FLASH NEWS
Breaking News
വിജിലന്‍സില്‍ ഇനി കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നത് ഡയറക്റ്റര്‍ അറിഞ്ഞുമാത്രം
India

കേന്ദ്രം ആവശ്യപ്പെട്ടു; ജെല്ലിക്കെട്ടിൽ വിധി പറയുന്നത് മാറ്റി

Friday, Jan 20, 2017,12:09 IST By Anjaly A A A

ന്യൂഡൽഹി: ജെല്ലിക്കെട്ട് വിഷയത്തിൽ വിധി പറയുന്നത് സുപ്രീംകോടതി നീട്ടിവെച്ചു. ഇപ്പോൾ വിധി പറയുന്നത് തമിഴ്നാട്ടിലെ ക്രമസമാധാന നിലയെ ബാധിക്കുമെന്ന കേന്ദ്രത്തിന്‍റെ വാദം അംഗീകരിച്ചാണ് സുപ്രീംകോടതി വിധി പറയുന്നത് ഒരാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുന്നത്.

ജെല്ലിക്കെട്ടിൽ നിരോധനം ഏർപ്പെടുത്തിയതോടെ സുപ്രീംകോടതിക്കെതിരായ വികാരമാണ് തമിഴ്നാട്ടിൽ നിറഞ്ഞു നിൽക്കുന്നത്. പ്രതിഷേധം ശക്തമായി നിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ ജെല്ലിക്കെട്ട് വിഷയത്തിൽ വരുന്ന സുപ്രീംകോടതി വിധി തമിഴ്നാട്ടിലെ ക്രമസമാധാനനില തകർക്കുമെന്നാണ് കേന്ദ്രം സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്.

നിലവിൽ ഒാർഡിനൻസിലൂടെ ജെല്ലിക്കെട്ടിനുള്ള നിരോധനം മറികടക്കാനാണ് തമിഴ്നാട് സർക്കാർ കണക്കുകൂട്ടുന്നത്. കേന്ദ്ര സർക്കാരിന്‍റെ പിന്തുണയോടെയാണ് തമിഴ്നാട് സർക്കാരിന്‍റെ നീക്കങ്ങൾ.