FLASH NEWS
Breaking News
എസ്എസ്എല്‍സി പരീക്ഷ: മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി
India

സുഷമയ്ക്ക് മുന്നിൽ മുട്ടുമടക്കി ആമസോണും

Thursday, Jan 12, 2017,15:40 IST By Anjaly A A A

ന്യൂഡൽഹി: ഇന്ത്യൻ പതാകയുടെ രൂപത്തിലുള്ള ഡോർ മാറ്റ് വിൽപ്പനയ്ക്ക് വെച്ച് ആമസോണിനെ വിറപ്പിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യൻ പതാകയെ അപമാനിക്കുന്ന നടപടിയിൽ ആമസോൺ നിർവ്യാചം മാപ്പ് പറയണമെന്നും ഈ ഡോർ മാറ്റ് സൈറ്റിൽ നിന്നും മാറ്റണമെന്നുമുള്ള സുഷമയുടെ താക്കീതിന് മുന്നിൽ ആമസോണിന് കീഴടങ്ങി.

ഇന്ത്യൻ പതാകയുടെ രൂപത്തിലുള്ള ഡോർ മാറ്റ് മാറ്റാൻ തയ്യാറായില്ലെങ്കിൽ ആമസോൺ ഉദ്യോഗസ്ഥർക്ക് ഇന്ത്യയിലേക്ക് വിസ അനുവദിക്കില്ലെന്നായിരുന്നു സുഷമയുടെ മുന്നറിയിപ്പ്. ആമസോൺ കാനഡയിലെ സൈറ്റിലായിരുന്നു ഇന്ത്യൻ ഡോർ മാറ്റ് വിൽപ്പനയ്ക്ക് വെച്ചിരുന്നത്. ഇതിന്‍റെ സ്ക്രീൻ ഷോട്ട് ട്വിറ്ററിലൂടെ ഒരു ഇന്ത്യക്കാരൻ സുഷമ സ്വരാജിന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.  സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാൻ സുഷമ കാനഡയിലെ ഇന്ത്യൻ എംബസിക്ക് നിർദേശം നൽകിയിട്ടുണ്ട്.