FLASH NEWS
Breaking News
ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്
kerala

മാർച്ച് മുതൽ കേരളത്തിൽ ലോഡ് ഷെഡ്ഡിങ്

Thursday, Jan 12, 2017,15:02 IST By Anjaly A A A

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ മാർച്ച് മുതൽ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തിയേക്കുമെന്ന് സൂചന. ജലസംഭരണികളിൽ 30 ശതമാനം ജലം മാത്രമാണ് ശേഷിക്കുന്നത്. ഇത് വൈദ്യുതി ഉത്പാദനത്തെ ബാധിക്കുമെന്നതിനാലാണ് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡിന്‍റെ നീക്കം.

ജലസംഭരണികളിലെ ജലത്തിന്‍റെ കുറവ് മൂലം ദിവസം 10 ദശലക്ഷം വൈദ്യുതിയുടെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാലും പ്രതിസന്ധി മറികടക്കാൻ സാധിക്കില്ലെന്നാണ് കണക്കാക്കുന്നത്. ചൂടു കൂടുന്നതോടെ വൈദ്യുതി ഉപയോഗം കൂടുന്നതും പ്രതിസന്ധി വർധിപ്പിക്കും. മാർച്ച് പരീക്ഷാക്കാലമായതിനാൽ ആ സമയം ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തുന്നത് പ്രതിഷേധത്തിനിടയാക്കിയേക്കാം എന്നും വൈദ്യുതി ബോർഡ് വിലയിരുത്തുന്നുണ്ട്.