FLASH NEWS
Breaking News
ചാനല്‍ ചര്‍ച്ചകളില്‍ നിന്നും സിനിമാതാരങ്ങള്‍ക്ക് അമ്മയുടെ വിലക്ക്
kerala

ആർട്ടിസ്റ്റ് ബേബി ചീപ്പല്ല…വേറെ ലെവലാണ് ! മലയാള സിനിമയിലെ ഇരട്ട ചങ്കനായി അലൻസിയർ

Thursday, Jan 12, 2017,10:17 IST By Anjaly A A A

അമെരിക്കയിലേക്ക് ടിക്കറ്റ് ചോദിച്ചായിരുന്നു കാസർകോഡ് പുതിയ ബസ്റ്റാൻഡിൽ ആളുകൾക്കിടയിലൂടെ അലറി വിളിച്ച് അയാൾ നടന്നത്… ഈ ബസ് പാക്കിസ്ഥാനിലേക്ക് പോകുമോ, അമെരിക്കയിലേക്ക് പോകുമോ എന്നൊക്കെ മുണ്ട്യത്തടുക്കയിലേക്ക് പോകുന്ന ബസിലെ യാത്രക്കാരോട് അയാളുടെ ചോദ്യമെത്തി. ഷർട്ടിടാതെ ഒരു കൈലിയുമുടുത്ത് എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ടു പോകുന്ന വ്യക്തിയെ ആദ്യമാദ്യം ആരും ശ്രദ്ധിച്ചില്ല…ഫാസിസം, പാക്കിസ്ഥാൻ, കമൽ എന്നൊക്കെ കേട്ടു തുടങ്ങിയപ്പോഴാണ് ആള് ചില്ലറക്കാരനല്ല എന്ന് നാട്ടുകാർക്ക് മനസിലായത്…ഒന്നു കൂടി സൂക്ഷിച്ച് നോക്കിയപ്പോൾ ആളെ പിടികിട്ടി…ആർട്ടിസ്റ്റ് ബേബി..അസഹിഷ്ണുതയ്ക്കെതിരായ വേറിട്ട പ്രതിഷേധവുമായെത്തിയതാണ് മഹേഷിന്‍റെ പ്രതികാരത്തിലൂടെ ശ്രദ്ധ നേടിയ അലൻസിയർ…

ഞാൻ ഈ മണ്ണിൽ ജനിച്ചവനാണ്..എന്നോട് പാക്കിസ്ഥാനിലേക്ക് പോകണമെന്നാണ് ആരൊക്കെയോ പറയുന്നത്…നിങ്ങളും പാക്കിസ്ഥാനിലേക്ക് വരുന്നോയെന്നാണ് അലൻസിയറിന്‍റെ ചോദ്യം…

പേര് നോക്കി പാക്കിസ്ഥാനിലേക്ക് നാ15940977_1149318911851107_7498192933901710585_nടു കടത്തുകയാണെങ്കിൽ താൻ അമെരിക്കയിലേക്ക് പോകേണ്ടി വരുമല്ലോ?…തന്നോടൊപ്പം അമെരിക്കയിലേക്കും പോർച്ചുഗലിലേക്കും വരുന്നുണ്ടോ എന്ന് യാത്രക്കാരോടും നാട്ടുകാരോടും അലൻസിയർ ചോദിക്കുന്നു…കമൽ പാക്കിസ്ഥാനിലേക്ക് പോകണമെന്നുള്ള ബിജെപി നേതാവിന്‍റെ പരാമർശത്തിലുള്ള രോഷത്തിനപ്പുറം ജനിച്ച മണ്ണിൽ ജീവിക്കാനും പാക്കിസ്ഥാനിലേക്ക് പോകാതിരിക്കാനുമുള്ള തന്‍റെ പ്രതിരോധമാണ് ഈ രീതിയിലുള്ള പ്രതിഷേധത്തിലേക്ക് നയിച്ചതെന്ന് അലൻസിയർ15941432_271426843275817_4804444309348685914_n വ്യക്തമാക്കുന്നു.

ക്യാമറകളും ആളുകളും അർദ്ധ നഗ്നനായെത്തിയ വ്യക്തിയെ പൊതിയുന്നത് കണ്ട് സിനിമ ഷൂട്ടിങ് ആയിരിക്കുമെന്നാണ് ആളുകൾ ആദ്യം കരുതിയത്. ഷാഡോ പൊലീസ് ഉൾപ്പെടെയുള്ള പൊലീസ് സംഘവും ബസ് സ്റ്റാൻഡിലെത്തിയിരുന്നു. നിർത്തിയിട്ടിരുന്ന ബസിൽ കയറിയും, ഒാടുന്ന ബസ് കൈകാണിച്ച് നിർത്തിച്ചും, പീപ്പിയൂതി വിളിച്ചും അലൻസിയർ അസഹിഷ്ണുതയ്ക്കെതിരെയുള്ള തന്‍റെ ഒറ്റയാൾ പ്രതിഷേധം ജനശ്രദ്ധയിലെത്തിച്ചു. ഇത് എന്‍റെ നാടാണ്..ഇവിടെ നിന്ന് എന്നെ പാക്കിസ്ഥാനിലേക്ക് പുറത്താക്കാൻ ആർക്കും അവകാശമില്ലെന്ന് ബസ് സ്റ്റാൻഡിൽ കൂടിയ ജനക്കൂട്ടത്തിനിടയിൽ നിന്നും ഉറക്കെ ആ കലാകാരൻ വിളിച്ചു പറഞ്ഞു.

15941009_1928564310697283_2860347033905216462_n

മഹേഷിന്‍റെ പ്രതികാരത്തിലൂടെ ആർട്ടിസ്റ്റ് ബേബി സോഷ്യൽ മീഡിയയുടെ പ്രിയങ്കരനായിരുന്നെങ്കിലും അസഹിഷ്ണുതയ്ക്കെതിരെയുള്ള അദ്ധേഹത്തിന്‍റെ ശക്തമായ പ്രതികരണത്തോടെ സോഷ്യൽ മീഡിയയുടെ മുത്തായിരിക്കുകയണ് അലൻസിയറിപ്പോൾ. മലയാള സിനിമയിലെ ഇരട്ട ചങ്കൻ എന്നാണ് സോഷ്യൽ മീഡിയ ആർട്ടിസ്റ്റ് ബേബിക്കിട്ടിരിക്കുന്ന പുതിയ പേര്.