FLASH NEWS
Breaking News
തോമസ് ചാണ്ടിക്കും അൻവറിനുമെതിരെ വിഎസ് അച്യുതാനന്ദൻ
India

നോട്ട് അസാധുവാക്കൽ ഇന്ത്യൻ ആഭ്യന്തര ഉത്പാദനത്തിന് തിരിച്ചടിയായതായി ലോക ബാങ്ക്

Wednesday, Jan 11, 2017,12:10 IST By Anjaly A A A

വാഷിങ്ടൺ: നോട്ട് അസാധുവാക്കൽ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനത്തെ ദോഷകരമായി ബാധിച്ചതായി ലോക ബാങ്ക്. 2016-17 കാലയളവിലെ ഇന്ത്യയുടെ വളർച്ചാ നിരക്ക് 7 ശതമാനമായിരിക്കുമെന്നാണ് ലോക ബാങ്ക് വ്യക്തമാക്കുന്നത്. 7.6 ശതമാനത്തിൽ നിന്നുമാണ് ആഭ്യന്തര ഉത്പാദവ വളർച്ചാ നിരക്ക് 7 ശതമാനമായി കുറച്ചിരിക്കുന്നത്.

എന്നാൽ അടുത്ത സാമ്പത്തിക വർഷം ജിഡിപി 7.6 മുതൽ 7.8 ശതമാനം വരെ എത്തുമെന്നും ലോക ബാങ്ക് കണക്കാക്കുന്നു. വിപണിയിൽ നിന്നും ഉയർന്ന മൂല്യമുള്ള നോട്ടുകൾ പെട്ടെന്ന് പിൻവലിച്ചതും, പുതിയ നോട്ടുകൾ വിപണിയിലിറക്കിയതും മൂലമുണ്ടായ പ്രശ്നങ്ങളാണ് ജിഡിപി വളർച്ചയെ ബാധിച്ചതെന്ന് ലോക ബാങ്ക് റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ വേഗത്തിൽ സാമ്പത്തിക വളർച്ച കൈവരിക്കുന്ന ഉയർന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുന്നിൽ തന്നെയുണ്ട്.