FLASH NEWS
Breaking News
മോഹൻലാലിന്‍റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത് ജഗതി
India

തമിഴ് ജനതയ്ക്ക് ഈ വർഷവും ജെല്ലിക്കെട്ടില്ലാത്ത പൊങ്കൽ

Thursday, Jan 12, 2017,14:22 IST By Anjaly A A A

ന്യൂഡൽഹി: പൊങ്കലിന് മുൻപ് ജെല്ലിക്കെട്ടിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. ഇതോടെ ഈ വർഷവും തമിഴ്നാട്ടിൽ ജെല്ലിക്കെട്ടുണ്ടാകില്ല. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട വിധിയുടെ കരട് തയ്യാറാക്കുന്ന സമയത്ത് ശനിയാഴ്ചയ്ക്ക് മുൻപ് വിധി പുറപ്പെടുവിക്കാൻ സാധിക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

പൊങ്കൽ ആഘോഷത്തോടനുബന്ധിച്ചാണ് തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് നടക്കുന്നത്. മൃഗങ്ങളെ ഉപദ്രവിക്കുന്നെന്ന് ചൂണ്ടിക്കാട്ടി 2014ൽ ആണ് ജെല്ലിക്കെട്ടിന് സുപ്രീംകോടതി നിരോധനം ഏർപ്പെടുത്തുന്നത്. ഇതിനെതിരെ തമിഴ്നാട് സർക്കാർ പുനഃപരിശോധനാ ഹർജി നൽകിയെങ്കിലും കോടതി തള്ളുകയായിരുന്നു.

ജെല്ലിക്കെട്ടിന് സുപ്രീംകോടതി ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം മറികടക്കാൻ ഒാർഡിനൻസിറക്കാനാണ് തമിഴ്നാട്, കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നത്. ഒാർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ നേതാവ് ശശികല പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.