീതിയാണ് തമിഴ്നാട്ടിൽ തുടരുന്നതെന്നും കത്തിൽ ശശികല വ്യക്തമാക്കുന്നു.

തമിഴ്നാടിന്‍റെ കാർഷികാചാരങ്ങളുമായി ബന്ധപ്പെട്ടതാണ് ജെല്ലിക്കെട്ട്. പൊങ്കൽ കൊയ്ത്തുൽസവത്തോട് അനുബന്ധിച്ചാണ് ജെല്ലിക്കെട്ട് നടക്കുന്നത്.