FLASH NEWS
Breaking News
സെൻകുമാർ വിഷയത്തിൽ സമയം വേണം മുഖ്യമന്ത്രി
Art-culture

വി​ഷ്ണു​വാ​ണ് താ​രം

Friday, Jan 20, 2017,9:06 IST By ഇ.​ആ​ർ. വാ​രി​യ​ർ A A A

ക​ണ്ണൂ​ർ: നൃ​ത്ത​വേ​ദി​ക​ളി​ലെ അ​പ്പീ​ലു​കാ​രു​ടെ ത​ള്ളി​ക്ക​യ​റ്റ​ത്തി​നി​ടെ അ​പ്പീ​ലി​ല്ലാ​തെ​യെ​ത്തി ര​ണ്ടി​ന​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​ക്ക​ഴി​ഞ്ഞു വി​ഷ്ണു. ഹൈ​സ്കൂ​ൾ കു​ച്ചു​പ്പു​ടി​യി​ലും ഭ​ര​ത​നാ​ട്യ​ത്തി​ലും. ഇ​നി ശ​നി​യാ​ഴ്ച കേ​ര​ള ന​ട​നം കൂ​ടി. അ​തി​നു യോ​ഗ്യ​ത നേ​ടാ​നും അ​പ്പീ​ലി​നൊ​ന്നും പോ​വേ​ണ്ടി വ​ന്നി​ല്ല ഈ ​നൃ​ത്ത​പ്ര​തി​ഭ​യ്ക്ക്. നേ​രേ വ​ന്ന് നേ​ർ വി​ജ​യ​ങ്ങ​ൾ. നൃ​ത്ത​വേ​ദി​ക്ക്, പ്ര​ത്യേ​കി​ച്ചു ഭ​ര​ത​നാ​ട്യ​ത്തി​ന് ഏ​റെ പ്ര​തീ​ക്ഷ വ​യ്ക്കാം ഈ ​കൗ​മാ​ര​ക്കാ​ര​നി​ൽ.

ആ​ല​പ്പു​ഴ മു​ട്ടം ഹോ​ളി​ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ ഒ​മ്പ​താം ക്ലാ​സു​കാ​ര​നാ​ണ് എ​സ്. വി​ഷ്ണു. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ക​ലോ​ത്സ​വ​ത്തി​ലും ഭ​ര​ത​നാ​ട്യ​ത്തി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​ര​ൻ. നാ​ടോ​ടി നൃ​ത്ത​ത്തി​ലെ എ ​ഗ്രേ​ഡു​കാ​ര​നും. ചേ​ട്ട​ൻ​മാ​രെ മ​റി​ക​ട​ന്ന അ​ന്ന​ത്തെ എ​ട്ടാം ക്ലാ​സു​കാ​ര​ന്‍റെ പ്ര​തി​ഭ ഇ​ക്കു​റി വ​ള​രു​ക​യാ​ണു ചെ​യ്ത​ത്. മ​ത്സ​രി​ക്കാ​വു​ന്ന​ത് മൂ​ന്നി​ന​ങ്ങ​ളി​ലാ​യ​തി​നാ​ൽ നാ​ടോ​ടി നൃ​ത്തം ഒ​ഴി​വാ​ക്കി ഈ ​വ​ർ​ഷം.
ഭ​ര​ത​നാ​ട്യം അ​ട​വു​ക​ൾ​ക്കു വേ​റി​ട്ട കൊ​റി​യോ​ഗ്ര​ഫി ഒ​രു​ക്കി​യാ​യി​രു​ന്നു വി​ഷ്ണു​വി​നൊ​പ്പം പ​രി​ശീ​ല​ക​ൻ ആ​ർ​എ​ൽ​വി ഓം​കാ​ർ ക​ണ്ണൂ​രി​ൽ എ​ത്തി​യ​ത്. ന​ര​സിം​ഹാ​വ​താ​രം, ശ്രീ​കൃ​ഷ്ണ ലീ​ല​ക​ൾ, കം​സ വ​ധം, വ​സ്ത്രാ​ക്ഷേ​പം എ​ന്നി​വ​യെ​ല്ലാം ചേ​ർ​ത്തു​ള്ള അ​വ​ത​ര​ണം.

കാ​ളി​യ​മ​ർ​ദ​ന​മാ​യി​രു​ന്നു കു​ച്ചു​പ്പു​ടി​യി​ൽ. ആ​ർ​എ​ൽ​വി ഓം​കാ​റി​ന്‍റെ ഗു​രു​നാ​ഥ കൂ​ടി​യാ​യ കു​ച്ചു​പ്പു​ടി സ്പെ​ഷ്യ​ലി​സ്റ്റ് അ​നു​പ​മ മോ​ഹ​നാ​ണ് ഇ​തി​ന്‍റെ കൊ​റി​യോ​ഗ്ര​ഫി. ആ​റു വ​ർ​ഷ​മാ​യി നൃ​ത്തം പ​ഠി​ക്കു​ന്ന വി​ഷ്ണു​വി​ന്‍റെ മോ​ഹം ക​ലോ​ത്സ​വ​ത്തി​ലെ സ​മ്മാ​ന​ങ്ങ​ളി​ൽ ഒ​തു​ങ്ങു​ന്നി​ല്ല. ഗ്രേ​സ് മാ​ർ​ക്കി​ന്‍റെ ആ​ക​ർ​ഷ​ണ​ത്തി​ല​ല്ല ഈ ​ത​പ​സ്യ. ക​ലാ​ക്ഷേ​ത്ര​യി​ൽ പ​ഠി​ക്ക​ണം, ഭ​ര​ത​നാ​ട്യ​ത്തി​ൽ ഗ​വേ​ഷ​ണം ചെ​യ്യ​ണം… ഉ​റ​ച്ച ക​ലാ​ല​ക്ഷ്യ​ങ്ങ​ൾ. ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ മി​ക​ച്ച ഡാ​ൻ​സ​ർ പ​ട്ട​ക്കാ​ര​നാ​ണു വി​ഷ്ണു. അ​ത്ത​ച്ച​മ​യാ​ഘോ​ഷ​ങ്ങ​ളി​ലും ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളി​ലു​മെ​ല്ലാം പ​ങ്കെ​ടു​ക്കാ​റു​ണ്ട്. ചേ​ർ​ത്ത​ല ആ​ലു​ങ്ക​ൽ സ​ന്തോ​ഷി​ന്‍റെ​യും റെ​സി​മോ​ളു​ടെ​യും ര​ണ്ടാ​മ​ത്തെ പു​ത്ര​ൻ. ജ്യേ​ഷ്ഠ​ൻ ഹ​രി​കൃ​ഷ്ണ​ൻ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി.