FLASH NEWS
Breaking News
മൂന്നാറിലെ സമരപ്പന്തലിൽ സംഘർഷം; സമരപ്പന്തൽ പൊളിക്കാൻ ശ്രമം
India

നരേന്ദ്ര മോദി കോഴ വാങ്ങിയെന്ന കേസ് പരിഗണിക്കുന്നതിൽ നിന്നും ചീഫ് ജസ്റ്റിസ് പിന്മാറി

Wednesday, Jan 11, 2017,11:43 IST By Anjaly A A A

ന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി കോഴ വാങ്ങിയെന്ന ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്ന ബഞ്ചിൽ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പിന്മാറി. സഹാറ-ബിർള ഗ്രൂപ്പിൽ നിന്നും മോദി ഉൾപ്പെടെയുള്ളവർ കോഴ വാങ്ങിയെന്നാണ് ഹർജിയിൽ പറയുന്നത്.

പ്രശാന്ത് ഭൂഷനാണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പ്രശാന്ത് ഭൂഷൺ നൽകിയ സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഇന്ന് വാദം കേൾക്കാൻ തീരുമാനിച്ചത്. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്നാണ് പ്രശാന്ത് ഭൂഷൺ ആവശ്യപ്പെടുന്നത്.

സിബിഐ പിടിച്ചെടുത്ത രേഖകളിലായിരുന്നു സഹാറ-ബിർള ഗ്രൂപ്പിൽ നിന്നും കോഴ കൈപ്പറ്റിയ രാഷ്‌ട്രീയ നേതാക്കളുടെ ലിസ്റ്റുകൾ ലഭിക്കുന്നത്. ഇതിൽ നരേന്ദ്ര മോദിയെ കൂടാതെ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്‍റെ പേരും ഉണ്ടായിരുന്നു. 2014ൽ സഹാറ ഒാഫീസിൽ നടത്തിയ റെയ്ഡിലായിരുന്നു രേഖകൾ പിടിച്ചെടുക്കുന്നത്.