FLASH NEWS
Breaking News
വിഴിഞ്ഞം കരാർ സംസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധം: സിഎജി
kerala

നോ​ട്ട് നി​രോ​ധ​നം: ബ​ഹു​ജ​ന സ​മ​ര​ത്തി​ന് സി​പി​എം

Thursday, Jan 12, 2017,9:00 IST By Anjaly A A A

തി​രു​വ​ന​ന്ത​പു​രം: നോ​ട്ടു​ക​ള്‍ അ​സാ​ധു​വാ​ക്കി ജ​ന​ത്തെ ദു​രി​ത​ത്തി​ലാ​ക്കി​യ കേ​ന്ദ്ര​സ​ര്‍ക്കാ​രി​നെ​തി​രേ ശ​ക്ത​മാ​യ ബ​ഹു​ജ​ന​പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​ന്‍ സി​പി​എം സം​സ്ഥാ​ന സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ന്‍റെ നി​ര്‍ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു വി​വി​ധ മേ​ഖ​ല​ക​ളി​ലെ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ അ​ണി​നി​ര​ത്തി വി​പു​ല​മാ​യ പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ന്ന​ത്.

പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ​മാ​സം 25ന് ​കേ​ര​ള​ത്തി​ലെ 14 ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ പ്ര​തീ​കാ​ത്മ​ക​മാ​യി വി​ചാ​ര​ണ​ചെ​യ്യും.
ഫെ​ബ്രു​വ​രി 15നു​ള്ളി​ല്‍ കേ​ര​ള​ത്തി​ലെ 2,000 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ഹു​ജ​ന കൂ​ട്ടാ​യ്മ എ​ന്ന നി​ല​യി​ല്‍ വി​പു​ല​മാ​യ ജ​ന സ​ദ​സു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. ഇ​ക്കാ​ല​യ​ള​വി​ല്‍ പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​ക​ര്‍ ഭ​വ​ന​സ​ന്ദ​ര്‍ശ​നം ന​ട​ത്തി ല​ഘു​ലേ​ഖ​ക​ള്‍ വി​ത​ര​ണം ചെ​യ്യും.
‌തൊ​ഴി​ല്‍ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തി​നു പാ​ര്‍ട്ടി സ​ഹാ​യം ന​ല്‍കു​മെ​ന്ന് യോ​ഗ​തീ​രു​മാ​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു കൊ​ണ്ടു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.
നോ​ട്ട് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ട്ടി​ക​ജാ​തി – വ​ര്‍ഗ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ഭ​വ​ന​നി​ര്‍മാ​ണ പ​ദ്ധ​തി​ക​ള്‍ സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​പ്ര​ശ്നം ഉ​യ​ര്‍ത്തി​യും ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ള്‍ പ്ര​ക്ഷോ​ഭം ന​ട​ത്തും. പ്ര​വാ​സി​ക​ളു​ടെ കൈ​വ​ശ​മു​ള്ള 500, 1000 നോ​ട്ടു​ക​ള്‍ മാ​റ്റി​യെ​ടു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം തി​രു​വ​ന​ന്ത​പു​ര​ത്തെ​യും കൊ​ച്ചി​യി​ലെ​യും ആ​ര്‍ബി​ഐ ഓ​ഫി​സു​ക​ളി​ലും ഏ​ര്‍പ്പെ​ടു​ത്ത​ണം. ബാ​ങ്കു​ക​ളി​ല്‍ നി​ന്നും തു​ക പി​ന്‍വ​ലി​ക്കു​ന്ന​തി​ന് ആ​ര്‍ബി​ഐ കൊ​ണ്ടു​വ​ന്ന മു​ഴു​വ​ന്‍ നി​യ​ന്ത്ര​ണ​ങ്ങ​ളും എ​ടു​ത്തു​ക​ള​യ​ണം.
വി​ജി​ല​ന്‍സ് ഡ​യ​റ​ക്ട​ര്‍ ജേ​ക്ക​ബ് തോ​മ​സ് നി​യ​മ​വി​രു​ദ്ധ​മാ​യൊ​ന്നും ചെ​യ്തി​ട്ടി​ല്ല. ജേ​ക്ക​ബ് തോ​മ​സ് തെ​റ്റു ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ കോ​ട​തി പ​രി​ശോ​ധി​ക്ക​ട്ടെ. ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​മ​ര്‍ശി​ച്ച സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സി​പി​എം അ​നു​കൂ​ല സ​ര്‍വീ​സ് സം​ഘ​ട​ന​യു​ടെ നി​ല​പാ​ടു പാ​ര്‍ട്ടി​യു​ടേ​ത​ല്ല.
അ​തു സം​ഘ​ട​ന​യു​ടെ അ​ഭി​പ്രാ​യ​മാ​ണ്. അ​തി​ല്‍ പ​ല​തി​നോ​ടും പാ​ര്‍ട്ടി​ക്കു വി​യോ​ജി​പ്പു​ണ്ടെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി. സ്വാ​ശ്ര​യ മാ​നെ​ജ്മെ​ന്‍റു​ക​ളു​ടേ​തു പ്രാ​കൃ​ത​നി​ല​പാ​ടാ​ണ്. അ​വ​രെ നി​യ​ന്ത്രി​ക്കാ​ന്‍ നി​യ​മ​നി​ര്‍മാ​ണം ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചു സ​ര്‍ക്കാ​ര്‍ ആ​ലോ​ചി​ക്ക​ണ​മെ​ന്നും കോ​ടി​യേ​രി ആ​വ​ശ്യ​പ്പെ​ട്ടു.