FLASH NEWS
Breaking News
മോഹൻലാലിന്‍റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത് ജഗതി
India

സഹാറ ബിർള കേസിൽ മോദിക്കെതിരെ അന്വേഷണമില്ല

Wednesday, Jan 11, 2017,17:27 IST By Anjaly A A A

ന്യൂഡൽഹി: സഹാറ ബിർള കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന ഹർജി സുപ്രീംകോ‌ടതി തള്ളി. പ്രശാന്ത് ഭൂഷൺ നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയിരിക്കുന്നത്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി സഹാറ ബിർള ഗ്രൂപ്പിൽ നിന്നും കോഴ വാങ്ങിയെന്ന കണ്ടെത്തൽ അന്വേഷിക്കണമെന്നാണ് പ്രശാന്ത് ഭൂഷൺ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. മോദിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ മാത്രം ശക്തമായ തെളിവുകൾ പ്രശാന്ത് ഭൂഷണ് കോടതിയിൽ സമർപ്പിച്ചിട്ടില്ലെന്ന് വിലയിരുത്തിയാണ് കോടതി ഹർജി തള്ളിയത്.

പ്രശാന്ത് ഭൂഷൺ സമർപ്പിച്ചത് പോലെയുള്ള രേഖകൾ കോടതി സ്വീകരിക്കാൻ തുടങ്ങിയാൽ ഗൂഡലക്ഷ്യങ്ങൾക്ക് നിയമവ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടുമെന്നും കോടതി വിലയിരുത്തി.