FLASH NEWS
Breaking News
സെൻകുമാർ വിഷയത്തിൽ സമയം വേണം മുഖ്യമന്ത്രി
kerala

രോഗിയിൽ നിന്നും കൈക്കൂലി വാങ്ങിയ ഡോക്റ്റർ അറസ്റ്റിൽ

Monday, Jan 23, 2017,14:18 IST By metrovaartha A A A

താമരശേരി: പ്രസവചികിത്സയ്ക്കായി കൈക്കൂലി വാങ്ങിയ സർക്കാർ ഡോക്റ്ററെ വിജിലൻസ് പിടികൂടി. താമരശേരി ഗവ. ആശുപത്രിയിലെ ഗൈനോ കോളജിസ്റ്റ് ഡോ. കെ.പി. അബ്ദുൾ റഷീദിനെയാണ് ഇന്ന് രാവിലെ ഒൻപത് മണിയോടെ പിടികൂടിയത്. രോഗിയുടെ ബന്ധുവിൽ നിന്നും 2000 രൂപ കൈപറ്റുന്നതിനിടെ കോഴിക്കോട് വിജിലൻസ് ഡിവൈഎസ്പി ജോസി ചെറിയാൻ, സബ് ഇൻസ്പെക്റ്റർ ഷിബു എന്നിവരുടെ നേതൃത്വത്തിൽ പിടി കൂടിയത്. താമരശേരി ഗവ. ആശുപത്രിയ്ക്ക് സമീപത്തായാണ് ഡോ. റഷീദിന്റെ വീട്. താമരശേരി ലയൺസ് ക്ലബിന്റെ ഭാരവാഹിയും ഐഎംഎ ബ്രാഞ്ചിന്റെ മുൻ പ്രസിഡന്റുമാണ് റഷീദ്.