FLASH NEWS
Breaking News
സോളാർ റിപ്പോർട്ട്: സർക്കാർ നടപടിക്കെതിരെ പൊലീസിൽ അതൃപ്തി
Cinema

സമരത്തിന് ഒടുവിൽ പിളർപ്പ്

Thursday, Jan 12, 2017,16:02 IST By titto A A A

കൊച്ചി: സിനിമാപ്രതിസന്ധി രൂക്ഷമായിരിക്കെ സംസ്ഥാനത്തെ എ ക്ലാസ് തിയറ്റർ ഉടമകൾക്ക് പുതിയ സംഘടന. എക്ബിറ്റേഴ്സ് ഫെഡറേഷന് ബദലായാണ്  ഈ നീക്കം.  തിയറ്റർ സമരത്തോട‌് വിയോജിപ്പുള്ള ഫെഡറേഷൻ അംഗങ്ങൾ, ബി ക്ലാസ് തിയറ്റർ ഉടമകളുടെ സംഘടനയായ സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ തുടങ്ങിയവരുടെ പിന്തുണയും സംഘടനയക്ക് ലഭിക്കും.  നിലവിൽ ഫെഡറേഷന്‍റെ 30 ളം തിയറ്ററുകളും പുതിയ സംഘടനയുമായി സഹകരിക്കും.

ഇന്ന് റിലീസ് ചെയ്ത വിജയ് ചിത്രം ഭൈരവാ ഫെഡറേഷൻ വിലക്ക് മറി കടന്ന് സംസ്ഥാനത്തെ  വിവിധ തിയറ്ററുകൾ പ്രദർശിപ്പിക്കാൻ തയാറായിരുന്നു. വരും ദിവസങ്ങളിൽ മലയാളസിനിമകൾ കൂടി റിലീസ് ചെയ്യുന്നതോടെ  കൂടുതൽ തിയറ്ററുകൾ ഫെഡറേഷന്‍റെ വിലക്ക് മറി കട‌ന്ന് ചിത്രം പ്രദർശിപ്പിക്കുമെന്നാണ് സൂചന.

നിലവിലെ 60: 40 എന്ന  തിയറ്റർ വിഹിതം പോരായെന്ന നിലപാടിലാണ് എക്സിബിറ്റേഴ്സ് ഫെഡറേഷൻ സമരം ആരംഭിച്ചത്. എന്നാൽ നിർമ്മാതാക്കളും വിതരണക്കാരും തങ്ങളുടെ മുൻനിലപാടുകളിൽ ഉറച്ച് നിൽക്കുകയായിരുന്നു. ഫെഡറേഷന്‍റെ വിലക്ക് ലംഘിച്ച് ഭൈരവ പ്രദർശിപ്പിച്ച തിയറ്ററുകളോട് വിശദീകരണം ആവശ്യപ്പെടുമെന്ന് ലിബർട്ടി ബഷീർ പറഞ്ഞു.