FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
India

ഇന്ത്യയെ ചൈന പേടിക്കേണ്ടതില്ലെന്ന് എസ്.ജയശങ്കർ

Wednesday, Jan 18, 2017,20:22 IST By Anjaly A A A

ന്യൂഡൽഹി: ഇന്ത്യയുടെ വളർച്ചയിൽ അസ്വസ്ഥമാകുന്ന ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി. ഇന്ത്യയുടെ ഉയർച്ച ചൈനയെ ബാധിക്കില്ലെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ വ്യക്തമാക്കുന്നു.

ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി പാക് അധീന കശ്മീരിലൂടെയാണ് കടന്നു പോകുന്നത്. പാക് അധീന കശ്മീരിലൂടെ സാമ്പത്തിക ഇടനാഴി കടന്നു പോകുമ്പോൾ അതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായും ചർച്ച ചെയ്യേണ്ടതായിരുന്നു. തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളുടെമേൽ ജാഗ്രത പുലർത്തുന്ന ചൈന ഇന്ത്യയുടെ പരമാധികാരത്തെ മാനിക്കാനും തയ്യാറാകണമെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി.

ഡൽഹിയിൽ നടക്കുന്ന രാജ്യാന്തര കോൺഫറൻസിൽ സംസാരിക്കുമ്പോഴായിരുന്നു ജയശങ്കറിന്‍റെ പ്രതികരണം. എൻഎസ്ജി, മസൂദ് അസ്ഹർ എന്നീ വിഷയങ്ങളിൽ ഇന്ത്യക്കെതിരെ ചൈന സ്വീകരിച്ച നിലപാടുകൾക്കുള്ള പ്രതികരണമായിരുന്നു ജയശങ്കറിന്‍റെ ഭാഗത്ത് നിന്നും ബുധനാഴ്ചയുണ്ടായത്.