FLASH NEWS
Breaking News
ഛത്തീസ്ഗഡില്‍ മാവോവാദി ആക്രമണം: 24 ജവാന്മാര്‍ കൊല്ലപ്പെട്ടു
kerala

ആശ്വാസ വാക്കുകളുമായി ജിഷ്ണുവിന്‍റെ വീട്ടിൽ വിദ്യാഭ്യാസ മന്ത്രിയെത്തി

Thursday, Jan 12, 2017,11:12 IST By Anjaly A A A

തൃശൂർ: പാമ്പാടി നെഹ്‌റു കോളെജിൽ ആത്മഹത്യ ചെയ്ത ജിഷ്ണുവിന്‍റെ മാതാപിതാക്കൾക്ക് ആശ്വാസമായി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ജിഷ്ണുവിന്‍റെ വീട്ടിലെത്തി. ജിഷ്ണുവിന്‍റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ ധനസഹായം വിദ്യാഭ്യാസ മന്ത്രി കുടുംബത്തിന് കൈമാറി.

ഇ.കെ.വിജയൻ എംഎൽഎയ്ക്കും, എ.എം.ഷംസീറിനുമൊപ്പമാണ് മന്ത്രി ജിഷ്ണുവിന്‍റെ വീട്ടിലെത്തിയത്. ജിഷ്ണു ആത്മഹത്യ ചെയ്തതിന് ശേഷം മന്ത്രിസഭാ പ്രതിനിധിയായി വിദ്യാഭ്യാസ മന്ത്രിയാണ് ആദ്യമാണ് ജിഷ്ണുവിന്‍റെ വീട്ടിലെത്തുന്നത്. 20 മിനിറ്റോളം മന്ത്രി ജിഷ്ണുവിന്‍റെ വീട്ടിൽ ചെലവഴിച്ചു.

നെഹ്റു കോളെജിലുണ്ടായ സംഭവങ്ങൾ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.