FLASH NEWS
Breaking News
ജിഷ വധക്കേസ് വിചാരണ നിർത്തി വയ്ക്കണമെന്ന് ആളൂർ
India

അബദ്ധത്തിൽ അതിർത്തി കടന്ന സൈനീകനെ ഇന്ത്യയ്ക്ക് കൈമാറും

Saturday, Jan 21, 2017,15:32 IST By Anjaly A A A

ന്യൂഡൽഹി: അബദ്ധത്തിൽ അതിർത്തി കടന്ന് പാക്കിസ്ഥാൻ സൈന്യത്തിന്‍റെ പിടിയിലായ ഇന്ത്യൻ പട്ടാളക്കാരനെ മോചിപ്പിക്കും. സൈനീകൻ ചന്ദു ബാബുലാൽ ചൗഹാനെയാണ് പാക് സൈന്യം ഇന്ത്യയ്ക്ക് കൈമാറുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

പാക് അധീന കശ്മീരിൽ കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയതിന് ശേഷമാണ് ഇന്ത്യൻ പട്ടാളക്കാരൻ പാക് പിടിയിലായെന്ന വാർത്ത പുറത്തുവരുന്നത്. വാഗാ ബോർഡറിൽ വെച്ചായിരിക്കും ചന്തു ബാബുലാലിനെ ഇന്ത്യൻ അധികൃതർക്ക് കൈമാറുക. മാനുഷിക പരിഗണനവെച്ചാണ് സൈനീകനെ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതെന്ന് പാക്കിസ്ഥാൻ പ്രസ്താവനയിലൂടെ അറിയിച്ചു.

കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ബാബുലാൽ എന്ന ഇരുപത്തിരണ്ടുകാരൻ പാക്കിസ്ഥാന്‍റെ പിടിയിലാകുന്നത്. മഹാരാഷ്‌ട്രയിൽ നിന്നുമുള്ള സൈനീകനാണ് ഭാബുലാൽ.