FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ വാദം നാളെയും തുടരും
kerala

ഇനി സരിത ഉമ്മൻ ചാണ്ടിയെ വിസ്തരിക്കും

Thursday, Jan 12, 2017,13:15 IST By Anjaly A A A

കൊച്ചി: സോളാർ തട്ടിപ്പു കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കേസിലെ പ്രധാന പ്രതിയായ സരിത എസ് നായർ വിസ്തരിക്കും. ഇതിന് സോളാർ കമ്മിഷൻ അനുമതി നൽകി. ഉമ്മൻ ചാണ്ടിയെ നേരിട്ട് വിസ്തരിക്കാൻ അനുവദിക്കണമെന്ന സരിതയുടെ ആവശ്യത്തിലാണ് സോളാർ കമ്മിഷന്‍റെ ഭാഗത്ത് നിന്നും അനുകൂല വിധിയുണ്ടായിരിക്കുന്നത്.

ഇന്ന് സോളാർ കമ്മിഷന് മുന്നിൽ ഉമ്മൻ ചാണ്ടി ഹാജരായിരുന്നു. സരിത അറസ്റ്റിലാകുന്നതിന് മുൻപ് തനിക്ക് സരിതയെ പരിചയമില്ലായിരുന്നെന്ന വാദം മുൻ മുഖ്യമന്ത്രി സോളാർ കമ്മിഷന് മുൻപാകെ ആവർത്തിച്ചു. എ.പി.അബ്ദുള്ളക്കുട്ടിക്കെതിരെ സരിത നൽകിയ പരാതിയെ കുറിച്ച് അറിയാമെന്നും, എന്നാൽ പരാതിയിൽ സ്വീകരിച്ച നടപടിയെന്തെന്ന് വെളിപ്പെടുത്താൻ സാധിക്കില്ലെന്നുമാണ് ഉമ്മൻ ചാണ്ടി കമ്മിഷനിൽ പറഞ്ഞിരിക്കുന്നത്.

ഇടത് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അബ്ദുള്ളക്കുട്ടിക്കെതിരെ സരിത നൽകിയ പരാതിയെ കുറിച്ച് അറിയാം. എന്നാൽ ഇടത് സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അറിയില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഇത് മൂന്നാം തവണയാണ് ഉമ്മൻ ചാണ്ടി സോളാർ കമ്മിഷന് മുന്നിൽ ഹാജരാകുന്നത്.