FLASH NEWS
Breaking News
ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി യോഗം ഇന്ന്
Articles

ദൈ​വ​ദ​ശ​ക​വും ദേ​ശീ​യ​ഗാ​ന​വും

Sunday, Jan 15, 2017,10:28 IST By വെള്ളാപ്പള്ളി നടേശൻ(എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി) A A A

വി​ശ്വ​മാ​ന​വി​ക​ത​യു​ടെ മ​ഹാ​സ​ന്ദേ​ശം ന​ല്‍കി മാ​ന​വി​ക മൂ​ല്യ​ങ്ങ​ളെ നെ​ഞ്ചോ​ടു ചേ​ര്‍ത്തു​വ​ച്ച് അ​ടി​മ​യു​ടെ​യും ഉ​ട​മ​യു​ടെ​യും ര​ക്ത​വ​ര്‍ണ്ണം ഒ​ന്നാ​ണെ​ന്നും അ​വ​ന്‍റെ ഉ​ള്ളി​ല്‍ സ്പ​ന്ദി​ക്കു​ന്ന ഈ​ശ്വ​രാം​ശം ഒ​ന്നാ​ണെ​ന്നും ലോ​ക​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തി​യ ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ ത​ത്വ​ദ​ര്‍ശ​നം ഇ​ന്ന് എ​ല്ലാ​വ​രും ഏ​റെ ച​ര്‍ച്ച ചെ​യ്യു​ന്നു. അ​തു കാ​ലം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന ലോ​ക​ന​ന്മ​യ്ക്കു​വേ​ണ്ടി​യു​ള്ള ജാ​ഗ്ര​താ യ​ജ്ഞം……. കാ​ലം എ​ത്ര​ത​ന്നെ ക​ട​ന്നു​പോ​യാ​ലും ഋ​തു​ക്ക​ള്‍ എ​ത്ര​ത​ന്നെ മാ​റി വ​ന്നാ​ലും മ​നു​ഷ്യ​ന്‍ എ​ത്ര​ത​ന്നെ പ​രി​ഷ്ക്ക​രി​ക്ക​പ്പെ​ട്ടാ​ലും മ​നു​ഷ്യ ന​വീ​ക​ര​ണ​ത്തി​നു വേ​ണ്ടി​യു​ള്ള ഈ ​യ​ജ്ഞം സം​ഭ​വി​ച്ചു​കൊ​ണ്ടു ത​ന്നെ​യി​രി​ക്കും.

ച​ക്ര​വാ​ള സീ​മ​ക​ള്‍ തേ​ടി​യു​ള്ള ഗു​രു​ദ​ര്‍ശ​ന യാ​ത്ര​യു​ടെ പൊ​രു​ളാ​ണു ച​ര്‍ച്ച ചെ​യ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​നു​ഷ്യ​ത്വ​മാ​ണ് മ​നു​ഷ്യ​ന്‍റെ ജാ​തി​യെ​ന്ന് അ​രു​ള്‍ ചെ​യ്ത ഗു​രു​വി​ന്‍റെ മ​താ​തീ​ത ആ​ത്മീ​യ​ത​യു​ടെ ഏ​റ്റ​വും ഉ​ത്കൃ​ഷ്ട​മാ​യ അ​മൃ​ത​വാ​ണി​യാ​ണ് “” ദൈ​വ​ദ​ശ​കം. “”
ലോ​ക​ത്ത് ജാ​തി​മ​ത ചി​ന്ത​ക​ള്‍ക്ക​പ്പു​റം ഈ​ശ്വ​ര വി​ശ്വാ​സി​ക​ള്‍ക്കും നി​രീ​ശ്വ​ര​വാ​ദി​ക​ള്‍ക്കും വ​രെ അ​ക​ക്ക​ണ്ണ് തു​റ​ന്നു​പി​ടി​ച്ച് ദൈ​വ​ദ​ശ​കം ഉ​രു​വി​ട്ട് ആ​ത്മ​ജ്ഞാ​ന​ത്തി​ലൂ​ടെ ജീ​വി​ത വി​ജ​യം നേ​ടാ​ന്‍ സാ​ധി​ക്കും. അ​താ​ണ് ദൈ​വ​ദ​ശ​ക​ത്തി​ന്‍റെ അ​ക​വും പു​റ​വും. ഏ​ത് വി​ശ്വാ​സി​ക്കും അ​വ​ന്‍ വി​ശ്വ​സി​ക്കു​ന്ന ഈ​ശ്വ​ര​നെ മ​ന​സി​ല്‍ ധ്യാ​നി​ച്ച് ദൈ​വ​ദ​ശ​കം ചൊ​ല്ലാം. ദൈ​വ വി​ശ്വാ​സ​മി​ല്ലാ​ത്ത​വ​ര്‍ക്കു വേ​ണ​മെ​ങ്കി​ല്‍ അ​വ​രു​ടെ മാ​താ​വി​നെ​യോ പി​താ​വി​നെ​യോ മ​ന​സി​ല്‍ ചി​ന്തി​ച്ച് ദൈ​വ​ദ​ശ​കം ചൊ​ല്ലാം. അ​ന്നം, വ​സ്ത്രം, പാ​ര്‍പ്പി​ടം എ​ന്നി​വ മു​ട്ടു​കൂ​ടാ​തെ ത​ന്ന് കാ​ത്തു​ര​ക്ഷി​ക്കു​ന്ന ര​ക്ഷി​താ​വാ​ണ് ഇ​വി​ടു​ത്തെ ദൈ​വ​സ​ങ്ക​ല്‍പ്പം. ദൈ​വ​ദ​ശ​ക​ത്തി​ലെ ഈ​ശ്വ​ര​ന്‍ നാ​മ​രൂ​പ ര​ഹി​ത​നാ​ണ്.
അ​തു​ത​ന്നെ​യാ​ണ് ഈ ​സൃ​ഷ്ടി​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് കേ​ര​ള സ​ര്‍ക്കാ​ര്‍ വ​ള​രെ മ​നോ​ഹ​ര​മാ​യി അ​ത് അ​ച്ച​ടി​ച്ച് എ​ല്ലാ സ്കൂ​ളു​ക​ളി​ലും എ​ല്ലാ​വ​രും കാ​ണു​വാ​നും ആ​ല​പി​ക്കു​വാ​നും ക​ഴി​യു​ന്ന ത​ര​ത്തി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​വാ​ന്‍ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ എ​ല്ലാ ഭാ​ഷ​യി​ലേ​ക്കും ഈ ​കൃ​തി ത​ർ​ജ​മ ചെ​യ്ത​തും ഈ ​ദൈ​വോ​പ​നി​ഷ​ത്തി​ന്‍റെ ഭ​ക്തി​ഭാ​വം കൊ​ണ്ടാ​ണ്. അ​ത്ര​യും പ്രാ​ധാ​ന്യ​ത്തോ​ടെ എ​ല്ലാ​വ​രും കാ​ണു​ന്ന ദൈ​വ​ദ​ശ​കം ഒ​രു ക്ഷേ​ത്ര​ത്തി​ല്‍ ആ​ല​പി​ച്ച​തി​ന്‍റെ പേ​രി​ല്‍ ഒ​രു സ​ഹോ​ദ​രി​ക്ക് അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പീ​ഡ​നം ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടി​നു ഭൂ​ഷ​ണ​മാ​ണോ എ​ന്നു ചി​ന്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.
നാ​ഴി​ക​യ്ക്ക് നാ​ൽ​പ്പ​തു വ​ട്ടം മ​തേ​ത​ര​ത്വം പ​റ​ഞ്ഞു ന​ട​ക്കു​ന്ന ഒ​രു മ​തേ​ത​ര​വാ​ദി​യും ഇ​തി​നെ​തി​രേ പ്ര​തി​ക​രി​ച്ചു​ക​ണ്ടി​ല്ല. ഏ​തൊ​രു പ്ര​ശ്ന​ത്തി​ലും പ്ര​തി​ക​രി​ക്കു​ന്ന ഇ​വി​ടു​ത്തെ സാം​സ്ക്കാ​രി​ക നാ​യ​ക​ന്മാ​രെ​യും ദേ​വ​സ്വം മ​ന്ത്രി​യെ​യും ദേ​വ​സ്വം ബോ​ര്‍ഡി​നെ​യും ഈ ​പ്ര​ശ്ന​ത്തി​ന്‍റെ ഏ​ഴ് അ​യ​ല​ത്തു​പോ​ലും ക​ണ്ടി​ല്ല. ഗു​രു​വി​ന്‍റെ സ​ന്ദേ​ശ​ങ്ങ​ള്‍ കൊ​ണ്ട് നി​യ​മ​സ​ഭ​യി​ല്‍ പോ​ലും മ​ണി​ക്കൂ​റു​ക​ളോ​ളം വാ​ച​ക​ക്ക​സ​ര്‍ത്തു ന​ട​ത്തി​യ​വ​രും ഇ​തി​നെ​തി​രേ ഒ​ര​ക്ഷ​രം പ​റ​ഞ്ഞി​ല്ല.
ലോ​ക​ത്തെ പ​ല ഭാ​ഷ​ക​ള്‍ അ​റി​യാ​വു​ന്ന ഒ​രു​പാ​ട് നോ​താ​ക്ക​ന്‍മാ​ര്‍ ഇ​വി​ടെ​യു​ണ്ടെ​ങ്കി​ലും അ​വ​രാ​രും ഒ​രു ഭാ​ഷ​യി​ല്‍ പോ​ലും പ്ര​തി​ക​രി​ച്ചു​ക​ണ്ടി​ല്ല. പി​ന്നോ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍ മ​ഹാ​ഭൂ​രി​പ​ക്ഷം വ​രു​ന്ന വേ​ദി​ക​ളി​ല്‍ മാ​ത്രം വ​ന്നു നി​ന്ന് “”ന​മു​ക്ക് ജാ​തി​യി​ല്ല’’ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​വ​ര്‍ പോ​ലും ഇ​തു ക​ണ്ടി​ല്ല എ​ന്നു ന​ടി​ച്ചു. ഹി​ന്ദു ഐ​ക്യ​ത്തി​നു​വേ​ണ്ടി മു​റ​വി​ളി കൂ​ട്ടു​ന്ന​വ​ര്‍ ഈ ​വി​ഷ​യ​ത്തി​ല്‍ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ത്ത​തും ഏ​റെ ദു​രൂ​ഹ​മാ​ണ്.
ഓ​രോ ദി​വ​സ​ത്തെ​യും വാ​ര്‍ത്ത​ക​ളു​ടെ അ​ജ​ന്‍ഡ നി​ശ്ച​യി​ക്കു​ന്ന മാ​ധ്യ​മ സു​ഹൃ​ത്തു​ക്ക​ളെ​യും ഈ ​വ​ഴി ക​ണ്ടി​ല്ല. ഒ​രു സ്ത്രീ​യെ അ​വ​ളു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ 14 സെ​ക്ക​ൻ​ഡ് നേ​രം നോ​ക്കി​യാ​ല്‍ അ​ത് ജാ​മ്യ​മി​ല്ലാ​ക്കു​റ്റ​മാ​ണെ​ന്ന് ഒ​രു മ​ഹാ​ന്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​പ്പോ​ള്‍ അ​ത് ഏ​റ്റു​പാ​ടി ന​ട​ന്ന സ്ത്രീ​പ​ക്ഷ നേ​താ​ക്ക​ന്‍മാ​രും ക​ണ്ടി​ല്ലേ പ്ര​ഭ മോ​ഹ​ന​ന്‍ എ​ന്ന ഒ​രു സ​ഹോ​ദ​രി ഗു​രു​ദേ​വ​കൃ​തി ആ​ല​പി​ച്ച​തി​ന്‍റെ പേ​രി​ല്‍ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്.
താ​ന്‍ മ​റ്റൊ​രാ​ളാ​ല്‍ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു എ​ന്ന് ഒ​രു സ്ത്രീ ​വ​ന്ന് മു​ഖം മ​റ​ച്ചു​കൊ​ണ്ട് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​റ​ഞ്ഞ​പ്പോ​ള്‍ അ​ബ​ദ്ധ​ത്തി​ല്‍ ആ ​പെ​ണ്‍കു​ട്ടി​യു​ടെ പേ​രു പ​റ​ഞ്ഞു​പോ​യി എ​ന്ന​തു കൊ​ണ്ട് ഒ​രു മു​ൻ സ്പീ​ക്ക​റു​ടെ പേ​രി​ല്‍ കേ​സെ​ടു​ത്ത പൊ​ലീ​സി​ന്‍റെ നീ​തി​ബോ​ധം ഈ ​കേ​സി​ലെ പ്ര​തി​യെ പി​ടി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ എ​ന്തേ ക​ണ്ടി​ല്ല. ഇ​താ​ണോ മ​തേ​ത​ര​ത്വം, ഇ​താ​ണോ ജ​നാ​ധി​പ​ത്യം.
ഇ​തോ​ടൊ​പ്പം കൂ​ട്ടി വാ​യി​ക്കേ​ണ്ട ഒ​ന്നു​കൂ​ടി​യു​ണ്ട്. ഒ​രു രാ​ജ്യ​ത്തി​ന്‍റെ ദേ​ശീ​യ​ഗാ​നം ആ​ല​പി​ക്കു​ക എ​ന്നു​ള്ള​തും അ​തു കേ​ള്‍ക്കു​മ്പോ​ള്‍ ആ​ദ​രി​ക്കു​ക എ​ന്നു​ള്ള​തും നീ​തി​ബോ​ധ​വും ദേ​ശ​സ്നേ​ഹ​വു​മു​ള്ള ഏ​തൊ​രു പൗ​ര​ന്‍റെ​യും ക​ട​മ​യാ​ണ്. മാ​ത്ര​വു​മ​ല്ല രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് വി​ധി പ്ര​സ്താ​വി​ച്ചി​രി​ക്കു​ന്ന​തും. സ​ര്‍ക്കാ​ര്‍ മു​ദ്ര​വ​ച്ച പ​ദ​വി​യി​ലി​രി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ല്‍ സാ​മാ​ന്യ ജ​ന​ങ്ങ​ള്‍ക്കു മാ​തൃ​ക​യാ​വ​ണം ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ല്‍. ഇ​വി​ടെ ക​മ​ല്‍ എ​ന്ന സി​നി​മാ സം​വി​ധാ​യ​ക​നും ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ര്‍പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍മാ​നു​മാ​യ വ്യ​ക്തി ദേ​ശീ​യ​ഗാ​നാ​ലാ​പ​ന​ത്തോ​ട് എ​ടു​ത്ത നി​ല​പാ​ടി​ല്‍ ചി​ല വി​മ​ര്‍ശ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യ​പ്പോ​ള്‍ ഏ​തൊ​ക്കെ കോ​ണി​ല്‍ നി​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ സം​ര​ക്ഷി​ക്കാ​ന്‍ ക​വ​ച​കു​ണ്ഡ​ല​ങ്ങ​ളു​മാ​യി ക​ർ​ണ​ന്‍മാ​ര്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.
പ​ട്ടി​ണി​യും രോ​ഗ​വും മൂ​ലം മൃ​ത​പ്രാ​യ​രാ​യി​ക്കി​ട​ന്ന മാ​വോ​യി​സ്റ്റു​ക​ളെ പൊ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്ന​പ്പോ​ള്‍ മാ​ള​ത്തി​ലൊ​ളി​ച്ച യു​വ​തു​ര്‍ക്കി​ക​ള്‍ 50 ല​ക്ഷം സേ​ന​യു​മാ​യി ക​മ​ലി​നു കാ​വ​ല്‍ നി​ല്‍ക്കു​മ്പോ​ള്‍ അ​ത് അ​വ​ര്‍ക്ക് ഇ​വി​ടു​ത്തെ സ​ര്‍ക്കാ​രി​ന്‍റെ ക​ഴി​വി​നെ വി​ശ്വാ​സ​മി​ല്ലാ​ഞ്ഞി​ട്ടാ​ണോ? നാം ​പ​രി​ശോ​ധി​ക്ക​ണം ഇ​ത്ത​രം നീ​തി​ബോ​ധ​ത്തെ. ഇ​വി​ടെ ഈ ​ര​ണ്ടു സം​ഭ​വ​ങ്ങ​ളെ​യും ഒ​രു താ​ര​ത​മ്യ​പ​ഠ​ന​ത്തി​നു വി​ധേ​യ​മാ​ക്കു​മ്പോ​ള്‍ അ​റി​യാം സം​ഘ​ടി​ത ന്യൂ​ന​പ​ക്ഷ​ത്തി​നു​ള്ള പ​രി​ഗ​ണ​ന​യും അ​സം​ഘ​ടി​ത ഭൂ​രി​പ​ക്ഷ​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യും.
മാ​വേ​ലി​ക്ക​ര ക​ട്ട​ച്ചി​റ​യി​ലെ ദേ​വ​സ്വം ബോ​ര്‍ഡി​ന്‍റെ കീ​ഴി​ലു​ള്ള ചെ​റു​മ​ണ്ണി​ല്‍ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ല്‍ ദൈ​വ​ദ​ശ​കം ആ​ല​പി​ച്ച​തി​ന് ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട അ​വി​ടു​ത്തെ ക്ഷേ​ത്ര​ത്തി​ലെ മാ​തൃ​വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റാ​യ പ്ര​ഭ മോ​ഹ​ന​നെ സം​ര​ക്ഷി​ക്കാ​ന്‍ ഒ​രു വാ​ക്ക് ഉ​രി​യാ​ടാ​ത്ത നേ​താ​ക്ക​ന്‍മാ​ര്‍ ദേ​ശീ​യ​ഗാ​ന വി​വാ​ദ​ത്തി​ല്‍ ക​മ​ലി​നെ ഇ​ട​വും വ​ല​വും മു​ന്നി​ലും പി​ന്നി​ലും നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ പൊ​രു​ള്‍ തേ​ടി​പ്പോ​കു​മ്പോ​ഴാ​ണ് ഒ​രു​കാ​ര്യം വ്യ​ക്ത​മാ​കു​ന്ന​ത്. ക​മ​ല്‍ എ​ന്ന ക​മാ​ലു​ദ്ദീ​ന്‍റെ പി​ന്നി​ലെ സം​ഘ​ശ​ക്തി​യു​ടെ വോ​ട്ടി​നു​വേ​ണ്ടി​യു​ള്ള പ​ര​ക്കം പാ​ച്ചി​ലി​ലാ​ണ് എ​ല്ലാ​വ​രും.
ഒ​രു​കാ​ര്യം ഇ​വി​ടെ അ​ർ​ഥ​ശ​ങ്ക​യ്ക്കി​ട​യി​ല്ലാ​ത്ത വി​ധം പ​റ​യു​ന്നു. ക​ട്ട​ച്ചി​റ​യി​ലെ സം​ഭ​വ​ത്തി​ലെ പ്ര​തി​യെ പി​ടി​ക്കു​ന്ന​തി​ല്‍ പൊ​ലീ​സ് കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ കാ​ട്ടി​യാ​ല്‍ അ​ത് ഒ​രു വി​ഭാ​ഗ​ത്തോ​ടു​ള്ള നീ​തി നി​ഷേ​ധ​മാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​ക​യും നീ​തി​ക്കു വേ​ണ്ടി​യു​ള്ള പോ​രാ​ട്ടം തു​ട​ങ്ങു​ക​യും ചെ​യ്യും. നീ​തി​പാ​ല​ക​ര്‍ നീ​തി നി​ഷേ​ധി​ക്കു​മ്പോ​ള്‍ നീ​തി ന​ട​പ്പാ​ക്കു​വാ​നു​ള്ള ബാ​ധ്യ​ത പൗ​ര​നി​ല്‍ എ​ത്തി​ച്ചേ​രു​ന്നു. ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള ക​മ്മി​റ്റ്മെ​ന്‍റാ​ണ​ത്. അ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​ത് ഒ​രു ഭ​ര​ണാ​ധി​കാ​രി​ക്കും ഭൂ​ഷ​ണ​മ​ല്ല.
(യോഗനാദത്തിന്‍റെ ഏറ്റവും പുതിയ ലക്കത്തിലെ മുഖപ്രസംഗം)