FLASH NEWS
Breaking News
ഛത്തീസ്ഗഡില്‍ മാവോവാദി ആക്രമണം: 24 ജവാന്മാര്‍ കൊല്ലപ്പെട്ടു
kerala

തലതിരിഞ്ഞ നടപടികൾ പിൻവലിച്ച് കേന്ദ്രം മാപ്പ് പറയണമെന്ന് വിഎസ്

Wednesday, Jan 11, 2017,14:46 IST By Anjaly A A A

തിരുവനന്തപുരം: നോട്ട് അസാധുവാക്കൽ ഉൾപ്പെടെയുള്ള തലതിരിഞ്ഞ നടപടികൾ പിൻവലിച്ച് കേന്ദ്ര സർക്കാർ ജനങ്ങളോട് മാപ്പ് ചോദിക്കണമെന്ന് മുതിർന്ന സിപിഎം നേതാവ് വിഎസ്. ഉയർന്ന മൂല്യമുള്ള നോട്ടുകൾ വിപണിയിൽ നിന്നും പിൻവലിക്കുന്നതിനുള്ള തീരുമാനം കേന്ദ്ര സർക്കാർ സ്വീകരിച്ചതാണെന്ന് ആർബിഐ വ്യക്തമാക്കിയതിന് പിന്നാലെയാണ് വിഎസിന്‍റെ വിമർശനം.

കള്ളപ്പണക്കാർക്കും കോർപ്പറേറ്റുകൾക്കും വേണ്ടിയാണ് മോദി പ്രവർത്തിക്കുന്നത്. റിസർവ് ബാങ്കിന്‍റെ നിർദേശപ്രകാരമാണ് കേന്ദ്ര സർക്കാർ നോട്ട് അസാധുവാക്കൽ പ്രഖ്യാപനം നടത്തിയതെന്നായിരുന്നു കേന്ദ്ര മന്ത്രിമാർ ഇത്രനാളും അവകാശപ്പെട്ടിരുന്നത്. ആർബിഐയുടെ വെളിപ്പെടുത്തലോടെ കേന്ദ്ര സർക്കാരിന്‍റെ മാത്രം താത്പര്യമാണ് നോട്ട് അസാധുവാക്കലിന് പിന്നിലുള്ളതെന്ന് വ്യക്തമാകുന്നതായി വിഎസ് പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടുന്നു.

ആർബിഐയെ നോക്കുകുത്തിയായി നിറുത്തി പ്രധാനമന്ത്രിയും, ധനകാര്യ മന്ത്രിയും അടങ്ങുന്ന ഒരു കോക്കസ് രാജ്യത്തിന്‍റെ ധനകാര്യ കാര്യങ്ങൾ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുകയാണെന്നും വിഎസ് ആരോപിക്കുന്നു.