FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
Auto

റി​നൈ​സ​ന്‍സ് ത്രി​ല്ല​ടി​പ്പി​ക്കാ​ന്‍ ക്യാ​പ്ച്ച​ർ എ​ത്തു​ന്നു

Friday, Jan 20, 2017,9:00 IST By പി.​ബി. ബാ​ലു A A A

റി​നോ​യ​ക് ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലെ സ്ഥാ​നം അ​ത്ര ചെ​റു​ത​ല്ല, ഡ​സ്റ്റ​റി​ന്‍റെ സ്വീ​കാ​ര്യ​ത​മൂ​ലം ലോ​ക​ത്തി​ല്‍ ത​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​ന്ന മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ ഒ​ന്നാ​യി ഇ​ന്ത്യ​യെ മാ​റി . ഇ​തോ ഒ​രു വ​ണ്ടി​യെ​ങ്കി​ലും ഇ​ന്ത്യ​ന്‍ വാ​ഹ​ന​പ്രേ​മി​ക​ള്‍ക്ക് വേ​ണ്ടി വി​പ​ണ​യി​ല്‍ എ​ത്തും. ആ ​ഗ​ണ​ത്തി​ല്‍ ഈ ​വ​ര്‍ഷം എ​ത്താ​ന്‍ പോ​കു​ന്ന അ​തി​ഥി​യാ​ണ് ക്യാ​പ്ച​ര്‍. വി​പ​ണി​പ്ര​വേ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള വാ​ഹ​ന​ത്തി​ന്‍റെ പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ത്തു​ക​ഴി​ഞ്ഞു ലോ​ഞ്ചി​ങ്ങി​നു പ​റ്റി​യ സ​മ​യം നോ​ക്കി​യി​രി​ക്കു​ക​യാ​ണ്. മാ​രു​തി വി​റ്റാ​ര ബ്രെ​സ, ഫോ​ഡ് ഇ​ക്കോ​സ്പോ​ര്‍ട്, മ​ഹീ​ന്ദ്ര ടി​യു​വി300 എ​ന്നി​വ​രാ​യി​രി​ക്കും റി​നോ ക്യാ​പ്ച​റി​ന്‍റെ മു​ഖ്യ എ​തി​രാ​ളി​ക​ള്‍. എ​ട്ടു​മു​ത​ല്‍ 12 ല​ക്ഷം രൂ​പ വ​രെ​യാ​യി​രി​ക്കും വി​ല​യെ​ന്നാ​ണ് പ്ര​തീ​ക്ഷ.

വി​പ​ണി​യി​ല്‍ എ​ത്തു​ക ചെ​ന്നൈ​ വ​ണ്ടി
യൂ​റോ​പ്പി​ലും മി​ഡി​ല്‍ ഈ​സ്റ്റ് വി​പ​ണി​യി​ലും വി​ല്‍ക്ക​പ്പെ​ടു​ന്ന​താ​യി​ട്ടു​ള്ള മോ​ഡ​ല്‍ ആ​യി​രി​ക്കി​ല്ല ഇ​ന്ത്യ​ക്കാ​ര്‍ക്ക് വേ​ണ്ടി എ​ത്തു​ക. ഇ​വി​ടു​ത്തെ റോ​ഡു​ക​ളി​ല്‍ തി​ള​ങ്ങി​യ ഡ​സ്റ്റ​റി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​യി​രി​ക്കും ഇ​ന്ത്യ​യി​ല്‍ ഈ ​മോ​ഡ​ലി​ന്‍റെ നി​ര്‍മാ​ണം. റി​നോ​യു​ടെ ചെ​ന്നൈ​യി​ലു​ള്ള പ്ലാ​ന്‍റി​ല്‍ പൂ​ര്‍ണ​മാ​യും ഇ​ന്ത്യ​ന്‍ നി​ര്‍മി​ത വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ചു ത​ന്നെ​യാ​യി​രി​ക്കും നി​ര്‍മാ​ണം.

ക​രു​ത്ത് ര​ഹ​സ്യം
ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്തി ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടെ​ങ്കി​ലും ഇ​തു​വ​രെ വ​ണ്ടി​യു​ടെ പ​ന്‍ജി​ന്‍ സ​വി​ശേ​ഷ​ത​ക​ള്‍ പൂ​ർ​ണ​മാ​യും പു​റ​ത്തു​വ​ന്നി​ട്ടി​ല്ല​ണ ബ്ര​സീ​ലി​ല്‍ പു​റ​ത്തി​റ​ക്കി​യ വ​ണ്ടി​യു​ടെ അ​തേ രീ​തി​യി​ലാ​വും ഇ​ന്ത്യ​ന്‍ മോ​ഡ​ലും എ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഓ​ട്ടോ​മൊ​ബൈ​ല്‍ മേ​ഖ​ല. അ​ങ്ങ​നെ​യെ​ങ്കി​ലും 1.6ലി​റ്റ​ര്‍ പെ​ട്രോ​ള്‍, 1.5ലി​റ്റ​ര്‍ ഡീ​സ​ല്‍ എ​ന്‍ജി​നു​ക​ളാ​യി​രി​ക്കും ക്യാ​പ്ച്ച​റി​ന്‍റെ ക​രു​ത്ത്. ഈ ​സെ​ഗ്മെ​ന്‍റി​ല്‍ മ​ത്സ​രം കൊ​ഴു​പ്പി​ക്കാ​ന്‍ ഓ​ട്ടോ​മാ​റ്റി​ക് ഗി​യ​ര്‍ബോ​ക്സും ഓ​ള്‍വീ​ല്‍ ഡ്രൈ​വും ഉ​ള്‍പ്പെ​ടു​ത്തു​മെ​ന്നാ​ണ് ക​മ്പ​നി ന​ല്‍കി​യി​രി​ക്കു​ന്ന സൂ​ച​ന. ബ്ര​സീ​ലി​ല്‍ ലോ​ഞ്ച് ചെ​യ്ത വ​ണ്ടി ഫോ​ര്‍വീ​ല്‍ ന്‍ ​ടൂ വീ​ല്‍ ഡ്രൈ​വി​ങ്ങ് മോ​ഡ​ല്‍ ഉ​ള്‍പ്പെ​ടെ​യാ​ണ്. അ​തു കൂ​ടി എ​ത്തി​യാ​ല്‍ റോ​ഡി​ല്‍ കു​തി​ക്കും പു​തി​യ വ​ണ്ടി

അ​ഴ​ക്
പു​റ​ത്തു​വ​ന്ന ചി​ത്ര​ങ്ങ​ള്‍ അ​നു​സ​രി​ച്ച് ബ്ലാ​ക്ക് ഗ്രി​ല്ലി​ല്‍ പ​തി​പ്പി​ച്ച റി​നോ ലോ​ഗോ, ഹ​ണി​കോ​മ്പ് ഗ്രി​ല്‍, എ​ല്‍ഇ​ഡി ഹെ​ഡ്‌ലാമ്പ് എ​ന്നി​വ​യാ​ണ് മു​ന്‍ഭാ​ഗ​ത്തെ മോ​ടി​വ​ര്‍ധി​പ്പി​ക്കു​ന്ന സ​വി​ശേ​ഷ​ത​ക​ള്‍. ബ്ലാ​ക്ക് ആ​ന്‍റ് ബീ​ജ് ഇ​ന്‍റീ​രി​യ​ര്‍, ഇ​ന്‍ഫോ​ടെ​യി​ന്‍മെ​ന്‍റ് സി​സ്റ്റം എ​ന്നി​വ​യാ​യി​രി​ക്കും അ​ക​ത്ത​ള​ത്തി​ലെ മു​ഖ്യാ​ക​ര്‍ഷ​ണം.