FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
kerala

സിപിഎമ്മിന്‍റെ കള്ളപ്രചാരണം പൊളിഞ്ഞതായി കുമ്മനം

Saturday, Jan 21, 2017,15:11 IST By Anjaly A A A

കണ്ണൂർ: ബിജെപി പ്രവർത്തകൻ സന്തോഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം ന‌ടത്തിവന്ന കള്ളപ്രചാരണം പൊളിഞ്ഞതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകർ അറസ്റ്റിലായിരിക്കുന്നത് ഇതിനെ തെളിവാണെന്നും കുമ്മനം പറഞ്ഞു.

കൊല്ലപ്പെട്ട സന്തോഷിന്‍റെ വീട് സന്ദർശിച്ചതിന് ശേഷമായിരുന്നു കുമ്മനത്തിന്‍റെ പ്രതികരണം. സന്തോഷ് വധക്കേസിൽ അന്വേഷണം വഴിതിരിച്ച് വിടാനാണ് സിപിഎം ശ്രമിച്ചിരുന്നത്. കണ്ണൂരിൽ എവിടെ ആക്രമണം നടന്നാലും പ്രതിസ്ഥാനത്ത് ഉണ്ടാകുന്നത് സിപിഎം അണികളോ നേതാക്കളോ ആണെന്നും കുമ്മനം ആരോപിച്ചു.