FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
Heritage

തിരുവാതിര

Wednesday, Jan 11, 2017,9:31 IST By Anjaly A A A

കേ​ര​ളീ​യ സം​സ്കാ​ര​ത്തി​ന്‍റെ ത​ന​തു സൗ​ന്ദ​ര്യ​മു​ദ്ര​ക​ള്‍ പ​തി​ഞ്ഞു​കി​ട​ക്കു​ന്ന നൃ​ത്ത​വും പാ​ട്ടു​ക​ളും അ​നു​ഷ്ഠാ​ന വു​മൊ​ക്കെ​യ​ട​ങ്ങു​ന്നൊ​രാ​ഘോ​ഷ​മാ​ണ് ധ​നു​മാ​സ​ത്തി​ലെ തി​രു​വാ​തി​ര. സം​ഘ​കാ​ല കൃ​തി​ക​ളി​ലൊ​ന്നാ​യ പ​രി​പാ​ട​ലി​ല്‍ പ​രാ​മ​ര്‍ശ​മു​ള്ള​തി​നാ​ല്‍ ഏ​ഴാം നൂ​റ്റാ​ണ്ടി​ല്‍ ത​ന്നെ തി​രു​വാ​തി​ര​യാ​ഘോ​ഷം പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു എ​ന്നു ക​രു​താം.

ഐ​തീ​ഹ്യം
ദ​ക്ഷ​ന്‍റെ പു​ത്രി​യാ​യ സ​തീ​ദേ​വി​യു​ടെ ഭ​ര്‍ത്താ​വാ​ണ് പ​ര​മ​ശി​വ​ന്‍. ബ്ര​ഹ്മാ​വി​ന്‍റെ പെ​രു​വി​ര​ലി​ല്‍ നി​ന്നാ​ണ​ത്രെ ദ​ക്ഷ​ന്‍ ജ​നി​ച്ച​ത്. പ്ര​ജാ​പ​തി​ക​ളു​ടെ യാ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ദ​ക്ഷ​നെ​ക്ക​ണ്ട് മ​രു​മ​ക​നാ​യ പ​ര​മ​ശി​വ​ന്‍ എ​ഴു​ന്നേ​റ്റു നി​ല്‍ക്കാ​ത്ത​തി​നാ​ല്‍ കോ​പി​ഷ്ഠ​നാ​യ ദ​ക്ഷ​ന്‍ ബൃ​ഹ​സ്പ​തി​സ​വ​ന​മെ​ന്ന യാ​ഗം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. ആ ​യാ​ഗ​ത്തി​ല്‍ മ​ക​ളാ​യ സ​തീ​ദേി​വി​യേ​യോ ഭ​ര്‍ത്താ​വാ​യ പ​ര​മ​ശി​വ​നെ​യോ ക്ഷ​ണി​ച്ചി​ല്ല. അ​ച്ഛ​ന്‍റെ യാ​ഗ​മു​ണ്ടെ​ന്ന​റി​ഞ്ഞ സ​തീ​ദേ​വി പു​ത്രീ ധ​ര്‍മ്മ​മാ​ണെ​ന്ന് ക​രു​തി പോ​കാ​നാ​യി ശി​വ​നോ​ട് അ​നു വാ​ദം ചോ​ദി​ച്ചു. ആ​ദ്യം എ​തി​ര്‍ത്തെ​ങ്കി​ലും സ​തി​യു​ടെ നി​ര്‍ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി അ​നു​വാ​ദം കൊ​ടു​ത്തു. യാ​ഗ​ത്തി​നു ചെ​ന്ന മ​ക​ളെ അ​ച്ഛ​ന്‍ അ​വ​ഗ​ണി​ച്ചു. അ​പ​മാ​നം കൊ​ണ്ട് ദുഃ​ഖി​ത​യാ​യ സ​തി അ​ഗ്നി​കു​ണ്ഡ​ത്തി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി. ദുഃ​ഖ​ത്താ​ല്‍ ജ​ഡ​കു​ട​ഞ്ഞ​ല​റി​യ പ​ര​മ ശി​വ​ന്‍റെ ജ​ഡ​യി​ല്‍ നി​ന്നും പു​റ​ത്തു​ചാ​ടി​യ വീ​ര​ഭ​ദ്ര​നും ഭ​ദ്ര​കാ​ളി​യും ദ​ക്ഷ​യാ​ഗം മു​ട​ക്കി ദ​ക്ഷ​നെ വ​ധി​ച്ചു. പ​ത്നീ വി​യോ​ഗ​ത്താ​ല്‍ ദുഃ​ഖി​ത​നാ​യ ശി​വ​ന്‍ ഹി​മാ​ല​യ​ത്തി​ല്‍ ഘോ​ര​ത​പ​സാ​രം​ഭി​ച്ചു. ഇ​ക്കാ​ല​ത്താ​ണ് ബ്ര​ഹ്മാ​വി​ല്‍ നി​ന്ന് വ​രം​നേ​ടി​യ താ​ര​കാ​സു​ര​ന്‍ മൂ​ന്നു​ലോ​ക​വും കീ​ഴ​ട​ക്കി​യ​ത്. ശി​വ​നു പു​ത്ര​നാ​യി ജ​നി​ച്ചി​ട്ട് ഏ​ഴു​നാ​ള്‍ ക​ഴി​യാ​ത്ത ഒ​രു ശി​ശു​വി​ന് മാ​ത്ര​മേ താ​ര​കാ​സു​ര​നെ വ​ധി​ക്കാ​ന്‍ ക​ഴി​യൂ എ​ന്ന​താ​യി​രു​ന്നു ബ്ര​ഹ്മാ​വി​ന്‍റെ വ​രം. ദേ​വ​ന്മാ​രു​ടെ ക​ഷ്ട​സ്ഥി​തി ക​ണ്ട് ഇ​ന്ദ്ര​നും ബ്ര​ഹ്മാ​വും വൈ​കു​ണ്ഠ​ത്തി​ലെ​ത്തി മ​ഹാ​വി​ഷ്ണു​വി​നോ​ട് പോം​വ​ഴി​യെ​ന്തെ​ന്നു ചോ​ദി​ച്ചു.
ഇ​ക്കാ​ല​ത്തു​ത​ന്നെ സ​തീ​ദേ​വി പാ​ര്‍വ​തി​യെ​ന്ന പേ​രി​ല്‍ ഹി​മ​വാ​ന്‍റെ പു​ത്രി​യാ​യി ജ​നി​ച്ച് ശി​വ​നെ പ​രി​ച​രി​ക്കാ​ന്‍ തു​ട​ങ്ങി​യി​രു​ന്നു. ഘോ​ര​ത​പ​സി​ലാ​യ ശി​വ​നി​തൊ​ന്നും അ​റി​ഞ്ഞി​ല്ല. കാ​മ​ദേ​വ​നെ സ​മീ​പി​ച്ച് ശി​വ​ന് പാ​ര്‍വ​തി​യി​ല്‍ അ​നു​രാ​ഗ​മു​ണ്ടാ​ക്കി​ത്തീ​ര്‍ക്കാ​നാ​ണ് മ​ഹാ​വി​ഷ്ണു ഉ​പ​ദേ​ശി​ച്ച​ത്. ശി​വ​ത​പ​സ്സി​ന് ഭം​ഗം വ​രു​ത്തി​യാ​ല്‍ നാ​ശം ഉ​റ​പ്പാ​ണെ​ന്ന് കാ​മ​ദേ​വ​ന​റി​വു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ ​ദൗ​ത്യം കാ​മ​ദേ​വ​ന്‍ ഏ​റ്റെ​ടു​ത്തു. കാ​മ​ദേ​വ​ന്‍റെ കാ​മ ബാ​ണ​മേ​റ്റ് ശി​വ​ന്‍ പാ​ര്‍വ​തി​യി​ല്‍ അ​നു​ര​ക്ത​നാ​യി. ആ ​നി​മി​ഷ​ത്തി​ല്‍ ത​ന്നെ ശി​വ​ന്‍റെ തൃ​ക്ക​ണ്ണി​ലെ കോ​പാ​ഗ്നി​യി​ല്‍ കാ​മ​ദേ​വ​ന്‍ ചാ​മ്പ​ലാ​യി. കാ​മ​ദേ​വ​നി​ല്ലാ​താ​യ​തോ​ടെ ഭൂ​മി​യി​ലെ ദാ​മ്പ​ത്യ​ജീ​വി​ത​മാ​കെ ക​ലു​ഷ​മാ​യി. പ​രി​ഹാ​ര​ത്തി​നാ​യി ഭൂ​മി​യി​ലെ സ്ത്രീ​പു​രു​ഷ​ന്മാ​രും ദേ​വ​ന്മാ​രും പാ​ര്‍വ​തി​ദേ​വി​യും കാ​മ​ദേ​വ​ന്‍റെ പ​ത്നി ര​തീ​ദേ​വി​യു​മൊ​ക്കെ വ്ര​താ​നു​ഷ്ഠാ​ന​ത്തോ​ടെ ധ്യാ​ന​നി​ര​ത​നാ​യി ത​പ​സ്സു​തു​ട​ങ്ങി. ഇ​തി​ല്‍ സ​ന്തു​ഷ്ട​നാ​യ ശി​വ​ന്‍ കാ​മ​ദേ​വ​നെ പു​ന​രു​ജ്ജീ​വി​പ്പി​ച്ചു. പാ​ര്‍വ​തി​യും ദേ​വ​ന്മാ​രു​മൊ​ക്കെ അ​നു​ഷ്ഠി​ച്ച ഈ ​വ്ര​ത​ത്തി​ന്‍റെ ഓ​ര്‍മ​യ്ക്കാ​യി​ട്ടാ​ണ​ത്രെ പ​ര​മ​ശി​വ​ന്‍റെ ജ​ന്മ​ന​ക്ഷ​ത്ര​മാ​യ ധ​നു​മാ​സ​ത്തി​ലെ തി​രു​വാ​തി​ര നാ​ളി​ല്‍ വ്ര​ത​വു​മൊ​ക്കെ​യാ​യി തി​രു​വാ​തി​ര ആ​ഘോ​ഷി​ക്കു​ന്ന​ത്. ശി​വ​ന്‍ അ​മൃ​ത​മ​ഥ​ന​ശേ​ഷ​മു​ണ്ടാ​യ വി​ഷം ഭു​ജി​ച്ച് അ​ന്നു രാ​ത്രി ഉ​റ​ങ്ങാ​തി​രി​ക്കാ​ന്‍ പാ​ര്‍വ​തി​യും തോ​ഴി​മാ​രും ആ​ടി​പ്പാ​ടി​യ​തി​ന്‍റെ ഓ​ര്‍മി​ക്ക​ലാ​ണ് തി​രു​വാ​തി​ര​യെ​ന്നു​ള്ള മ​റ്റൊ​രു ക​ഥ​യു​മു​ണ്ട്.

തി​രു​വാ​തി​ര​ന​ക്ഷ​ത്രം
ജ്യോ​തി​ഷ​പ്ര​കാ​ര​മു​ള്ള ഇ​രു​പ​ത്തേ​ഴ് ന​ക്ഷ​ത്ര​ങ്ങ​ളി​ല്‍ ആ​റാ​മ​ത്തെ ന​ക്ഷ​ത്ര​മാ​ണ് തി​രു​വാ​തി​ര. സം​സ്കൃ​ത​ത്തി​ലെ ആ​ര്‍ദ്ര എ​ന്ന പേ​ര് മ​ല​യാ​ള​ത്തി​ല്‍ ആ​തി​ര​യാ​യി. ആ​തി​ര​യോ​ട് ബ​ഹു​മാ​ന സൂ​ച​ക​മാ​യി “തി​രു’ കൂ​ടി കൂ​ട്ടി​ച്ചേ​ര്‍ത്താ​ണ് തി​രു​വാ​തി​ര​യാ​യ​ത്. ഇം​ഗ്ലി​ഷി​ല്‍ “ബീ​റ്റ​ല്‍ ജ്യൂ​സ്’ എ​ന്നും ജ്യോ​തി​ശാ​സ്ത്ര​ത്തി​ല്‍ ആ​ല്‍ഫാ ഒ​റി​യോ​ണി​സ് എ​ന്നു​മാ​ണീ ന​ക്ഷ​ത്രം അ​റി​യ​പ്പെ​ടു​ന്ന​ത്. പ​ര​മ​ശി​വ​ന്‍റെ ജ​ന​നം തി​രു​വാ​തി​ര ന​ക്ഷ​ത്ര​ത്തി​ലാ​ണ​ത്രെ.

തി​രു​വാ​തി​ര​പ്പാ​ട്ടു​ക​ളും ക​ളി​യും
തി​രു​വാ​തി​ര​യാ​ഘോ​ഷ​ത്തി​ന്‍റെ വി​വി​ധ ച​ട​ങ്ങു​ക​ള്‍ക്കും ക​ളി​ക​ള്‍ക്കു​മാ​യി അ​നേ​കം പാ​ട്ടു​ക​ളു​ണ്ട്. ഇ​തി​ന്‍റെ ക​ര്‍ത്താ​ക്ക​ളാ​രാ​ണെ​ന്ന് കൃ​ത്യ​മാ​യ ഒ​ര​റി​വു​മി​ല്ല. ഗം​ഗ​യു​ണ​ര്‍ത്തു​പാ​ട്ട്, കു​ളം തു​ടി​പ്പാ​ട്ട്, ഊ​ഞ്ഞാ​ല്‍പ്പാ​ട്ട്, സ്തു​തി​ക​ള്‍, പൂ​ചൂ​ട​ല്‍പാ​ട്ട്, താ​ലോ​ലം പാ​ട്ട്, തു​മ്പി തു​ള്ള​ല്‍പാ​ട്ട്, കൈ​കൊ​ട്ടി​ക്ക​ളി​പ്പാ​ട്ട്, കു​മ്മി​പ്പാ​ട്ട് എ​ന്നി​വ​യാ​ണി​വ. തി​രു​വാ​തി​ര​ക​ളി​ക്കാ​യി കു​ഞ്ച​ന്‍ന​മ്പ്യാ​രും രാ​മ​പു​ര​ത്തു വാ​ര്യ​രും കു​ട്ടി​ക്കു​ഞ്ഞു​ത​ങ്ക​ച്ചി​യും ഇ​ര​യി​മ്മ​ന്‍ ത​മ്പി​യു​മൊ​ക്കെ തി​രു​വാ​തി​ര​പ്പാ​ട്ടു​ക​ള്‍ എ​ഴു​തി​യി​ട്ടു​ണ്ട്. കേ​ര​ളീ​യ സം​ഗീ​ത​ത്തി​ന്‍റെ​യും നൃ​ത്ത​ത്തി​ന്‍റെ​യും ത​ന​തു ശൈ​ലി​യി​ലു​ള്ള​വ​യാ​ണ് തി​രു​വാ​തി​ര​പ്പാ​ട്ടു​ക​ളും തി​രു​വാ​തി​ര​ക​ളി​യും. കേ​ര​ളീ​യ സ്ത്രീ​ക​ളു​ടെ ത​ന​താ​യ ലാ​സ്യ​നൃ​ത്ത​മാ​ണ് തി​രു​വാ​തി​ര​ക​ളി. ഗ​ണ​പ​തി, സ​ര​സ്വ​തി സ്തു​തി​യോ​ടെ ആ​രം​ഭി​ക്കു​ന്ന തി​രു​വാ​തി​ര​ക​ളി തു​ട​ര്‍ന്ന് പ​ദ​ങ്ങ​ള്‍, കു​റ​ത്തി, കു​മ്മി എ​ന്നീ ക്ര​മ​ത്തി​ല്‍ പാ​ടി​ക്ക​ളി​ക്കു​ന്നു. ഇ​ട​യ്ക്കി​ടെ വാ​യ്ക്കു​ര​വ​യു​ടെ അ​ക​മ്പ​ടി​യു​മു​ണ്ടാ​യി​രി​ക്കും. പ​ണ്ടു​കാ​ല​ത്ത് അ​ടു​ക്ക​ള​യി​ല്‍ മാ​ത്രം ഒ​തു​ങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്ന സ്ത്രീ​ക​ള്‍ക്ക് ജാ​തി​ഭേ​ദ​മി​ല്ലാ​തെ സ്വ​ത​ന്ത്ര​മാ​യി പാ​ടി​യാ​ടി​ക്ക​ളി​ക്കാ​ന്‍ കി​ട്ടി​യ ഒ​രേ​യൊ​രാ ഘോ​ഷ​മാ​യി​രു​ന്നു തി​രു​വാ​തി​ര. തി​രു​വാ​തി​ര​ക​ളി​യെ ഇ​ന്നു​കാ​ണു​ന്ന വി​ധം ചി​ട്ട​പ്പെ​ടു​ത്തി പ​രി​ഷ്ക​രി​ച്ച​ത് തി​രു​വി​താം​കൂ​റു​കാ​രാ​ണ​ത്രെ.

തു​ടി​ച്ചു​കു​ളി
പ​ണ്ടൊ​ക്കെ തി​രു​വാ​തി​ര​യാ​ഘോ​ഷം ഒ​രാ​ഴ്ച​യ്ക്കു​മു​മ്പേ തു​ട​ങ്ങു​മാ​യി​രു​ന്നു. കാ​ര്‍ത്തി​ക​നാ​ള്‍ മു​ത​ല്‍ സ്ത്രീ​ക​ള്‍ പു​ല​ര്‍ച്ചെ ഉ​ണ​ര്‍ന്ന് കു​ള​ത്തി​ലോ പു​ഴ​യി​ലോ ഒ​ത്തു ചേ​ര്‍ന്ന് തു​ടി​ച്ചു​കു​ളി​ക്കു​ന്നു. ജ​ല​വി​താ​ന​ത്തി​നു​താ​ഴെ ഇ​ട​തു​കൈ വി​ര​ലു​ക​ള്‍ അ​ട​ച്ചു​പി​ടി​ക്കാ​തെ ചു​രു​ട്ടി വ​ല​തു​കൈ​കൊ​ണ്ട് ചെ​രി​ച്ച് വെ​ള്ളം ത​ട്ടി​ത്തെ​റി​പ്പി​ക്കു​ന്ന രീ​തി​യാ​ണ് തു​ടി​ക്ക​ല്‍. ഇ​തി​നും പ്ര​ത്യേ​ക പാ​ട്ടു​ണ്ട്.
ധ​നു​മാ​സ​ത്തി​ല്‍ തി​രു​വാ​തി​ര
ഭ​ഗ​വാ​ന്‍റെ പി​റ​ന്നാ​ളാ​ണ്
ഭ​ഗ​വ​തി​ക്കു തി​രു​നോ​യ്മ്പാ​ണ്
ഉ​ണ്ണ​രു​തേ ഉ​റ​ങ്ങ​രു​തേ
ഉ​റ​ങ്ങി​യാ​ല്‍ പി​ന്നെ ഉ​ണ​ര​രു​തേ’ എ​ന്നു തു​ട​ങ്ങു​ന്ന​താ​ണ് തു​ടി​ച്ചു​കു​ളി​പ്പാ​ട്ട്.
തു​ടി​ച്ചു​പാ​ടി​ക്ക​ഴി​ഞ്ഞാ​ല്‍ മ​ല​രു​വ​റു​ക്ക​ല്‍ എ​ന്നൊ​രു പ​രി​പാ​ടി​യു​ണ്ട്. വെ​ള്ള​ത്തി​ല്‍ മ​ല​രു​ക​ള്‍ പോ​ലെ സ​മൃ​ദ്ധ​മാ​യി കു​മി​ള​ക​ളു​ണ്ടാ​ക്കു​ന്ന വി​ദ്യ​യാ​ണി​ത്.

എ​ട്ട​ങ്ങാ​ടി
തു​ടി​ച്ചു​കു​ളി​ച്ച​ശേ​ഷം ക്ഷേ​ത്രാ​രാ​ധ​ന ന​ട​ത്തി ഇ​ല​ക്കു​റി​യ​ണി​ഞ്ഞ് വീ​ട്ടി​ലെ​ത്തു​ന്ന സ്ത്രീ​ക​ള്‍ പ​ട​റ്റു​പ​ഴം, കൂ​വ വെ​രു​കി​യ​ത്, ഇ​ള​നീ​ര് എ​ന്നി​വ​യ​ട​ങ്ങി​യ പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം ഊ​ഞ്ഞാ​ലാ​ടി ര​സി​ക്കും. തി​രു​വാ​തി​ര നാ​ളി​ലെ പ്ര​ധാ​ന ഭ​ക്ഷ​ണം എ​ട്ട​ങ്ങാ​ടി​യാ​ണ്. ജ​നു​വ​രി​യോ​ടെ വി​ള​ഞ്ഞു​പാ​ക​മാ​കു​ന്ന കി​ഴ​ങ്ങു​വ​ര്‍ഗ​ങ്ങ​ളാ​ണ് എ​ട്ട​ങ്ങാ​ടി​യി​ലെ പ്ര​ധാ​ന ചേ​രു​വ​ക​ള്‍. കാ​ച്ചി​ല്‍, കൂ​ര്‍ക്ക, ചേ​ന, ചേ​മ്പ്, ചെ​റു​കി​ഴ​ങ്ങ്, പ​യ​റ്, തേ​ങ്ങ, ഏ​ത്ത​യ്ക്ക, ശ​ര്‍ക്ക​ര എ​ന്നി​വ​യാ​ണ് എ​ട്ട​ങ്ങാ​ടി​യ്ക്കു​വേ​ണ്ട സാ​ധ​ന​ങ്ങ​ള്‍. എ​ട്ട​ങ്ങാ​ടി നി​ല​വി​ള​ക്കി​നു മു​മ്പി​ല്‍ നി​വേ​ദി​ച്ച് ര​ണ്ടു​മൂ​ന്നു പാ​ട്ടു​ക​ള്‍ പാ​ടി വ​ട്ട​ത്തി​ല്‍ ക​ളി​ച്ച​ശേ​ഷം ഈ ​പ്ര​സാ​ദം ക​ഴി​ച്ച​ശേ​ഷ​മാ​ണ് തി​രു​വാ​തി​ര​ക​ളി​യാ​രം​ഭി​ക്കു​ക.

ദ​ശ​പു​ഷ്പം ചൂ​ട​ല്‍
തി​രു​വാ​തി​ര നാ​ളി​ലെ ഒ​രു പ്ര​ധാ​ന ച​ട​ങ്ങാ​ണ് ദ​ശ​പു​ഷ്പം ചൂ​ട​ല്‍. അ​തി​നോ​ടൊ​പ്പം പാ​തി​രാ​പൂ ചൂ​ടു​ന്ന ച​ട​ങ്ങു​മു​ണ്ട്. പാ​ട​ല​പു​ഷ്പം കൊ​ണ്ടാ​ണ് പാ​തി​രാ​പൂ ചൂ​ടു​ന്ന​ത്.
വീ​ട്ടു​പ​ടി​ക്ക​ല്‍ നേ​ര​ത്തെ ഒ​രു​ക്കി​വെ​ച്ച ദ​ശ​പു​ഷ്പം അ​ഷ്ട​മം​ഗ​ല്യ​ത്തി​ന്‍റെ​യും വി​ള​ക്കി​ന്‍റെ​യും പാ​ട്ടി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ പെ​ണ്ണു​ങ്ങ​ള്‍ പ​റി​ക്കു​വാ​ന്‍ പു​റ​പ്പെ​ടു​ന്നു. പൂ​ക്ക​ള്‍ പ​റി​ച്ചെ​ടു​ത്ത് പു​റ​പ്പെ​ട്ട സ്ഥ​ല​ത്ത​ത് തി​രി​ച്ചെ​ത്തി ദ​ശ​പു​ഷ്പ​മാ​ഹാ​ത്മ്യം പാ​ടി​ക്ക​ളി​ക്കു​ന്നു. ഓ​രോ​രു​ത്ത​രും ദ​ശ​പു​ഷ്പ​മെ​ടു​ത്ത് ആ​ദ്യം ഭ​ര്‍ത്താ​വി​നെ ചൂ​ടി​ക്കു​ന്നു. പി​ന്നെ​യാ​ണ് സ്വ​യം ചൂ​ടു​ക.