FLASH NEWS
Breaking News
എംബിബിഎസിന് ഫീസ് അഞ്ചര ലക്ഷം
Art-culture

സി​നി​മ, സീ​രി​യ​ൽ പി​ന്നെ മാ​ർ​ഗം ക​ളി…

Friday, Jan 20, 2017,8:49 IST By നി​ഖി​ൽ ര​വീ​ന്ദ്ര​ൻ A A A

സി​നി​മ… ടെ​ലി​വി​ഷ​ൻ സീ​രി​യ​ലു​ക​ൾ… സ്റ്റേ​ജ് ഷോ…. ​ഈ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലാ​ണ് ക​ല​യു​ടെ മാ​മാ​ങ്കം ന​ട​ക്കു​ന്ന മ​ല​ബാ​റി​ലേ​ക്കൊ​രു യാ​ത്ര പോ​കു​ന്ന​ത്. കൂ​ട്ടി​ന് ഉ​മ്മ​യും…​വ​ർ​ണ​വി​സ്മ​യ​ങ്ങ​ൾ നി​റ​ഞ്ഞ ക​ല​യു​ടെ പ​ക​ലി​ര​വു​ക​ളി​ലെ ചൂ​ടും കാ​റ്റു​മൊ​ക്കെ​യേ​റ്റ് മി​മി​ക്രി​യും ഭ​ര​ത​നാ​ട്യ​വു​മൊ​ക്കെ ആ​സ്വ​ദി​ക്കാ​ൻ മാ​ത്ര​മാ​യി​രു​ന്നി​ല്ല.. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ഒ​പ്പ​ന​യും മാ​ർ​ഗം​ക​ളി മ​ത്സ​ര​വു​മൊ​ക്കെ​യാ​യി അ​ര​ങ്ങി​ലും നി​റ​യു​ക​യാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്കി. നൂ​റി​ൻ ഷെ​റീ​ഫ് എ​ന്നാ​ണ് പേ​ര്. ഈ ​പേ​രു കേ​ട്ടാ​ൽ ഒ​രു​പ​ക്ഷേ അ​ത്ര പെ​ട്ടെ​ന്നു ആ​രും തി​രി​ച്ച​റി​ഞ്ഞെ​ന്നു​വ​രി​ല്ല.. പ​ക്ഷേ ടി​വി സീ​രി​യ​ലു​ക​ളു​ടെ ആ​രാ​ധ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​ണി​വ​ൾ.
ആ ​തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലാ​ണ് ക​ലോ​ത്സ​വ​ത്തി​നെ​ത്തു​ന്ന​ത്. പ​ക്ഷേ ഇ​വി​ടെ​യെ​ത്തി​യി​ട്ടും തി​ര​ക്കി​നൊ​ന്നും കു​റ​വി​ല്ല. മ​ക​ൾ മാ​ർ​ഗം​ക​ളി​യി​ൽ മി​ന്നു​ന്ന പ്ര​ക​ട​നം ന​ട​ത്തു​മ്പോ​ൾ ഉ​മ്മ ഹ​സീ​ന​യ്ക്ക് ഫോ​ൺ​വി​ളി​ക​ളു​ടെ പൂ​ര​മാ​യി​രു​ന്നു. സി​നി​മാ ലൊ​ക്കേ​ഷ​നു​ക​ളി​ൽ​നി​ന്ന്, സീ​രി​യ​ൽ ലൊ​ക്കേ​ഷ​നു​ക​ളി​ൽ നി​ന്ന്, പു​തി​യൊ​രു മ​ല​യാ​ള​ചി​ത്ര​ത്തി​ന്‍റെ ച​ർ​ച്ച​യ്ക്കാ​യ്… എ​ല്ലാ​വ​രോ​ടും ഹ​സീ​ന പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു. മ​ക​ൾ സ്റ്റേ​ജി​ലാ​ണ്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ക​ലോ​ത്സ​വ​ത്തി​ൽ മാ​ർ​ഗം​ക​ളി​യി​ൽ. പ്ലീ​സ്, അ​വ​ളൊ​ന്നി​റ​ങ്ങ​ട്ടെ, ഞ​ങ്ങ​ളാ​ലോ​ചി​ച്ച് ഉ​ട​ൻ വി​ളി​ക്കാം….

വി​ല്ല​ത്തി​യി​ൽ നി​ന്ന് നാ​യി​ക​യി​ലേ​ക്ക്
തി​ര​ക്കൊ​ഴി​ഞ്ഞ നേ​ര​ത്താ​ണ് ഹ​സീ​ന​യെ​യും നൂ​റി​നെ​യും നേ​രി​ട്ട് ക​ണ്ട​ത്. പ​റ​യാ​ൻ ഒ​രു പാ​ട് ക​ഥ​ക​ൾ. ത​മി​ഴ് സി​നി​മ​യി​ൽ വി​ല്ല​ൻ വേ​ഷ​മാ​ടി​യ​തും മി​സ് കൊ​ല്ല​മാ​യ​തും ഒ​ടു​ക്കം ക​ണ്ണൂ​രി​ലെ മാ​ർ​ഗം ക​ളി​വ​രെ… ഒ​രു​പാ​ട് ഒ​രു​പാ​ട് വി​ശേ​ഷ​ങ്ങ​ൾ. കൊ​ല്ലം കു​ണ്ട​റ എ​ള​മ്പ​ലൂ​ർ വ​റു​വി​ള​വീ​ട്ടി​ൽ ഷെ​റി​ഫ് – ഹ​സീ​ന ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ് നൂ​റി​ൻ. ചെ​റു​പ്പം മു​ത​ൽ ക​ലാ​വേ​ദി​ക​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യം. സ്കൂ​ളി​ലെ​യും നാ​ട്ടി​ലെ​യും ക​ലാ​പ​രി​പാ​ടി​ക​ളി​ൽ നൂ​റി​ൻ മി​ന്നി തി​ള​ങ്ങി​യ​പ്പോ അ​ത​വ​സാ​നി​ച്ച​ത് കു​ടം​ബ​പ്രേ​ക്ഷ​രു​ടെ പ്രി​യ നാ​യി​കാവേ​ഷ​ത്തി​ലേ​ക്ക്. ആ​ദ്യ​മാ​യി മി​നി​സ്ക്രീ​നി​ൽ എ​ത്തി​യ​ത് മൂ​ന്നു പെ​ണ്ണു​ങ്ങ​ൾ എ​ന്ന സീ​രി​യ​ലി​ലൂ​ടെ. അ​ത് ഹി​റ്റാ​യി. പി​ന്നീ​ട് വീ​ണ്ടും അ​വ​സ​ര​ങ്ങ​ൾ തേ​ടി​യെ​ത്തി. മം​ഗ​ല്യ​പ്പ​ട്ടെ​ന്ന സൂ​പ്പ​ർ​ഹി​റ്റ് സീ​രി​യ​ലി​ലെ അ​നി​യ​ത്തി വേ​ഷ​ത്തി​ലു​ടെ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​ത്താ​ര​മാ​യി വ​ള​ർ​ന്ന നൂ​റി​നെ പി​ന്നീ​ട് ക​ലാ​കൈ​ര​ളി ക​ണ്ട​ത് ത​മി​ഴ് സി​നി​മ​യി​ലെ വി​ല്ല​ത്തി​യാ​യി. ഇ​ള​യ് എ​ന്ന ത​മി​ഴ് ന്യൂ​ജ​ന​റേ​ഷ​ൻ ചി​ത്ര​ത്തി​ലെ നൂ​റി​ന്‍റെ വി​ല്ല​ത്തി വേ​ഷം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. 2016ൽ ​ഇ​റ​ങ്ങി​യ ഇ​ള​യ്ക്ക് പു​റ​കേ ത​മി​ഴി​ൽ​നി​ന്നും നി​ര​വ​ധി ഓ​ഫ​റു​ക​ളാ​ണ് നൂ​റി​ന് വ​ന്നു​കൊ​ണ്ട​ിരി​ക്കു​ന്ന​ത്.
ക​ലോ​ത്സ​വ​വേ​ദി​യി​ൽ നി​ന്ന് നൂ​റി​ൻ നേ​രെ പോ​കു​ന്ന​ത് പു​തി​യ മ​ല​യാ​ള ചി​ത്ര​ത്തി​ലേ​ക്ക് ആ​ണ്. പ്ര​മു​ഖ സം​വി​ധാ​യ​ക​ന്‍റെ പു​തി​യ സി​നി​മ​യി​ലെ നാ​യി​ക​യാ​യാ​ണ് നൂ​റി​ന്‍റെ അ​ടു​ത്ത വേ​ഷ​പ്പ​ക​ർ​ച്ച. അ​തി​നി​ടെ​യാ​ണ് സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ നൂ​റി​ൻ മി​സ് കൊ​ല്ല​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. അ​വ​ളു​ടെ സീ​രി​യ​ൽ യാ​ത്ര​യി​ലും സി​ന​ിമാ​യാ​ത്ര​യി​ലും മി​സ് കൊ​ല്ല​വും ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​യി.

ഇ​തൊ​രു സ​മ​ർ​പ്പ​ണ​മാ​ണ്
കൊ​ല്ലം കു​ണ്ട​റ എ​ള​മ്പ​ലൂ​ർ എ​സ്എ​ൻ​എ​സ്എം​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യാ​ണ് നൂ​റി​ൻ ഷെ​റീ​ഫ്. ഒ​പ്പ​ന​മ​ത്സ​ര​ത്തി​ന് ശേ​ഷ​മാ​ണ് മാ​ർ​ഗം​ക​ളി വേ​ദി​യി​ൽ എ​ത്തി​യ​ത്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഒ​പ്പ​ന മ​ത്സ​ര​ത്തി​ൽ എ ​ഗ്രേ​ഡു​ണ്ട് നൂ​റി​നും കൂ​ട്ടു​കാ​രി​ക​ൾ​ക്കും. നൂ​റി​ന്‍റെ അ​വ​സാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​മാ​ണ് ക​ണ്ണൂ​രി​ലേ​ത്. മു​ൻ​പ് ക​ഥാ​പ്ര​സം​ഗ​ത്തി​ലും മോ​ണോ​ആ​ക്റ്റി​ലും നൂ​റി​ൻ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ തി​ള​ങ്ങി​യി​രു​ന്നു. ക​ലോ​ത്സ​വ​മെ​ന്ന​ത് വെ​റും മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മ​ല്ല. അ​തി​നു​മ​പ്പു​റ​ത്ത് തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ നി​ന്ന് കൂ​ട്ടു​കാ​ർ​ക്കൊ​പ്പ​മു​ള്ള കൂ​ടി​ച്ചേ​ര​ലും പ​ഠി​ക്കു​ന്ന സ്കൂ​ളി​നാ​യു​ള്ള സ​മ​ർ​പ്പ​ണ​വു​മൊ​ക്കെ​യാ​ണ് നൂ​റി​ന് ക​ലോ​ത്സ​വ വേ​ദി. നൂ​റി​നെ ക​ണ്ട് മ​ട​ങ്ങു​മമ്പോഴേ​ക്കും അ​വ​ളെ ക​ലോ​ത്സ​വ വേ​ദി​യി​ലെ കു​ട്ടി​ക്കൂ​ട്ട​ങ്ങ​ൾ പൊ​തി​ഞ്ഞി​രു​ന്നു. മ​ഗം​ല്യ​പ്പ​ട്ടി​ലെ നാ​യി​ക​യാ​ണ് മു​ന്നി​ൽ എ​ന്നു മ​ന​സ്സി​ലാ​ക്കി​യ കാ​ണി​ക​ളും കു​ട്ടി​ക​ളും സ്റ്റു​ഡ​ന്‍റ് പൊ​ലീ​സ് കേ​ഡ​റ്റു​ക​ൾ അ​ട​ക്കം ഒ​രു വ​ലി​യ കൂ​ട്ടം സെ​ൽ​ഫി​ക്കാ​യി അ​വ​ളു​ടെ ചു​റ്റും​ക​ല​പി​ല കൂ​ടി​ നി​ൽ​ക്കു​ന്ന​തു കാ​ണാ​മാ​യി​രു​ന്നു.