FLASH NEWS
Breaking News
ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര
Sports

ഉപനായകനെ തേടി

Thursday, Jan 12, 2017,9:31 IST By Anjaly A A A

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ന്‍റെ മൂ​ന്ന് ഫോ​ര്‍മാ​റ്റി​ലും വി​രാ​ട് കോ​ഹ്‌​ലി ക്യാ​പ്റ്റ​നാ​യി. ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ കൂ​ടു​ത​ല്‍ അ​ര്‍ഹ​ത​യു​ള്ള​തും കോ​ഹ്‌​ലി​ക്ക് മാ​ത്ര​മാ​യി​രു​ന്നു. 2015ലാ​ണ് കോ​ഹ്‌​ലി ടെ​സ്റ്റ് ടീ​മി​ന്‍റെ ക്യാ​പ്റ്റ​ന്‍ സ്ഥാ​നം ഏ​റ്റെ​ടു​ത്ത​ത്. ആ ​സ​മ​യ​ത്ത് ത​ന്നെ നി​ശ്ചി​ത ഓ​വ​ര്‍ ക്രി​ക്ക​റ്റി​ല്‍ ധോ​ണി​യു​ടെ ഡെ​പ്യൂ​ട്ടി​യാ​യി ചു​മ​ത​ല​യേ​റ്റു. എ​ന്നാ​ല്‍ ആ​രാ​യി​രി​ക്കും കോ​ഹ്‌​ലി​ക്ക് കീ​ഴി​ല്‍ വൈ​സ് ക്യാ​പ്റ്റ​നെ​ന്ന ചോ​ദ്യം ബാ​ക്കി നി​ല്‍ക്കു​ന്നു​ണ്ട്. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ അ​ജി​ന്‍ക്യ ര​ഹാ​നെ​യാ​ണ് വൈ​സ് ക്യാ​പ്റ്റ​ന്‍. എ​ന്നാ​ൽ, നി​ശ്ചി​ത ഓ​വ​ര്‍ ക്രി​ക്ക​റ്റി​ല്‍ വൈ​സ് ക്യാ​പ്റ്റ​ന്‍ സ്ഥാ​നം അ​ര്‍ഹി​ക്കു​ന്ന ആ​റ് പേ​രു​ണ്ട്.

രോ​ഹി​ത് ശ​ര്‍മ
നി​ശ്ചി​ത ഓ​വ​ര്‍ ക്രി​ക്ക​റ്റി​ല്‍ കോ​ഹ്ലി​യു​ടെ ഡെ​പ്യൂ​ട്ടി സ്ഥാ​ന​ത്തേ​ക്ക് ഏ​റ്റ​വും യോ​ജ്യ​നാ​ണ് രോ​ഹി​ത് ശ​ര്‍മ. ഒ​രു​ഘ​ട്ട​ത്തി​ല്‍ ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്തേ​ക്ക് പോ​ലും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടു. ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍സി​ന്‍റെ ക്യാ​പ്റ്റ​നാ​ന അ​ദ്ദേ​ഹം ടീ​മി​നെ ന​ല്ല രീ​തി​യി​ല്‍ ത​ന്നെ മു​ന്നോ​ട്ട് ന​യി​ച്ചു. മും​ബൈ ര​ണ്ട് ത​വ​ണ ചാം​പ്യ​ന്‍മാ​രാ​കു​മ്പോ​ല്‍ നാ​യ​ക സ്ഥാ​ന​ത്ത് രോ​ഹി​ത്താ​യി​രു​ന്നു. മു​ന്നി​ല്‍ നി​ന്ന് ന​യി​ച്ച അ​ദ്ദേ​ഹം നി​ര്‍ണാ​യ​ക​സ​മ​യ​ങ്ങ​ളി​ല്‍ ടീ​മി​ന്‍റെ നെ​ടും​തൂ​ണാ​യി. ധോ​ണി​ക്കും ഗൗ​തം ഗം​ഭീ​റി​നു​മൊ​പ്പം ര​ണ്ട് ത​വ​ണ ഐ​പി​എ​ല്‍ കി​രീ​ടം നേ​ടി​യ ക്യാ​പ്റ്റ​നാ​ണ് രോ​ഹി​ത്. കോ​ഹ്ലി​യെ​പ്പോ​ലെ ബാ​റ്റി​ങ്ങി​ലും രോ​ഹി​ത്തി​ന് ശ​ക്തി തെ​ളി​യി​ക്കാ​ന്‍ ക​ഴി​യും അ​ങ്ങ​നെ വ​ന്നാ​ല്‍ വൈ​സ് ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്തേ​ക്ക് മ​മ​റ്റൊ​രാ​ളെ ആ​ലോ​ചി​ക്കേ്ണ്ടി വ​രി​ല്ല.

ആ​ര്‍. അ​ശ്വി​ന്‍
ചി​ന്തി​ക്കു​ന്ന ക്രി​ക്ക​റ്റാ​ണ് ആ​ര്‍. അ​ശ്വി​ന്. ടീ​മി​ല്‍ അ​ശ്വി​ന്‍റെ സ്ഥാ​നം എ​ത്ര​ത്തോ​ളം പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്ന് സ​മീ​പ​കാ​ല​ത്തെ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് തെ​ളി​യി​ച്ചു​ക​ള​ഞ്ഞു. 2016ല്‍ ​ഐ​സി​സി മി​ക​ച്ച ക്രി​ക്ക​റ്റ​റാ​യി തി​ര​ഞ്ഞെ​ടു​പ്പ​ക്ക​പ്പെ​ട്ട അ​ശ്വി​ന്‍ ഗ്രൗ​ണ്ടി​ല്‍ പ​ല​പ്പോ​ഴും കോ​ഹ്ലി​യും ഇ​ട​പ​ഴ​കു​ന്ന​ത് കാ​ണാ​മാ​യി​രു​ന്നു. ഒ​രി​ക്ക​ല്‍ സു​നി​ല്‍ ഗ​വാ​സ്ക​ര്‍ പ​റ​യു​ക​യു​ണ്ടാ​യി, ടെ​സ്റ്റി​ല്‍ വൈ​സ് ക്യാ​പ്റ്റ​ന്‍ സ്ഥാ​നം അ​ശ്വി​നെ ഏ​ല്‍പ്പി​ക്ക​ണ​മെ​ന്ന്. അ​ജി​ന്‍ക്യ ര​ഹാ​നെ ഇം​ഗ്ല​ണ്ടി​നെ​തി​രേ അ​വ​സാ​ന ര​ണ്ട് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ പു​റ​ത്തി​രു​ന്ന​പ്പോ​ള്‍ കോ​ഹ്ലി​യു​ടെ ഡെ​പ്യൂ​ട്ടി അ​ശ്വി​നാ​യി​രു​ന്നു. നി​ശ്ചി​ത ഓ​വ​ര്‍ ക്രി​ക്ക​റ്റി​ല്‍ വൈ​സ് ക്യാ​പ്റ്റ​ന്‍ സ്ഥാ​നം ക​ല്‍പ്പി​ക്ക​പ്പെ​ടു​ന്ന​തി​ല്‍ മു​ന്നി​ലാ​ണ് അ​ശ്വി​ന്‍.
അ​ജി​ന്‍ക്യ ര​ഹാ​നെ
ഒ​രി​ക്ക​ല്‍ അ​ജി​ന്‍ക്യ ര​ഹാ​നെ​യ്ക്കും ഇ​ന്ത്യ​ന്‍ ടീ​മി​നെ ന​യി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചു. 2015ലെ ​സിം​ബാ​ബ്വെ പ​ര്യ​ട​ന​ത്തി​ലാ​ണ് ര​ഹാ​നെ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​നാ​യ​ത്. ര​ഹാ​നെ​യ്ക്ക് കീ​ഴി​ല്‍ ഇ​ന്ത്യ സിം​ബാ​ബ്വ​യെ വൈ​റ്റ്വാ​ഷ് ചെ​യ്യു​ക​യും ചെ​യ്തു. ടെ​സ്റ്റ് ടീ​മി​ന്‍റെ വൈ​സ് ക്യാ​പ്റ്റ​നും ര​ഹാ​നെ ത​ന്നെ. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ല്ലാം പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ ഇ​ന്ത്യ​യു​ടെ വൈ​സ് ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്തേ​ക്ക് ര​ഹാ​ന​യേ​യും പ​രി​ഗ​ണി​ക്കേ​ണ്ടി​വ​രും. എ​ന്നാ​ല്‍ ട്വ​ന്‍റി20 ക്രി​ക്ക​റ്റി​ല്‍ തി​ള​ങ്ങാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന​ത് പ്ര​തി​കൂ​ല ഘ​ട​ക​മാ​ണ്.

സു​രേ​ഷ് റെ​യ്ന
കോ​ഹ്‌ലി​ക്ക് മു​മ്പ് ഇ​ന്ത്യ​യെ ന​യി​ച്ച താ​ര​മാ​ണ് സു​രേ​ഷ് റെ​യ്ന. കോ​ഹ്ലി താ​ര​പ്രൗ​ഢി​യി​ലേ​ക്ക് ഉ​യ​രു​ന്ന​തി​ന് മു​മ്പ് ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്തേ​ക്ക് സാ​ധ്യ​ത ക​ല്‍പ്പി​ക്ക​പ്പെ​ട്ടി​രു​ന്ന​തും റെ​യ്ന​യ്ക്കാ​യി​രു​ന്നു. 2010ല്‍ ​സിം​ബാ​ബ്വെ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ റെ​യ്ന​യാ​യി​രു​ന്നു. യ​ഥാ​ര്‍ത്ഥ​ത്തി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സി​ല്‍ ധോ​ണി​ക്ക് കീ​ഴി​ല്‍ ത​ന്നെ​യാ​ണ് റെ​യ്ന ത​ന്ത്ര​ങ്ങ​ള്‍ പ​ഠി​ച്ച​ത്. എ​ന്നാ​ല്‍ ഏ​ക​ദി​ന​ത്തി​ല്‍ സ്ഥി​രം സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് ആ ​പ്ര​തീ​ക്ഷ​യും പൊ​ലി​ഞ്ഞു. ഇം​ഗ്ല​ണ്ടി​നെ​തി​രേ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ റെ​യ്ന​യി​ല്ല. എ​ന്നാ​ല്‍ ട്വ​ന്‍റി20 ഫോ​ര്‍മാ​റ്റി​ല്‍ ര​ഹാ​ന​യെ ഉ​ള്‍പ്പെ​ടാ​തി​രി​ക്കു​മ്പോ​ള്‍, റെ​യ്ന​യ്ക്ക് വൈ​സ് ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്തേ​ക്ക് വ്യ​ക്ത​മാ​യ സാ​ധ്യ​ത​യു​ണ്ട്.

കെ.​എ​ല്‍. രാ​ഹു​ല്‍
ഇ​ന്ത്യ​യ്ക്കാ​യി മൂ​ന്ന് ഫോ​ര്‍മാ​റ്റി​ലും സ്ഥി​ര​മാ​യി ക​ളി​ക്കു​ന്ന അ​പൂ​ര്‍വം താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​ണ് കെ.​എ​ല്‍. രാ​ഹു​ല്‍. കോ​ഹ്ലി​യു​ടെ ഡെ​പ്യൂ​ട്ടി​യാ​യി ഒ​രു യു​വ​താ​ര​ത്തെ​യാ​ണ് സെ​ല​ക്ട​ര്‍മാ​ര്‍ തേ​ടു​ന്ന​തെ​ങ്കി​ല്‍ യോ​ജ്യ​നാ​യ താ​രം ക​ര്‍ണാ​ട​ക​ക്കാ​ര​ന്‍ ത​ന്നെ​യാ​ണ്. ഇ​തു​വ​രെ ഒ​രു​ടീ​മി​നെ​യും ന​യി​ച്ചു​ള്ള പ​രി​ച​യം രാ​ഹു​ലി​നി​ല്ലെ​ങ്കി​ലും വൈ​സ് ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്തെ​ത്തി​യാ​ല്‍ ഉ​ത്ത​ര​വാ​ദി​ത്വം വ​ഹി​ക്കേ​ണ്ടി വ​രും.

എം.​എ​സ്. ധോ​ണി
ഒ​രു സം​ശ​യ​വു​മി​ല്ലാ​തെ പ​റ​യാം. ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ മി​ക​ച്ച ക്യാ​പ്റ്റ​നാ​ണ് ധോ​ണി​യെ​ന്ന്. ലോ​ക​ക​പ്പും ചാം​പ്യ​ന്‍സ് ട്രോ​ഫി​യും ലോ​ക​ക​പ്പ് ട്വ​ന്‍റി20​യും അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു. ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്ത് നി​ന്ന് രാ​ജി​വ​ച്ചെ​ങ്കി​ലും ധോ​ണി​യെ വൈ​സ് ക്യാ​പ്റ്റ​ന്‍ സ്ഥാ​നം ഏ​ല്‍പ്പി​ച്ചാ​ല്‍ അ​ത് തീ​ര്‍ച്ച​യാ​യും കോ​ഹ്ലി​ക്ക് സ​ഹാ​യ​ക​മാ​വും. ധോ​ണി​യെ​പ്പോ​ലെ മു​തി​ര്‍ന്ന താ​ര​ത്തോ​ടു​ള്ള ബ​ഹു​മാ​നം കൂ​ടി​യാ​ണ​ത്. കോ​ഹ്ലി​യേ​ക്കാ​ള്‍ പ​രി​ച​യ​സ​മ്പ​ന്ന​നാ​ണ് ധോ​ണി. പു​തി​യ ക്യാ​പ്റ്റ​ന് ഗു​ണം ചെ​യ്യാ​ന്‍ പോ​കു​ന്ന​തും ഈ ​പ​രി​ച​യ​സ​മ്പ​ത്താ​ണ്. നേ​ര​ത്തെ കോ​ഹ്ലി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു, എ​ന്‍റെ ക്യാ​പ്റ്റ​ന്‍ ഇ​പ്പോ​ഴും ധോ​ണി ത​ന്നെ​യാ​ണെ​ന്ന്.