FLASH NEWS
Breaking News
എസ്എസ്എല്‍സി പരീക്ഷ: മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി
Art-culture

അ​നു​ക​ര​ണ​ക​ല​യു​ടെ ര​വീ​ണ ശ​ബ്ദ​ങ്ങ​ൾ

Friday, Jan 20, 2017,8:54 IST By വി​നോ​ദ് താ​മ​ര​ശേ​രി A A A

ശ​ബ്ദാ​നു​ക​ര​ണം ര​വീ​ണ​യ്ക്ക് ഒ​രു മ​ത്സ​ര​യി​നം മാ​ത്ര​മ​ല്ല. സ​ഹോ​ദ​ര​നി​ൽ നി​ന്നും പ​ക​ർ​ന്ന് കി​ട്ടി​യ വൈ​വി​ധ്യ ശ​ബ്ദ​ങ്ങ​ൾ അ​നു​ക​രി​ക്കാ​നാ​ള്ള വൈ​ഭ​വം വ​ർ​ഷ​ങ്ങ​ളാ​യി കാ​ത്തു​സൂ​ക്ഷി​ക്കു​ക​യാ​ണ് ഈ ​കോ​ഴി​ക്കോ​ട്ടു​കാ​രി. തു​ട​ർ​ച്ച​യാ​യി നാ​ലാം വ​ർ​ഷ​വും അ​ർ​ഹ​ത​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​യി സം​സ്ഥാ​ന സ്കൂൾ കൗ​മാ​രോ​ത്സ​വ​ത്തി​ൽ മി​ക​വ് പു​ല​ർ​ത്താ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​മ‌ു​ണ്ട് എ​ൻ. ര​വീ​ണ​യു​ടെ മു​ഖ​ത്ത്.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളു​ടെ മി​മി​ക്രി​യി​ലാ​ണ് കോ​ഴി​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ് ആം​ഗ്ലോ ഇ​ന്ത്യ​ൻ ഹ‍യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​യ ഈ ​ക​ലാ​കാ​രി വീ​ണ്ടും ജ​യം സ്വ​ന്ത​മാ​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി നാ​ല് ത​വ​ണ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ മ​ത്സ​രി​ച്ച ര​വീ​ണ​യ്ക്ക് ഇ​ത്ത​വ​ണ​ത്തെ ഒ​ന്നാം സ്ഥാ​ന​ത്തോ​ടെ വി​ജ​യ​ത്തി​ന്‍റെ ഹാ​ട്രി​ക് ക​ര​സ്ഥ​മാ​ക്കാ​നാ​യി. നോ​ട്ട് നി​രോ​ധ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ളെ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ മേ​മ്പൊ​ടി​യോ​ടെ ഹാ​സ്യാ​ത്മ​ക​മാ​യി അ​നു​ക​ര​ണം ന​ട​ത്തി​യ​തി​നാ​ണ് ഇ​ത്ത​വ​ണ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച​ത്.

അ​ഞ്ച് മി​നി​റ്റി​ൽ നാ​ൽ​പ​ത് ശ​ബ്ദ​ങ്ങ​ൾ
ര​വീ​ണ​യു​ടെ മി​മി​ക്രി​യി​ലെ ശ​ബ്ദ​വൈ​വി​ധ്യ​ങ്ങ​ൾ​ക്കാ​ണ് ഇ​ന്ന​ലെ ക​ണ്ണൂ​രി​ലെ വേ​ദി​യി​ൽ ആ​സ്വാ​ദ​ക​രു​ടെ പൂ​ർ​ണ പി​ന്തു​ണ ല​ഭി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ​സി​ങ്, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ഗ​വ​ർ​ണ​ർ സ​ദാ​ശി​വം, സം​വി​ധാ​യ​ക​ൻ ക​മ​ൽ, സി​നി​മാ​താ​ര​ങ്ങ​ളാ​യ ര​ജ​നി​കാ​ന്ത്, സു​രേ​ഷ്ഗോ​പി, വി​ജ​യ്, ഷീ​ല, കാ​വ്യ​മാ​ധ​വ​ൻ, വ​ടി​വേ​ലു, കു​തി​ര​വ​ട്ടം പ​പ്പു, ശ​ങ്ക​രാ​ടി , അ​ടൂ​ർ ഭ​വാ​നി തു​ട​ങ്ങി​യ നാ​ല​പ​ത് ശ​ബ്ദ​ങ്ങ​ളാ​ണ് ര​വീ​ണ​യു​ടെ നാ​വി​ൽ നി​ന്നും പു​റ​ത്തു​വ​ന്ന​ത്. ഗ്യാ​സ് ക​ണ​ക്ഷ​ന് വേ​ണ്ടി തു​ട​ങ്ങു​ന്ന എ​ക്കൗ​ണ്ടി​ന്‍റെ പേ​രാ​ന്താ​ണ് മ​ക്ക​ളെ.. എ​ന്ന അ​ടൂ​ർ ഭ​വാ​നി​യു​ടെ ശ​ബ്ദ​ത്തോ​ടെ​യാ​ണ് ര​വീ​ണ​യു​ടെ ശ​ബ്ദാ​നു​ക​ര​ണം ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് അ​താ​ണ് പ്ര​ധാ​ന​മ​ന്ത്രി ജ​ൻ​ധ​ൻ എ​ക്കൗ​ണ്ടെ​ന്ന് ന​ട​ൻ ക​ലിം​ഗ ശ​ശി​യു​ടെ ശ​ബ്ദ​ത്തി​ൽ പ​റ​യു​ന്നു. പി​ന്നീ​ട് പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ നോ​ട്ട് നി​രോ​ധ​ന പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ശ​ബ്ദം വേ​ദി​യി​ലെ​ത്തു​ന്നു. തു​ട​ർ​ന്ന് നോ​ട്ട് നി​രോ​ധ​ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ഒ. ​രാ​ജ​ഗോ​പാ​ൽ, ന​ടി ഷീ​ല, മു​ൻ​പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ​സി​ങ്, കു​തി​ര​വ​ട്ടം പ​പ്പു എ​ന്നി​വ​രു​ടെ പ്ര​തി​ക​രി​ക്ക​ര​ണ​ങ്ങ​ൾ‌. സം​വി​ധാ​യ​ക​ൻ ക​മ​ലി​ന്‍റെ വി​വാ​ദ പ്ര​സം​ഗം, ഈ ​വി​ഷ​യ​ത്തി​ൽ എ​ൻ.​എ​ൻ. പി​ള്ള, സു​രേ​ഷ്ഗോ​പി എ​ന്നി​വ​രു​ടെ പ്ര​തി​ക​ര​ണം, പി​ന്നീ​ട് കാ​വ്യ​മാ​ധ​വ​ൻ, ദി​ലീ​പ് വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ങ്ക​രാ​ടി, കാ​വ്യ​മാ​ധ​വ​ൻ തു​ട​ങ്ങി​യ​വ​രു​ടെ സം​സാ​രം. തു​ട​ർ​ന്ന് എം.​എം. മ​ണി, വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ എ​ന്നി​വ​ർ ശ​ബ്ദ​ങ്ങ​ളാ​യി വേ​ദി​നി​റ​യു​ന്നു. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് ത​മി​ഴ് ന​ട​ന്മാ​രാ​യ വ​ടി​വേ​ലു, ര​ജ​നി​കാ​ന്ത്, വി​ജ​യ് തു​ട​ങ്ങി​യ​വ​രു​ടെ ശ​ബ്ദം ര​വീ​ണ​യി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​ത്. ക​ണ്ണൂ​രി​ലെ കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തെ സ്പ​ർ​ശി​ച്ചാ​ണ് ര​വീ​ണ ശ​ബ്ദാ​നു​ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. നാ​ളെ​യും കൊ​ല ചെ​യ്ത വാ​ർ​ത്ത​ക​ൾ വ​ന്നി​ടാം, ഭാ​ര​തം മൊ​ത്ത​ത്തി​ൽ ഹ​ർ​ത്താ​ലു​മാ​കാം. കൊ​ല്ലം കു​റെ​യാ​യി കൊ​ല്ലു​ന്നു സോ​ദ​രേ, ഇ​നി​യെ​ങ്കി​ലും ക​ത്തി താ​ഴെ​യി​ടു​മോ… എ​ന്ന് കൊ​ല്ല പ​രീ​ക്ഷ​യെ​ത്താ​റാ​യി … എ​ന്ന ക​വി​ത​യു​ടെ പാ​ര​ഡി​ഗാ​നം പാ​ടി​യാ​ണ് ശ​ബ്ദാ​നു​ക​ര​ണം സ​മാ​പി​ക്കു​ന്ന​ത്.

അ​നു​ക​ര​ണ​വ​ഴി​യി​ൽ ചേ​ട്ട​ന്‍റെ അ​നി​യ​ത്തി
സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ നാ​ല് പ്രാ​വ​ശ്യം മി​മി​ക്രി​യി​ൽ വി​ജ​യി​യാ​യി​ട്ടു​ണ്ട് ര​വീ​ണ​യു​ടെ സ​ഹോ​ദ​ര​ൻ എ​ൻ. രാ​ഹു​ൽ. രാ​ഹു​ലി​ന്‍റെ ശ​ബ്ദാ​നു​ക​ര​ണം ക​ണ്ടും കേ​ട്ടു​മാ​ണ് കു​ഞ്ഞ​നു​ജ​ത്തി​യും ഈ ​വ​ഴി​യി​ലെ​ത്തു​ന്ന​ത്. ഇ​പ്പോ​ൾ സ​ഹോ​ദ​രി​യു​ടെ ശ​ബ്ദാ​നു​ക​ര​ണ​ത്തി​ലെ തെ​റ്റു​കു​റ്റ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തും രാ​ഹു​ലാ​ണ്.
കോ​ഴി​ക്കോ​ട് വ​ള്ളി​ക്കു​ന്ന് നെ​ടി​യി​രു​പ്പി​ൽ ബാ​ബു​വി​ന്‍റെ​യും ജ്യോ​തി​പ്ര​ഭ​യു​ടെ​യും മ​ക്ക​ളാ​ണി​വ​ർ. അ​യ​ൽ​വാ​സി​യും മി​മി​ക്രി ക​ലാ​കാ​ര​നു​മാ​യ ക​ലാ​ഭ​വ​ൻ പ്ര​ദീ​പ് ലാ​ലാ​ണ് ര​വീ​ണ​യു​ടെ അ​നു​ക​ര​ണ​ക​ല​യി​ലെ ഗു​രു. രാ​ഹു​ലി​നെ​യും മി​മി​ക്രി പ​ഠി​പ്പി​ച്ച​ത് പ്ര​ദീ​പ് ലാ​ലാ​യി​രു​ന്നു.
മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യി വ​ള​രെ ആ​ത്മാ​ർ​പ​ണ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഫ​ല​മാ​ണ് ര​വീ​ണ​യ്ക്ക് ല​ഭി​ച്ച മി​മി​ക്രി വി​ജ​യ​മെ​ന്നാ​ണ് ഗു​രു ക​ലാ​ഭ​വ​ൻ പ്ര​ദീ​പ് ലാ​ൽ പ​റ​യു​ന്ന​ത്. പ്ര​ദീ​പ് ലാ​ൽ 15 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ലെ മി​മി​ക്രി വേ​ദി​യി​ലെ പ​രി​ശീ​ല​ക​നാ​ണ്.