FLASH NEWS
Breaking News
എംബിബിഎസിന് ഫീസ് അഞ്ചര ലക്ഷം
Business

രാ​ജ്യ​ത്തെ ആ​ദ്യ സൗ​രോ​ര്‍ജ ബോ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന്

Thursday, Jan 12, 2017,9:23 IST By Anjaly A A A

ചേ​ര്‍ത്ത​ല: രാ​ജ്യ​ത്തെ ആ​ദ്യ സൗ​രോ​ര്‍ജ്ജ ബോ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. വൈ​കി​ട്ട് അ​ഞ്ചി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ന്ദ്ര​മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ല്‍ സ്വി​ച്ച് ഓ​ണ്‍ ക​ര്‍മം നി​ര്‍വ​ഹി​ക്കും. തു​ട​ര്‍ന്ന് വി​ശി​ഷ്ട അ​ഥി​തി​ക​ളു​മാ​യി വൈ​ക്ക​ത്തു​നി​ന്നും ത​വ​ണ​ക്ക​ട​വി​ലേ​ക്ക് ആ​ദ്യ​സ​ര്‍വീ​സ് ആ​രം​ഭി​ക്കും.

13 മു​ത​ല്‍ ത​വ​ണ​ക്ക​ട​വ് – വൈ​ക്കം ഫെ​റി​യി​ല്‍ തു​ട​ര്‍ച്ച​യാ​യി സ​ര്‍വീ​സ് ഉ​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. നി​ല​വി​ല്‍ ഫെ​റി​യി​ല്‍ സ​ര്‍വീ​സ് ന​ട​ത്തു​ന്ന മൂ​ന്നു ത​ടി​ബോ​ട്ടു​ക​ളു​ടെ ടി​ക്ക​റ്റ് നി​ര​ക്ക് ഒ​ന്നു​ത​ന്നെ​യാ​കും. ബോ​ട്ടി​നു​ള്ളി​ല്‍ എ​ഫ്എം റേ​ഡി​യോ​യു​ടെ സ​പ്രേ​ക്ഷ​ണം ല​ഭ്യ​മാ​കും. ടെ​ലി​വി​ഷ​ന്‍, വൈ​ഫൈ തു​ട​ങ്ങി​യ​വ പി​ന്നീ​ട് ക്ര​മീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ​ര​മാ​വ​ധി 70 പേ​ര്‍ക്ക് യാ​ത്ര​ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന ബോ​ട്ടി​നു 20 മീ​റ്റ​ര്‍ നീ​ള​വും ഏ​ഴു​മീ​റ്റ​ര്‍ വീ​തി​യു​മു​ണ്ട്. മ​ണി​ക്കൂ​റി​ല്‍ 14 കി​ലോ​മീ​റ്റ​റാ​ണ് വേ​ഗ​ത.

സാ​ധാ​ര​ണ വെ​യി​ലു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ആ​റ​ര മ​ണി​ക്കൂ​ര്‍ തു​ട​ര്‍ച്ച​യാ​യി ബോ​ട്ട് ഓ​ടി​ക്കാം. ജ​ര്‍മ്മ​ന്‍ സാ​ങ്കേ​തി​ക വി​ദ്യ​യി​ല്‍ ജ​ല​ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ അ​രൂ​രി​ലെ യാ​ര്‍ഡി​ലാ​ണ് ബോ​ട്ടു നി​ര്‍മി​ച്ച​ത്. ഒ​ന്ന​ര​കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്. ബോ​ട്ടി​ന്‍റെ പ​രീ​ക്ഷ​ണ സ​ര്‍വീ​സ് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യി​രു​ന്നു.