FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
World

മോദിയുടെ അടുത്ത ലക്ഷ്യം ട്രംപുമായി സൗഹൃദം

Saturday, Jan 21, 2017,12:21 IST By Anjaly A A A

ന്യൂഡൽഹി: ലോക നേതാക്കളുമായി സൗഹൃദം സ്ഥാപിക്കുന്ന കാര്യത്തിൽ അതീവ തത്പരനാണ് നരേന്ദ്ര മോദി. ഒബാമയ്ക്ക് ശേഷം അധികാരമേറ്റ അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് അഭിനന്ദനവുമായെത്തി സൗഹൃദത്തിന് തുടക്കം കുറിക്കാനുള്ള ശ്രമത്തിലാണ് നരേന്ദ്ര മോദി.

പുതിയ പ്രസിഡന്‍റിനൊപ്പം ചേർന്ന് പ്രവർത്തിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.

സ്ഥാനമൊഴിഞ്ഞ അമെരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമയുമായി സൗഹൃദം സ്ഥാപിക്കാൻ മോദിക്കായിരുന്നു. ഒബാമയിൽ നിന്നും ഏറെ വ്യത്യസ്തനായ ട്രംപുമായി എങ്ങിനെയാകും മോദി അമെരിക്കൻ ബന്ധം കൈകാര്യം ചെയ്യുകയെന്നതും രാഷ്‌ട്രീയ നിരീക്ഷകർ ഉറ്റുനോക്കുകയാണ്.