FLASH NEWS
Breaking News
പൊലീസിന് തിരിച്ചടി; പ്രതികളെ ഉടൻ ഹാജരാക്കണമെന്ന് കോടതി
Top News

വരും നാളുകൾ നമ്മുടേതായിരിക്കും; വികാര നിർഭരമായി ഒബാമയുടെ വിടവാങ്ങൽ പ്രസംഗം

Wednesday, Jan 11, 2017,10:48 IST By Anjaly A A A

എട്ട് വർഷം നീണ്ട തന്‍റെ ഭരണത്തിന് നേർക്ക് ഉയർന്ന വിമർശനങ്ങളെ പ്രതിരോധിച്ച് അമെരിക്കൻ പ്രസിഡന്‍റ് പദം ഒഴിയുന്ന ബരാക് ഒബാമയുടെ വിടവാങ്ങൽ പ്രസംഗം. തന്‍റെ ഭരണ നേട്ടങ്ങളെ എണ്ണി പറഞ്ഞായിരുന്നു വികാര നിർഭരമായ ഒബാമയുടെ പ്രസംഗം.

ലോക സാമ്പത്തിക പ്രതിസന്ധിയെ രാജ്യം മറികടന്നതും, സുരക്ഷ പ്രശ്നങ്ങളെ അതിജീവിച്ചതുമെല്ലാം പ്രസിഡന്‍റ് എന്ന നിലയിൽ അവസാനമായി രാജ്യത്തെ അഭിസംബോധന ചെയ്ത ഒാബാമയുടെ പ്രസംഗത്തിൽ നിറഞ്ഞു നിന്നു. ഒസാമ ബിൻ ലാദന്‍റെ വധവും, സമഗ്ര ആരോഗ്യ ഇൻഷൂറൻസുമെല്ലാം ഒബാമ എടുത്തു പറഞ്ഞു.

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിറവേറ്റപ്പെട്ടവയും, പരാജയപ്പെട്ടവയുമെല്ലാം ചിക്കാഗോയിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെ തുറന്ന് പറയാൻ ഒബാമ മടിച്ചില്ല. അമെരിക്കയുടെ ഒത്തൊരുമയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച ഒബാമ വരും നാളുകൾ നമ്മുടേതായിരിക്കും എന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകി.

പത്ത് ദിവസത്തിനകം അമെരിക്കൻ പ്രസിഡന്‍റായി ചുമതലയേൽക്കുന്ന ഡൊണാൾഡ് ട്രംപിനെ കുറിച്ച് പരാമർശം നടത്താൻ ഒബാമ തയ്യാറായില്ല. ജനക്കൂട്ടത്തിന്‍റെ ഭാഗത്ത് നിന്നും ട്രംപിനെതിരെ പ്രതികരണം ഉയർന്നപ്പോൾ, സമാധാനപരമായ അധികാര കൈമാറ്റമാണ് രാജ്യത്തിന്‍റെ ശക്തിയെന്നായിരുന്നു ഒബാമയുടെ പ്രതികരണം.