FLASH NEWS
Breaking News
ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്
Art-culture

ഉ​ണ്ണി​മാ​യ​യു​ടെ വി​ജ​യീ​ഭാ​വ​ങ്ങ​ൾ

Sunday, Jan 22, 2017,6:43 IST By വി​നോ​ദ് താ​മ​ര​ശേ​രി A A A

വ്യത്യസ്ഥ വേ​ദി​ക​ൾ, വി​വി​ധ ഭാ​വ​ങ്ങ​ൾ. ഏ​കാ​ഭി​ന​യം, ന​ങ്ങ്യാ​ർ​ക്കൂ​ത്ത്, നാ​ട​കം എ​ന്നി​വ​യി​ലെ​ല്ലാം വൈ​വി​ധ്യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വി​ജ​യി​ക്കു​ക​യാ​ണ് ഉ​ണ്ണി​മാ​യ. മോ​ണോ​ആ​ക്റ്റി​ൽ ബോ​ക്സി​ങ് താ​രം മേ​രി​കോ​മാ​യും ന​ങ്ങ്യാ​ർ​ക്കൂ​ത്തി​ൽ കം​സ​നാ​യും ദേ​വ​കി​യാ​യും നാ​ട​ക​ത്തി​ൽ സ്വ​വ​ർ​ഗ അ​നു​രാ​ഗി​യാ​യ മാ​മ്പു​വാ​യും സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലെ വേ​ദി​ക​ളി​ൽ കൈ​യ​ടി വാ​ങ്ങി. കോ​ഴി​ക്കോ​ട് സെ​ന്‍റ്. ജോ​സ​ഫ്സ് ആം​ഗ്ലോ​ഇ​ന്ത്യ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ഈ ​ക​ലാ​കാ​രി ഭാ​വാ​ഭി​ന​യ​ത്തി​ന്‍റെ അ​ന​ന്ത​സാ​ധ്യ​ത​ക​ളാ​ണ് ഓ​രോ വേ​ദി​യി​ലും പു​റ​ത്തെ​ടു​ക്കു​ന്ന​ത്ത​ത്. എ​ട്ട​നും അ​മ്മ​യും മു​ൻ ക​ലോ​ത്സ​വ​വി​ജ​യി​ക​ളാ​ണ്. ക​ലാ​സ്വാ​ദ​ക​നാ​യ അ​ച്ഛ​നും ചേ​ർ​ന്ന​തോ​ടെ ഉ​ണ്ണി​മാ​യ വേ​ദി​ക​ളി​ൽ നി​ന്ന് വേ​ദി​ക​ളി​ലേ​ക്ക് വി​ജ​യ​ജൈ​ത്ര​യാ​ത്ര​യി​ലാ​ണ്. സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ മോ​ണോ ആ​ക്റ്റി​ൽ ഒ​ന്നാം സ്ഥാ​ന​വും ന​ങ്ങ്യാ​ർ​ക്കൂ​ത്തി​ൽ എ ​ഗ്രേ​ഡും നേ​ടാ​നും ഇ​വ​ൾ‌​ക്കാ​യി.

മേ​രി​കോം, കം​സ​ൻ, മാ​മ്പു…
ക​ലോ​ത്സ​വ​ത്തി​ലെ മോ​ണോ​ആ​ക്റ്റ് വേ​ദി​യി​ൽ ഒ​ളിം​പി​ക്സി​ലെ ഇ​ന്ത്യ​ൻ ബോ​ക്സി​ങ് മെ​ഡ​ൽ ജേ​താ​വ് മേ​രി​കോ​മി​ന്‍റെ ജീ​വി​ത​മാ​ണ് ഉ​ണ്ണി​മാ​യ അ​വ​ത​രി​പ്പി​ച്ച​ത്. വ​ർ​ണ​വി​വേ​ച​ന​ത്തി​നെ​തി​രേ ഒ​രു ക​യ്യി​ൽ താ​രാ​ട്ടും മ​റു​ക​യ്യി​ൽ പ്ര​തി​രോ​ധ​വു​മാ​യി പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യെ​ല്ലാം ത​ട്ടി​മാ​റ്റി മു​ന്നേ​റി​യ മേ​രി​കോ​മി​ന്‍റെ ജീ​വി​തം ഈ ​വി​ദ്യാ​ർ​ഥി​നി​യു​ടെ ഭാ​വ​ങ്ങ​ളി​ലൂ​ടെ ഏ​കാ​ഭി​ന​യ​വേ​ദി​യി​ൽ തി​ള​ങ്ങി നി​ന്നു. കു​ടും​ബ​ജീ​വി​ത​വും ബോ​ക്സി​ങും ഒ​രു പോ​ലേ കൊ​ണ്ടു​പോ​കാ​ൻ മേ​രി​കോം അ​നു​ഭ​വി​ച്ച പ്ര​യാ​സ​ങ്ങ​ൾ കാ​ണി​ക​ൾ​ക്ക് മു​ൻ​പി​ൽ ഉ​ണ്ണി​മാ​യ പ​ക​ർ​ന്നാ​ട്ടം ന​ട​ത്തി. ര​മേ​ശ്കാ​വി​ലി​ന്‍റെ ര​ച​ന​യി​ൽ പി​റ​വി​യെ​ടു​ത്ത മോ​ണോ​ആ​ക്റ്റ് സം​വി​ധാ​നം ചെ​യ്ത് പ​ഠി​പ്പി​ച്ച​ത് വി​ജേ​ഷ് ക​ബ​നി​യാ​ണ്. ഏ​കാ​ഭി​ന​യ​ത്തി​ൽ നാ​ലാം ത​വ​ണ​യാ​ണ് സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ​യും ഒ​ൻ​പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴും ഒ​ന്നാം സ്ഥാ​ന​വും ര​ണ്ട് ത​വ​ണ എ ​ഗ്രേ​ഡും സ്വ​ന്ത​മാ​ക്കാ​നാ​യി.
ന​ങ്ങ്യാ​ർ​ക്കൂ​ത്തി​ൽ കം​സ​വ​ധ​മാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. സ​ഭാ​വാ​സി​ക​ൾ, കൃ​ഷ്ണ​ന്‍റെ മാ​താ​വ് ദേ​വ​കി, കം​സ​ൻ, മ​ല്ല​ന്മാ​ർ, ഗോ​പി​ക​മാ​ർ, ഗോ​ക്ക​ൾ‌, യോ​ഗി, ദു​ഷ്ട​രാ​ജാ​ക്ക​ന്മാ​ർ തു​ട​ങ്ങി​യ എ​ട്ടി​ൽ പ​രം ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ഉ​ണ്ണി​മാ​യ അ​വ​ത​രി​പ്പി​ച്ച​ത്. കം​സ​നെ ശ്രീ​കൃ​ഷ്ണ​ൻ വ​ധി​ക്കു​ന്ന​തി​ന്‍റെ മു​ൻ​പു​ള്ള നി​മി​ഷ​ങ്ങ​ളാ​ണ് ന​ങ്ങ്യാ​ർ​ക്കൂ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. പൈ​ങ്കു​ളം നാ​രാ​യ​ണ​ചാ​ക്യ​രു​ടെ കീ​ഴി​ലാ​ണ് കൂ​ത്ത് അ​ഭ്യ​സി​ക്കു​ന്ന​ത്.
കോ​ഴി​ക്കോ​ട് ജി​ല്ലാ​ക​ലോ​ത്സ​വ​ത്തി​ലെ മി​ക​ച്ച ന​ടി കൂ​ടി​യാ​ണ് ഉ​ണ്ണി​മാ​യ. ശൂ.. ​എ​ന്ന നാ​ട​ക​ത്തി​ൽ സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​യ മാ​മ്പു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ഭാ​വ​തീ​വ്ര​ത​യോ​ടെ അ​വ​ത​രി​പ്പി​ച്ചാ​ണ് മി​ക​ച്ച ന​ടി​യാ​കു​ന്ന​ത്. സം​സ്ഥാ​ന ക​ലോ​ത്സ​വ​വേ​ദി​യി​ലും വി​പി​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്ത ശൂ.. ​എ​ന്ന നാ​ട​ക​ത്തി​ലെ മാ​മ്പു എ​ന്ന പൊ​ട്ടി​തെ​റി​ച്ച് ന​ട​ക്കു​ന്ന പെ​ൺ​കു​ട്ടി​യു​ടെ ക​ഥാ​പാ​ത്രം കാ​ണി​ക​ളു​ടെ പ്ര​ശം​സ​യേ​റ്റു​വാ​ങ്ങി. സാ​റാ​ജോ​സ​ഫി​ന്‍റെ ഒ​രു പ​ര​മ​ര​ഹ​സ്യ​ത്തി​ന്‍റെ ഓ​ർ​മ​യ്ക്ക് എ​ന്ന ക​ഥ​യു​ടെ സ്വ​ത​ന്ത്ര ആ​വി​ഷ്കാ​ര​മാ​ണ് നാ​ട​കം.

അ​മ്മ​യു​ടെ​യും ഏ​ട്ട​ന്‍റെ​യും ക​ലാ​വ​ഴി​യി​ൽ
കോ​ഴി​ക്കോ​ട് പെ​രി​ങ്ങൊ​ളം പൈ​ങ്ങോ​ട്ടു​പു​റം പു​ല്ല​ങ്കോ​ട്ടി​ല്ലം അ​ധ്യാ​പ​ക​നാ​യ മു​ര​ളീ​ധ​ര​ന്‍റെ​യും അ​ധ്യാ​പി​ക​യാ​യ അ​ജി​ത അ​ള​ക​ത്തി​ല്ല​ത്തി​ന്‍റെ​യും മ​ക​ളാ​ണ് ഉ​ണ്ണി​മാ​യ. മാ​താ​വ് അ​ജി​ത ക​ണ്ണൂ​ർ ശി​വ​പു​രം ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന കാ​ല​ത്ത് ജി​ല്ലാ സം​സ്ഥാ​ന ക​ലോ​ത്സ​വ​ങ്ങ​ളി​ലെ ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, നാ​ടോ​ടി​നൃ​ത്തം തു​ട​ങ്ങി​യ​വ​യി​ലെ വി​ജ​യി​യാ​യി​രു​ന്നു. ഇ​പ്പോ​ൾ കു​റ്റി​ക്കാ​ട്ടൂ​ർ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ്.
ചേ​ട്ട​ൻ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ക​ലാ​പ്ര​വ​ർ​ത്ത​ന​മാ​ണ് കു​ഞ്ഞ് ഉ​ണ്ണി​മാ​യ​യെ​യും ക​ല​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് സി​ൽ​വ​ർ​ഹി​ൽ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ 2001ലെ ​സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ലെ മി​ക​ച്ച ന​ട​നാ​യി​രു​ന്നു ഉ​ണ്ണി​കൃ​ഷ്ണ​ൻ. ഇ​തി​ന് പു​റ​മെ മോ​ണോ​ആ​ക്റ്റി​ലും ക​ലോ​ത്സ​വ വി​ജ​യി​യാ​യി. ഇ​പ്പോ​ൾ സി​നി​മോ​ട്ടൊ​ഗ്ര​ഫ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ. അ​ച്ഛ​ൻ മു​ര​ളീ​ധ​ര​ൻ ക​ലാ​സ്വാ​ദ​ക​നും സം​ഘാ​ട​ക​നും അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ കെ​എ​സ്ടി​എ‍യു​ടെ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വു​മാ​ണ്.

ഏ​കാ​ഭി​ന​യ വി​ജ​യം ഗു​രു​വി​ന്
മോ​ണോ​ആ​ക്റ്റി​ൽ ല​ഭി​ച്ച ഒ​ന്നാം സ്ഥാ​നം ഉ​ണ്ണി​മാ​യ അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ ഗു​രു​വി​നാ​ണ് സ​മ​ർ​പ്പി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ത​ന്നെ​യും ചേ​ട്ട​നെ​യും ഏ​കാ​ഭി​ന​യ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ പ​റ​ഞ്ഞ് ത​ന്ന് വേ​ദി​യി​ലെ​ത്തി​ച്ച് വി​ജ​യം സ്വ​ന്ത​മാ​ക്കി​ത​ന്ന പ്രി​യ ഗു​രു നാ​ട​ക​പ്ര​വ​ർ​ത്ത​ക​ൻ മു​രു​കേ​ഷ് കാ​ക്കൂ​രാ​യി​രു​ന്നു. ക​ഴി​ഞ്ഞ ക​ലോ​ത്സ​വ​ത്തി​ന് ഉ​ൾ​പ്പെ​ടെ ഈ ​ഗു​രു വി​ജ​യ​ത്തി‌​ന്‍റെ സോ​പാ​ന​ത്തി​ലേ​റാ​ൻ ഉ​പ​ദേ​ശ​ങ്ങ​ളു​മാ​യി കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ക​ലോ​ത്സ​വ​ത്തി​ന് ശേ​ഷ​മാ​ണ് മു​രു​കേ​ഷ് മ​ര​ണ​പ്പെ​ടു​ന്ന​ത്.
ഇ​തോ​ടെ പു​തി​യ ഗു​രു​വി​ന്‍റെ സ​ഹാ​യ​ത്താ​ലാ​ണ് ഇ​ത്ത​വ​ണ ക​ലോ​ത്സ​വ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. അ​ത് കൊ​ണ്ട് ത​ന്നെ മു​രു​കേ​ഷ് കാ​ക്കൂ​രെ​ന്ന ഉ​ണ്ണി​മാ​യ​യു​ടെ കു​ട്ട​ൻ​മാ​ഷു​നു​ള്ള സ​മ​ർ​പ്പ​ണ​മാ​ണ് ഈ ​ഏ​കാ​ഭി​ന​യം വി​ജ​യം.