FLASH NEWS
Breaking News
കൊല്ലത്ത് ബിജെപി ഹർത്താലിൽ സംഘർഷം
kerala

സർക്കാരിന് താത്പര്യമില്ലെങ്കിൽ വ്യവസായ സെക്രട്ടറി സ്ഥാനം ഒഴിയാമെന്ന് പോൾ ആന്‍റണി

Thursday, Jan 12, 2017,10:58 IST By Anjaly A A A

തിരുവനന്തപുരം: വ്യവസായ വകുപ്പ് അഡീഷണൽ സെക്രട്ടറി സ്ഥാനം രാജി വയ്ക്കാൻ സന്നദ്ധത അറിയിച്ച് പോൾ ആന്‍റണി. സർക്കാരിന് താൻ ഈ സ്ഥാനത്ത് തുടരുന്നതിൽ താത്പര്യം ഇല്ലെങ്കിൽ രാജി വയ്ക്കാൻ തയ്യാറാണെന്നാണ് വ്യക്തമാക്കി പോൾ ആന്‍റണി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.

പോൾ ആന്‍റണിയെ വ്യവസായ വകുപ്പിൽ നിന്നും മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി വിജയാനന്ദനോട് നിർദേശിച്ചതിന് പിന്നാലെയാണ് അദ്ധേഹം രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്. പോൾ ആന്‍റണിയെ മാറ്റണമെന്ന് പിണറായി വിജയൻ നിർദേശം നൽകിയിരുന്നെങ്കിലും ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയിരുന്നില്ല.

ബന്ധു നിയമന വിവാദത്തിൽ തനിക്കെതിരെ എഫ്ഐആർ ഉണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. തനിക്ക് ഇത് സംബന്ധിച്ച അറിയിപ്പോ, എഫ്ഐആറിന്‍റെ പകർപ്പോ ലഭിച്ചിട്ടില്ലെന്നും പോൾ ആന്‍റണി കത്തിൽ പറയുന്നു. നിലവിലെ സാഹചര്യത്തിൽ താൻ ഈ സ്ഥാനത്ത് തുടരണമോ എന്ന സർക്കാർ തന്നെ വ്യക്തമാക്കണം. വ്യവസായ മന്ത്രിയായിരുന്ന ഇ.പി.ജയരാജന്‍റെ നിർദേശം അനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് താൻ ചെയ്തതെന്നും പോൾ ആന്‍റണി കത്തിൽ വ്യക്തമാക്കുന്നു.